പട്ടാഴി ദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിലെ പത്തനാപുരത്തിനടുത്താണ് പുരാതനമായ പട്ടാഴി ദേവി ക്ഷേത്രം. സ്വയംഭുവായ "ആദിപരാശക്തിയെ" ഉഗ്രരൂപിണിയായ "ശ്രീ ഭദ്രകാളിയായാണ് "ആരാധിച്ചുവരുന്നത്. "സരസ്വതി, ലക്ഷ്മി, ദുർഗ്ഗ" തുടങ്ങി മൂന്ന് സങ്കല്പങ്ങളിലും ആരാധിക്കുന്നു. പ്രസിദ്ധമായ പൊങ്കാല വഴിപാടും, കുംഭ തിരുവാതിരയും വിശേഷ ആഘോഷങ്ങളാണ്‌‍. മീന തിരുവാതിരയും പൊന്നിൻ തിരുമുടി എഴുന്നെളളിപ്പും, ആപ്പിണ്ടി വിളക്കും പ്രധാന വഴിപാടുകളാണ്‌‍. പട്ടാഴി കമ്പം പ്രസിദ്ധമാണ്‌.

പട്ടാഴിക്ഷേത്രത്തിലെ പ്രധാന ഉൽസവങ്ങളിൽ ഒന്നാണ് കുംഭ തിരുവാതിര. കുഭത്തിരുവാതിര ഉത്സവം കുംഭഭരണി മുതൽ ഏഴു ദിവസം നീണ്ടു നിൽക്കുന്നു. ഭരണി നാളിൽ ഉത്സവം കൊടിയേറി ആയില്യം നാളിൽ കൊടിയിറങ്ങും. ഇതിൽ പ്രധാന ഉത്സവം അമ്മയുടെ ജന്മനാളായ കുംഭത്തിലെ തിരുവാതിര നാളിലാണ്. തിരുവാതിര നാളിൽ കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും നടക്കും. കെട്ടുകാഴ്ച നടക്കുമ്പോൾ പട്ടാഴിയിലെ എട്ടുചേരിയിൽ നിന്നുമുള്ള കരക്കാരാണ് ക്ഷേത്രത്തിൽ എത്തുക. ഓരോ കരക്കാരും അവരവരുടെ കരയിലെ നേർച്ചവഴിപാടായ കെട്ടുകാളയെ എഴുന്നള്ളിക്കും. തുലാമാസത്തിലെ നവരാത്രി, വിദ്യാരംഭം, വൃശ്ചികത്തിലെ തൃക്കാർത്തിക എന്നിവയും പ്രധാനമാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പട്ടാഴി_ദേവി_ക്ഷേത്രം&oldid=2619487" എന്ന താളിൽനിന്ന് ശേഖരിച്ചത്