പട്രി സതിഷ് കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്രി സതിഷ് കുമാർ
Dr. Patri Satish Kumar
ജനനം (1970-08-03) 3 ഓഗസ്റ്റ് 1970  (53 വയസ്സ്)
വിഴിയനഗരം, ആന്ധ്രപ്രദേശ്
വിഭാഗങ്ങൾകർണ്ണാടക സംഗീതം
ഉപകരണ(ങ്ങൾ)മൃദംഗം
വെബ്സൈറ്റ്www.patri.guru

കർണ്ണാടക സംഗീതരംഗത്തെ ഒരു മൃദംഗവിദ്വാനാണ് ഡോ. പട്രി സതിഷ് കുമാർ (Dr. Patri Satish Kumar). (ജനനം: 1970 ആഗസ്ത് 3).[1]

ആദ്യകാലജീവിതം[തിരുത്തുക]

കർണ്ണാടകസംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തിൽ ജനിച്ച സതിഷിനെ വളരെ ചെറുപ്പത്തിൽത്തന്നെ വയലിനിൻ വാദകയായ അമ്മ പദ്മാവതിയാണ് മൃദംഗം അഭ്യസിപ്പിച്ചുതുടങ്ങിയത്. ഏഴാം വയസ്സിൽ ആദ്യ കച്ചേരി അവതരിപ്പിച്ച സതിഷ് ആന്ധ്രയിലെ മൃദംഗവിദ്വാന്മാരായ ശ്രീ രാമചന്ദ്രമൂർത്തി, വി. അപ്പളസ്വാമി, വങ്കയാല നരസിംഹം എന്നിവരുടെ അടുത്ത് ഉപരിപഠനം നടത്തി.[2]

സംഗീതജീവിതം[തിരുത്തുക]

ഡോ. വീണാവിദുഷി ഡോ. ജയന്തി കുമരേഷ്, ഡോ. എം. ബാലമുരളീകൃഷ്ണ, ഗണേഷും കുമരേഷും, ചിത്രവീണ എൻ. രവികിരൺ, ഉസ്താദ് സക്കീർ ഹുസൈൻ, പണ്ഡിറ്റ് ജസ്‌രാജ്, ഓടക്കുഴൽ വിദ്വാൻ ശശാങ്ക് സുബ്രഹ്മണ്യം, സുധാ രഘുനാഥൻ, ബോംബേ ജയശ്രീ, അരുണ സായിറാം, നിത്യശ്രീ മഹാദേവൻ, ടി. എൻ. ശേഷഗോപാലൻ, സിക്കിൾ ഗുരുചരൺ, എ. കന്യാകുമാരി, മൈസൂർ നാഗരാജും മൈസൂർ മഞ്ജുനാഥും തുടങ്ങിയവരോടൊപ്പമെല്ലാം മൃദംഗം വായിച്ച സതിഷ് കാലംപോകെ സ്വന്തമായ ഒരു ശൈലിതന്നെ രൂപപ്പെടുത്തി. ക്ലാസ്സിക്കൽ, ഫ്യൂഷൻ, ജാസ് എന്നിവയിലെല്ലാം സതിഷ് മൃദംഗം വായിച്ചു.[2]

ലോകത്ത് വിവിധയിടങ്ങളിൽ കച്ചേരികൾക്കായി സഞ്ചരിച്ചിട്ടുള്ള സതിഷ്, അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്പ്, കാനഡ, ആസ്ത്രേലിയ, ന്യൂസിലാന്റ്, സൗത്ത് ആഫ്രിക്ക, ഗൾഫ് നാടുകൾ, മലേഷ്യ, സിംഗപ്പൂർ, ജപ്പാൻ, മൗറീഷ്യസ് എന്നിവിടങ്ങളിലെല്ലാം സംഗീതക്കച്ചേരികളിൽ പക്കമേളം വായിച്ചിട്ടുണ്ട്. ഫെസ്റ്റിവൽ ഓഫ് ഫ്രാൻസ്, മിയാമി ബീച്ച്ഫ്രണ്ട് ഫെസ്റ്റിവൽ, മാഡ്രിഡ് ജാസ് ഫെസ്റ്റിവൽ, ഇന്ത്യ ഗേറ്റ് ഫെസ്റ്റിവൽ, ഹാർബർ ഫ്രണ്ട് ഫെസ്റ്റിവൽ തുടങ്ങിയതിലെല്ലാം സതിഷ് പങ്കെടുത്തിട്ടുണ്ട്. സതിഷിന്റെ മൃദംഗം വായന റേഡിയോ ഫ്രാൻസ്, റേഡിയോ ജർമനി, റേഡിയ സൗത്ത് ആഫ്രിക്ക, ആകാശവാണി, സിലോൺ റേഡിയോ എന്നിവയെല്ലാം സംപ്രേഷണം ചെയ്തിട്ടുണ്ട്.[2]

വിജയവാഡയിൽ നിന്നും സതിഷ് സ്ഥിരതാമസം ചെന്നൈയിലേക്ക് മാറ്റി.

അവലംബം[തിരുത്തുക]

  1. GUDIPOODI SRIHARI (16 July 2010). "The Hindu : Arts / Music : Sumptuous treat". The Hindu. Retrieved 8 December 2011.
  2. 2.0 2.1 2.2 ITC Sangeet Research Academy (2009). "ITC-Sangeet Sammelan". itcsra.org. Archived from the original on 7 നവംബർ 2006. Retrieved 8 ഡിസംബർ 2011. Satish
"https://ml.wikipedia.org/w/index.php?title=പട്രി_സതിഷ്_കുമാർ&oldid=3735483" എന്ന താളിൽനിന്ന് ശേഖരിച്ചത്