പട്രീഷ്യ ബ്ലയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പട്രീഷ്യ ബ്ലയർ
Patricia Blair 1970.JPG
Blair in 1970
ജനനം
Patsy Lou Blake

(1933-01-15)ജനുവരി 15, 1933
മരണംസെപ്റ്റംബർ 9, 2013(2013-09-09) (പ്രായം 80)
മറ്റ് പേരുകൾPatricia Blake
Pat Blake
തൊഴിൽFilm, television actress
സജീവം1955–79
ജീവിത പങ്കാളി(കൾ)Martin S. Colbert (m. 1965–1993; divorced)

പട്രീഷ്യ ബ്ലയർ (ജനനം: പാറ്റ്സി ലൌ ബ്ലേക്ക്,[1] ജനുവരി 15,1933 - സെപ്റ്റംബർ 9, 2013) 1950 കളിലും 1960 കളിലും ടെലിവിഷൻ സിനിമാരംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. ഫെസ് പാർക്കർ, ഡാർബി ഹിന്റൺ, വെറോണിക്ക കാർട്ട്റൈറ്റ്, എഡ് ആഡംസ് എന്നിവരോടൊപ്പം അഭിനയിച്ച എൻബിസി ടെലിവിഷന്റെ 'ഡാനിയൽ ബൂൺ' എന്ന അമേരിക്കൻ ആക്ഷൻ-അഡ്വഞ്ചർ ടെലിവിഷൻ പരമ്പരയുടെ എല്ലാ ആറു സീസണുകളിലും റെബേക്ക ബൂൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിലാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. എബിസിയുടെ വെസ്റ്റേൺ പരമ്പരയായ ദി റൈഫിൾമാനിൽ ചക്ക് കോണേർസ്, ജോണി ക്രോഫോർഡ്, പോൾ ഫിക്സ് എന്നിവരോടൊപ്പം 22 എപ്പിസോഡുകളിൽ ലൌ മല്ലോരി എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിരുന്നു.[2][3]

ജീവിതരേഖ[തിരുത്തുക]

പാറ്റ്സി ലൌ ബ്ലേക്ക് ടെക്സസിലെ ഫോർട്ട് വർത്തിൽ ജനിക്കുകയും ഡാലസിൽ വളരുകയും ചെയ്തു. അവൾ കോണോവർ ഏജൻസി വഴി ഒരു കൗമാര മോഡൽ ആയി രംഗപ്രവേശനം ചെയ്തു. സമ്മർസ്റ്റോക്ക് തീയേറ്ററിൽ അഭിനയിച്ചുകൊണ്ടിരിക്കെ വാർണർ ബ്രദേഴ്സിന്റെ ശ്രദ്ധയിൽപ്പെടുകയും പട്രീഷ്യ ബ്ലേക്ക്, പാറ്റ് ബ്ലേക്ക് എന്നീ പേരുകളിൽ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. 1950 കളുടെ അവസാനത്തിൽ വാർണർ ബ്രദേഴ്സിനു വേണ്ടി നിരവധി ചിത്രങ്ങളിൽ ഒരു രണ്ടാമത്തെ പ്രധാന നടിയായി അഭിനയിച്ചതിനുശേഷം എംജിഎമിനുവേണ്ടിയും വേഷമിട്ടിരുന്നു.[4]

അവലംബം[തിരുത്തുക]

  1. "Patricia Blair Biography". LavishStarsInsight.org. ശേഖരിച്ചത് 2015-12-12.
  2. "Patricia Blair Dies at 80; Starred in Television's 'Daniel Boone'". The New York Times. ശേഖരിച്ചത് 2015-12-13.
  3. "Patricia Blair - "The Rifleman"". Riflemanconnors.com. ശേഖരിച്ചത് 2015-12-13.
  4. "Patricia Blair Dies at 80; Starred in Television's 'Daniel Boone'". The New York Times. ശേഖരിച്ചത് 2015-12-13.
"https://ml.wikipedia.org/w/index.php?title=പട്രീഷ്യ_ബ്ലയർ&oldid=2892370" എന്ന താളിൽനിന്ന് ശേഖരിച്ചത്