പട്രീഷ്യ ബേർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പട്രീഷ്യ ബേർഡ്
ജനനം (1939-10-11) 11 ഒക്ടോബർ 1939 (പ്രായം 79 വയസ്സ്)
Lytham St Annes, Lancashire, England
താമസംVancouver, Canada
മേഖലകൾgeneticist
സ്ഥാപനങ്ങൾUniversity of British Columbia
പ്രധാന പുരസ്കാരങ്ങൾOrder of Canada
Order of British Columbia

പട്രീഷ്യ ആൻ ബേർഡ് (ജനനം11 ഒക്ടോംബർ1939) [1]കാനഡയിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ജനിതകശാസ്ത്രജ്ഞയാണ്. മെഡിക്കൽ ടെക്നോളജിയും എത്തിക്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തുന്നു.[2]

ഇംഗ്ലണ്ടിലെ ലങ്കാഷയറിൽ സ്ഥിതിചെയ്യുന്ന ലിഥം സെയിന്റ് ആൻസിൽ ഹരോൾഡ്, വിനിഫ്രഡ് കെയ്നെൻ ഹോൾട്ട് എന്നിവരുടെ മകളായി ജനിച്ചു. ലാങ്കാഷയറിലെ ലിതാമിലെ പെൺകുട്ടികളുടെ ക്വീൻ മേരി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1959 -ൽ മക്ഗിൽ സർവ്വകലാശാലയിൽ നിന്ന് ബിരുദം,എം.ഡി., സി.എം. എന്നിവ നേടി, . 1964 -ൽ റോബർട്ട് മെറീഫീൽഡ് ബേർഡിനെ വിവാഹം കഴിച്ചു. അവർക്ക് മൂന്ന് കുട്ടികൾ ഉണ്ടായിരുന്നു, ജെന്നിഫർ, ബ്രയാൻ, ബ്രൂസ് ബേർഡ്.[3]

ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാലയിലെ മെഡിക്കൽ ജനറ്റിക്സ് വകുപ്പിലെ യൂണിവേഴ്സിറ്റി ഡിവിഷൻഡ് പ്രൊഫസർ ആണ്.[4] ന്യൂ റിപ്രൊഡക്ടീവ് ടെക്നോളജീസിന്റെ റോയൽ കമ്മീഷൻ ചെയർമാനായിരുന്നു.[2]

അവലംബം[തിരുത്തുക]

  1. Ernest Kay (1990). The World who's who of women: Volume 10.
  2. 2.0 2.1 "Order of Canada citation".
  3. Elizabeth Lumley. Canadian Who's Who 2002. University of Toronto Press. p. 55.
  4. "Patricia Baird". മൂലതാളിൽ നിന്നും 2011-07-06-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=പട്രീഷ്യ_ബേർഡ്&oldid=2915028" എന്ന താളിൽനിന്ന് ശേഖരിച്ചത്