പട്രീഷ്യ നീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പട്രീഷ്യ നീൽ
പ്രമാണം:Patricia Neal - 1952.jpg
Publicity photo from 1952
ജനനം
Patsy Louise Neal

(1926-01-20)ജനുവരി 20, 1926
മരണംഓഗസ്റ്റ് 8, 2010(2010-08-08) (പ്രായം 84)
ശവകുടീരംAbbey of Regina Laudis
പഠിച്ച സ്ഥാപനങ്ങൾNorthwestern University
തൊഴിൽActress
സജീവം1945–2009
ജന്മ സ്ഥലംKnoxville, Tennessee, U.S.
ജീവിത പങ്കാളി(കൾ)
Roald Dahl
(വി. 1953; div. 1983)
മക്കൾ5, including Tessa, Ophelia, and Lucy Dahl
ബന്ധുക്കൾSophie Dahl (granddaughter)
Phoebe Dahl (granddaughter)

പട്രീഷ്യ നീൽ (ജനനം: പാറ്റ്സി ലൂയിസ് നീൽ, ജനുവരി 20, 1926 - ഓഗസ്റ്റ് 8, 2010) സ്റ്റേജിലും സ്‌ക്രീനിലും നിറഞ്ഞുനിന്നിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെ വിധവയായ ഹെലൻ ബെൻസണെ അവതരിപ്പിച്ച ദി ഡേ എർത്ത് സ്റ്റുഡ് സ്റ്റിൽ (1951), സമ്പന്നയായ മാട്രൺ എമിലി യൂസ്റ്റേസ് ഫൈലൻസന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ബ്രേക്ക്ഫാസ്റ്റ് അറ്റ് ടിഫാനീസ് (1961), മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നേടിയതും, അവശയായ വീട്ടുജോലിക്കാരി അൽമ ബ്രൌണിന്റെ വേഷം അവതരിപ്പിച്ചതുമായ ഹുഡ് (1963) എന്നീ സിനിമകളിലെ വേഷങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. ദ ഹോംകമിംഗ്: എ ക്രിസ്മസ് സ്റ്റോറി (1971) എന്ന ടെലിവിഷൻ സിനിമയായിൽ ഒരു തറവാട്ടമ്മയായി പ്രത്യക്ഷപ്പെടുകയും ഈ ചിത്രത്തിലെ ബൊളീവിയ വാൾട്ടൺ എന്ന കഥാപാത്രത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിക്കപ്പെട്ട ദി വാൾട്ടൺസ് എന്ന പരമ്പരയിൽ വീണ്ടും അഭിനയിച്ചിരുന്നു.

ആദ്യകാലവും വിദ്യാഭ്യാസവും[തിരുത്തുക]

കെൻ‌ടക്കിയിലെ വിറ്റ്‌ലി കൌണ്ടിയിലെ പാക്കാർഡിൽ വില്യം ബർ‌ഡെറ്റ് നീൽ (1895-1944), യൂറ മിൽ‌ഡ്രെഡ് (മുമ്പ്, പെട്രി) നീൽ (1899–2003) എന്നിവരുടെ മകളായി പാറ്റ്സി ലൂയിസ് നീൽ ജനിച്ചു. അവർക്ക് രണ്ട് സഹോദരങ്ങൾ ഉണ്ടായിരുന്നു.[1][2] ടെന്നസിയിലെ നോക്സ്വില്ലെയിൽ വളർന്ന അവർ അവിടെ നോക്സ്വില്ലെ ഹൈസ്കൂളിൽ വിദ്യാഭ്യാസത്തിനു ചേരുകയും നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നാടകം പഠിക്കുകയും ചെയ്തു. അവിടെ പൈ ബീറ്റ ഫൈ സോറിറ്റിയിലെ അംഗമായിരുന്നു.

അവലംബം[തിരുത്തുക]

  1. Aston-Wash, Barbara; Pickle, Betsy (ഓഗസ്റ്റ് 8, 2010). "Knoxville friends mourn loss of iconic actress Patricia Neal". Knoxnews.com. മൂലതാളിൽ നിന്നും ഓഗസ്റ്റ് 16, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 8, 2010.
  2. Pylant, James (2010). "Patricia Neal's Deep Roots in the Bluegrass State". GenealogyMagazine.com. ശേഖരിച്ചത് September 1, 2010.
"https://ml.wikipedia.org/w/index.php?title=പട്രീഷ്യ_നീൽ&oldid=3298997" എന്ന താളിൽനിന്ന് ശേഖരിച്ചത്