ഉള്ളടക്കത്തിലേക്ക് പോവുക

പട്ടേര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോർച്യൂണയെ ചിത്രീകരിക്കുന്ന ജോർജിയയിൽ നിന്നുള്ള പറ്റേര (എ.ഡി. രണ്ടാം നൂറ്റാണ്ട്,[1] ജോർജിയൻ നാഷണൽ മ്യൂസിയം)

പുരാതന കാലത്തെ ക്ലാസിക്കൽ പ്രാധാന്യമുള്ള സംസ്കാരത്തിൽ ഉപയോഗിച്ചിരുന്ന ആഴം കുറഞ്ഞ ഒരു സെറാമിക് അല്ലെങ്കിൽ ലോഹം കൊണ്ടുള്ള ലിബേഷൻ പാത്രമാണ് പട്ടേര (ലാറ്റിൻ ഉച്ചാരണം: [ˈpatɛra]) അല്ലെങ്കിൽ ഫിയാലെ (പുരാതന ഗ്രീക്ക്: φιάλη [pʰi.á.lɛː])[2]. ഇത് പിടിക്കാൻ സൗകര്യപ്രദമായി പലപ്പോഴും മധ്യഭാഗത്ത് മുഴച്ചുനില്ക്കുന്ന ഒരു കുത (ഓംഫലോസ്, "ബെല്ലി ബട്ടൺ") ഉണ്ടായിരിക്കും. ഈ സാഹചര്യത്തിൽ ഇതിനെ ചിലപ്പോൾ മെസോംഫാലിക് ഫിയാലെ എന്ന് വിളിക്കുന്നു. സാധാരണയായി ഇതിന് കൈപ്പിടികളോ കാലുകളോ ഇല്ല..


ഈ രണ്ട് പദങ്ങളും പരസ്പരം മാറിമാറി ഉപയോഗിക്കാമെങ്കിലും, പ്രത്യേകിച്ച് എട്രൂസ്കൻ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ, ഗ്രീക്ക് രൂപങ്ങളെ പരാമർശിക്കുമ്പോൾ ഫിയാലെയും റോമൻ ക്രമീകരണങ്ങളിൽ പട്ടേരയും കൂടുതൽ സാധാരണമാണ്.[3] ഈ രൂപത്തെ കൈപ്പിടികളുള്ള ഒരു കുടിവെള്ള കപ്പിൽ നിന്നും, പലപ്പോഴും ഒരു തണ്ടിൽ നിന്നും വേർതിരിച്ചറിയണം. അതിൽ ഏറ്റവും സാധാരണമായ തരം കൈലിക്സ് എന്നറിയപ്പെടുന്നു. കൂടാതെ ഒരു ജോടി സി-ഹാൻഡിലുകളുള്ള ഒരു വൃത്താകൃതിയിലുള്ള തളിക പട്ടേരയല്ല, എന്നിരുന്നാലും ചില പട്ടേരകൾക്ക് ഒറ്റ നീണ്ട നേരായ കൈപ്പിടികളുണ്ട് .

ഉപയോഗം

[തിരുത്തുക]
ഒരു നൈസ്കോസിനുള്ളിൽ മരിച്ചയാൾക്ക് ഒരു യുവാവ് പാനീയം പകരുന്നു, ഈ രംഗം സിയൂസിനെ സേവിക്കുന്ന ഗാനിമീഡിനെ പ്രതിനിധീകരിക്കുന്ന ഒരു രംഗം കൂടിയാണ് (അപുലിയൻ റെഡ്-ഫിഗർ ക്രേറ്റർ, 340–320 ബിസി)

പുരാതന ഗ്രീക്ക് മതത്തിന്റെ കേന്ദ്രവും സുപ്രധാനവുമായ ഒരു കാഴ്ചപ്പുറമായിരുന്നു ലിബേഷൻ, കൂടാതെ ഏറ്റവും ലളിതവും സാധാരണവുമായ മതപരമായ ആചാരങ്ങളിൽ ഒന്നായിരുന്നു ഇത്.[4] പുരാതന ഗ്രീസിലെ ഭക്തിയെ നിർവചിക്കുന്ന അടിസ്ഥാന മതപരമായ പ്രവൃത്തികളിൽ ഒന്നാണിത്. വെങ്കലയുഗം മുതൽ ചരിത്രാതീത ഗ്രീസ് വരെ ഇത് നിലവിലുണ്ട്.[5]ലിബേഷനുകൾ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ഭക്തർ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഭക്ഷണം ആരംഭിക്കുന്നതിനും ലിബേഷൻ അനുഷ്ഠിക്കുമായിരുന്നു.[6]ഒരു ലിബേഷനിൽ മിക്കപ്പോഴും വീഞ്ഞും വെള്ളവും കലർത്തിയായിരുന്നു നടത്തിയിരുന്നത്. പക്ഷേ കലർപ്പില്ലാത്ത വീഞ്ഞ്, തേൻ, എണ്ണ, വെള്ളം അല്ലെങ്കിൽ പാൽ എന്നിവയും ആകാം.[7]

സ്പോണ്ടെ എന്നറിയപ്പെടുന്ന ലിബേഷൻ രീതി സാധാരണയായി കൈയിൽ പിടിച്ചിരിക്കുന്ന ഒരു ജഗ്ഗിൽ നിന്നോ പാത്രത്തിൽ നിന്നോ വീഞ്ഞ് ഒഴിക്കുന്ന ആചാരമാണ്. ഏറ്റവും സാധാരണമായ ആചാരം ഒയ്‌നോച്ചോയിൽ (വൈൻ ജഗ്ഗ്) നിന്നുള്ള ദ്രാവകം ഒരു ഫിയാലെയിലേക്ക് ഒഴിക്കുക എന്നതായിരുന്നു.[8] ലിബേഷൻ സാധാരണയായി പ്രാർത്ഥനയോടൊപ്പമാണ് നടത്തിയിരുന്നത് [9] .ഗ്രീക്കുകാർ പ്രാർത്ഥിക്കുമ്പോൾ എഴുന്നേറ്റുനിന്നു കൊണ്ട് ഒന്നുകിൽ കൈകൾ ഉയർത്തിപ്പിടിച്ചോ അല്ലെങ്കിൽ വലതു കൈ നീട്ടിയോ ഫിയാലെ പിടിച്ചിരുന്നു.[10]ഫിയാലെയിൽ നിന്ന് വീഞ്ഞു വഴിപാട് ഒഴിച്ചതിനുശേഷം, ബാക്കിയുള്ള ഭാഗം മുഖ്യകാർമികൻ കുടിച്ചിരുന്നു.[11]

റോമൻ കലയിൽ, ഒരു ബലിപീഠത്തിലോ, മെൻസയിലോ (ബലി മേശയിലോ), ട്രൈപോഡിലോ ആണ് ലിബേഷൻ നടത്തുന്നത്. ഇത് ഏറ്റവും ലളിതമായ യാഗരൂപമായിരുന്നു. മാത്രമല്ല അത് തന്നെ മതിയായ വഴിപാടാകാനും സാധ്യതയുണ്ട്.[12] ഒരു മൃഗബലിയുടെ ആമുഖ ചടങ്ങിൽ (പ്രെഫാഷ്യോ) കത്തുന്ന ബലിപീഠത്തിൽ ധൂപവർഗ്ഗവും വീഞ്ഞും അർപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.[13] പ്രത്യേകിച്ച് ഒരു പറ്റേരയിൽ നിന്ന് ലിബേഷനുകൾ പകരുന്നത് പലപ്പോഴും ചക്രവർത്തിമാരെയും ദിവ്യന്മാരെയും നാണയങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നു.[14] ലിബേഷന്റെ രംഗങ്ങളും പറ്റേരയും സാധാരണയായി പിയേറ്റകളുടെ വ്യക്തിത്വഗുണം, മതപരമായ കടമ അല്ലെങ്കിൽ ആദരവിനെ സൂചിപ്പിക്കുന്നു.[15]

കൈകാര്യം ചെയ്യുന്ന പാത്രങ്ങൾ

[തിരുത്തുക]

റോമൻ പരാമർശവിഷയങ്ങളിൽ സാധാരണയായി ട്രുള്ള എന്ന് വിളിക്കപ്പെടുന്നതിനെ സൂചിപ്പിക്കാൻ പട്ടേര ഉപയോഗിക്കാറുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും വേണ്ടി ഒറ്റ പരന്ന പിടിയുള്ള ആഴത്തിലുള്ള വൃത്താകൃതിയിലുള്ള പാത്രങ്ങളാണിവ. സ്റ്റാഫോർഡ്ഷയർ മൂർലാൻഡ്സ് പാൻ ഒരു ഉദാഹരണമാണ്. എന്നിരുന്നാലും അതിന്റെ പിടി നഷ്ടപ്പെട്ടു.[16]

വാസ്തുവിദ്യ

[തിരുത്തുക]

വാസ്തുവിദ്യയിൽ, കെട്ടിടങ്ങളിലെ പ്ലാസ്റ്റർ ഫ്രൈസുകളിലെ ഓവൽ സവിശേഷതകളെ പാറ്റെറേ (ബഹുവചനം) എന്ന് വിളിക്കാം.[18][19]

അവലംബം

[തിരുത്തുക]
 
Search Wikimedia Commons
Search Wikimedia Commons
  വിക്കിമീഡിയ കോമൺസിൽ ഇതുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ ലഭ്യമാണ്:
  1. ↑ Simon Janashia Museum of Georgia 122.jpg
  2. ↑ There is no meaningful distinction between the two terms: Nancy Thompson de Grummond and Erika Simon, The Religion of the Etruscans (University of Texas Press, 2006), p. 171; Gocha R. Tsetskhladze, North Pontic Archaeology: Recent Discoveries and Studies (Brill, 2001), p. 239; Rabun Taylor, The Moral Mirror of Roman Art (Cambridge University Press, 2008), p. 104, 269; Rebecca Miller Ammerma, The Sanctuary of Santa Venera at Paestum (University of Michigan Press, 2002), pp. 64, 66.
  3. ↑ Patera is not to be confused with the Greek (Πατέρας) Patéras or Father.
  4. ↑ Louise Bruit Zaidman and Pauline Schmitt Pantel, Religion in the Ancient Greek City, translated by Paul Cartledge (Cambridge University Press, 1992, 2002, originally published 1989 in French), p. 28.
  5. ↑ Walter Burkert, Greek Religion (Harvard University Press, 1985, originally published 1977 in German), pp. 70, 73.
  6. ↑ Hesiod, Works and Days 724–726; Zaidman and Pantel, Religion in the Ancient Greek City, p. 39.
  7. ↑ Zaidman and Pantel, Religion in the Ancient Greek City, p. 40; Burkert, Greek Religion, pp. 72–73.
  8. ↑ Zaidman and Pantel, Religion in the Ancient Greek City, p. 40.
  9. ↑ Burkert, Greek Religion, pp. 70–71.
  10. ↑ William D. Furley, "Prayers and Hymns," in A Companion to Greek Religion (Wiley-Blackwell, 2010), p. 127; Jan N. Bremmer, "Greek Normative Animal Sacrifice," p. 138 in the same volume.
  11. ↑ Zaidman and Pantel, Religion in the Ancient Greek City, p. 40.
  12. ↑ Katja Moede, "Reliefs, Public and Private," in A Companion to Roman Religion (Blackwell, 2007), pp. 165, 168.
  13. ↑ Moede, "Reliefs, Public and Private," pp. 165, 168; Nicole Belayche, "Religious Actors in Daily Life: Practices and Related Beliefs," in A Companion to Roman Religion, p. 280.
  14. ↑ Jonathan Williams, "Religion and Roman Coins," in A Companion to Roman Religion, pp. 153–154.
  15. ↑ John Scheid, "Sacrifices for Gods and Ancestors," in A Companion to Roman Religion, p. 265.
  16. ↑ "Portable Antiquities Scheme". Archived from the original on 2025-06-01. Retrieved 2026-07-04.
  17. ↑ "Gold phiale (libation bowl)," Metropolitan Museum of Art, accession no. 62.11.1
  18. ↑ "22, North Street, Ashford, Kent".
  19. ↑ Calder Loth (2010-10-05). "Classical comments: the patera". Institute of Classical Architecture & Art. Archived from the original on 2011-08-10.


"https://ml.wikipedia.org/w/index.php?title=പട്ടേര&oldid=4645428" എന്ന താളിൽനിന്ന് ശേഖരിച്ചത്