പട്ടരും പെണ്ണും (പടയണി)
പടയണിയിലെ ഒരു ഹാസ്യക്കോലമാണ് പട്ടരും പെണ്ണും.
വേഷം
[തിരുത്തുക]തലയിൽ ഉറുമാൽ, നെറ്റിയിൽ മുഗോപി, പൂണൂൽ, പുറകോട്ട് ഇട്ടിരിക്കുന്ന ഭാണ്ഡക്കെട്ട്, കയ്യിൽ വീശുപാള എന്നിവയാണ് വേഷം. വിഡ്ഢിഭാവം നിറഞ്ഞുനില്ക്കുന്ന മുഖത്തിനുടമയാണദ്ദേഹം. പെണ്ണുകിട്ടാഞ്ഞ് പാണ്ടിയിൽ ചെന്ന് പണം കൊടുത്തു കല്യാണി എന്ന പെണ്ണിനെ വാങ്ങിച്ചു. പാണ്ടിച്ചേലയും മൂക്കുത്തിയും കുങ്കുമപ്പൊട്ടും ധരിച്ചിരിക്കുന്നു.
പാട്ട്
[തിരുത്തുക]കരവാസികളെ കുടുകുടാചിരിപ്പിക്കുന്ന ഈ കഥാപാത്രത്തിന് പൊതുവേ പാട്ടുകൾ കുറവാണ്. അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്ന ഒരു പാട്ടുണ്ട്.
അംബുജാദളനയനാ ! വാസുദേവ കൃഷ്ണ ! കർമബന്ധമോചന : ശ്രീ വാസുദേവാ.... താ.. തെയ്
ആദിമധ്യാന്തവിഹീനാ ! വാസുദേവാകൃഷ്ണ ! അദിത്യചന്ദ്രലോചനാ വാസുദേവാ.... താ...തെയ്
ഇഷ്ടിസർവ്വനാദികൾ കൊണ്ടൊരുനാളുമാർക്കും കിട്ടാതൊരു ദൈവമേ വാസുദേവാ... താ...തെയ്
ഈടുകളിയരുതായോഗികൾക്കും നാഥാ ചാടിനേതകർത്തപാദം വാസുദേവാ... താ... തെയ്
ഉളളിലും പുറത്തുമെങ്ങും പൂർണമാകും നിന്നെ ഉളളവണ്ണം കാണ്മാൻ മേലാവാ.. താ...തെയ്
ഊർണനാഭിയാകും ജന്തുതന്നെപ്പോലെ വിശ്വം പൂർണമായ ചമച്ചഴിച്ച് വാസുദേവാ താ... തെയ്
അവലംബം
[തിരുത്തുക]പടയണിപ്പാട്ടുകൾ ഭാഷ, ആഖ്യാനം സമൂഹം- പൂർണ്ണിമ അരവിന്ദ്