പടിഞ്ഞാറങ്ങാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്തായി പട്ടാമ്പി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ പടിഞ്ഞാറങ്ങാടി. പട്ടിത്തറ-കപ്പൂർ വില്ലേജുകളിലായി പരന്നു കിടക്കുന്ന അങ്ങാടിയുടെ ഹൃദയഭാഗം, എടപ്പാൾ, തൃത്താല, കൂറ്റനാട്, പറക്കുളം എന്നിവിടങ്ങളിലേക്കു റോഡുകൾ‌ നീളുന്ന ഒരു സന്ധിയാണ്. വിദേശ വരുമാനവും തൊഴിൽ - വാണിജ്യ മേഖലകളിൽ നിന്നുള്ള വരുമാനവുമാണ്‌ സ്ഥലവാസികളുടെ പ്രധാന വരുമാന സ്രോതസ്സുകൾ. വിവിധ സമുദായങ്ങൾ ഇട കലർ‌ന്ന് ജീവിക്കുന്ന പ്രദേശമാണ്‌ ഇത്.

പട്ടിത്തറ ഗ്രാമപ്പഞ്ചായത്തിലും തൃത്താല നിയോജക മണ്ഡലത്തിലും, പൊന്നാനി (2009 പൊതു തെരഞ്ഞെടുപ്പു മുതൽ, അതുവരെ ഒറ്റപ്പാലം) ലോക്സഭ മണ്ഡലത്തിലും ഉൾപ്പെടുന്നു. പ്രധാന ടൗൺ ആവശ്യത്തിനു ജനങ്ങൾ തൃശ്ശൂരിനെയാണ് ആശ്രയിക്കുന്നത്. ഏ.ജെ.ബി. (എൽ.പി.)സ്കൂൾ, ഗോഖലെ ഗവ. ഹൈസ്കൂൾ എന്നിവയ്ക്കു പുറമെ, ഏതാനും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അങ്ങാടിയുടെ പരിസര പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നു.

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

  1. എടപ്പാൾ നിന്ന് 7 കി.മി. കിഴക്കോട്ട് (പട്ടാമ്പി റൂട്ട്), കുമാരനെല്ലൂരിന് ശേഷം ഏകദേശം 2 കി.മി.
  2. കൂറ്റനാട് നിന്ന് 7 കി.മി. പടിഞ്ഞാറ് ഭാഗത്തേക്ക് (പൊന്നാനി/എടപ്പാൾ റൂട്ട്), കൂനമ്മൂച്ചിക്ക് ശേഷം(വലത്തോട്ട്)ഏകദേശം 1.5 കി.മി.
  3. തൃത്താലയിൽ നിന്ന് 6 കി.മി. പടിഞ്ഞാറ് ഭാഗത്തേക്ക് (പൊന്നാനി/എടപ്പാൾ റൂട്ട്), തലക്കശ്ശേരിക്ക് ശേഷം ഏകദേശം 1.5 കി.മി.
"https://ml.wikipedia.org/w/index.php?title=പടിഞ്ഞാറങ്ങാടി&oldid=3344758" എന്ന താളിൽനിന്ന് ശേഖരിച്ചത്