പടയണിയുടെ ചടങ്ങുകൾ
പണ്ടുകാലത്ത് ഇരുപത്തെട്ടുദിവസത്തോളം നീണ്ടു നിൽക്കുന്ന പടയണിച്ചടങ്ങുകൾ ഇന്നു എട്ടോ അതിൽ ചെറുതോ ആയ ദിവസങ്ങളിലേക്ക് ചുരുങ്ങി. പൊതുവായി മകരം, കുംഭം, മീനം, മേടം മാസങ്ങളിലാണ് പടയണിയുടെ കാലം. സമൂഹത്തിലെ വിവിധതുറകളിലുള്ള ആൾക്കാരുടെ ഇടപെടൽ വരുന്ന രീതിയിലാണ പടയണി കണ്ടു വരുന്നത്.
കാഴ്ചയുണ്ടിതു മേടമാസത്തിൽ വിഷുവതുനാളിൽ
ഈശ്വരിക്കു പ്രധാനമദിവസം
തൈതാര തൈതാം
കൊടിയ പടയണിഘോഷമാണ് കേട്ടുകേട്ടങ്ങനെ
ടിതിവന്നുനിറഞ്ഞു മാനുഷരും തൈതാര തൈതാം
- എന്ന് പുലവൃത്തപ്പാട്ടിൽ സൂചിപ്പിക്കുന്നു.
കാലം തോറും പടയണിയെന്നൊരു
വേല ദേവീപ്രസാദത്തിനുണ്ടാക്കി
വാട്ടമെന്നിയേ കൂടീ മഹാജനം
ചൂട്ടുവെച്ചു ശുഭമായ വാസ
കൊട്ടിയാരത്തു മുടങ്ങാതെ നിത്യവും
ചൂട്ടെരിച്ചു വലം വച്ചു പോകയും
മദ്ദളമിലത്താളവും കൂടീട്ട്
നൃത്തമാടും ഗണപതിക്കോലവും
കോപമേറുന്ന ദേവതമാരുടെ
രൂപമെങ്ങനെയെന്നറിഞ്ഞീടാതെ
പാളകൊണ്ടു ചമച്ചു പലവക
വരകളെഴുതിച്ചു തുള്ളിയും
പാനപൊട്ടിച്ചടവി തുള്ളുന്നതും
ചാലെ പൂപ്പടയിട്ടു പാടുന്നതും
എന്നിങ്ങനെ പടയണിയുടെ ചടങ്ങിനെപ്പറ്റി സൂചിപ്പിക്കുന്നു.
അവലംബം
[തിരുത്തുക]പടയണിപ്പാട്ടുകൾ ഭാഷ, ആഖ്യാനം സമൂഹം- പൂർണ്ണിമ അരവിന്ദ്