പടപ്പറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ ഒരു ചെറുപട്ടണമാണ് പടപ്പറമ്പ്. ജില്ലാആസ്ഥാനമായ മലപ്പുറത്തുനിന്നും 10കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.കോട്ടക്കൽ - പെരിന്തൽമണ്ണ പാത ഇവിടം വഴി കടന്നുപോകുന്നു.മങ്കട നിയമസഭാ മണ്ഡലത്തിലും മലപ്പുറം ലോകസഭാ മണ്ഡലത്തിലും ഉൾപ്പെടുന്ന ഇവിടം കുറുവ - പുഴക്കാട്ടിരി പഞ്ചായത്തുകൾ അതിർത്തി പങ്കുവെക്കുന്നു. കുറുവ പഞ്ചായത്ത്‌ ആസ്ഥാനം പ്രവർത്തിക്കുന്നത് ഇവിടെയാണ് പ്രവർത്തിക്കുന്നത് .

ധാരാളം ബസ്സുകൾ ഇവിടെ നിന്നും മലപ്പുറം, പെരിന്തൽമണ്ണ, കോട്ടക്കൽ, കാടാമ്പുഴ,വളാഞ്ചേരി, കൊളത്തൂർ, പുലാമന്തോൾ, മങ്കട തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നു.ഇവയിൽ മിക്കവയും മിനി ബസ്സുകളാണ്. ഇവ മിക്കവയും പടപ്പറമ്പ്- മലപ്പുറം പാതയിലാണ് സർവീസ് നടത്തുന്നത്.അതിനാൽ തന്നെ രണ്ടു പെട്രോൾ പമ്പുകളും ഇവിടെ പ്രവർത്തിക്കുന്നു.കൂടുതൽ മിനിബസ്സുകൾ ഇവിടെ നിന്നും സർവീസ് നടത്തുന്നതിനാൽ വാർത്തകളിലും പടപ്പമ്പ് ഇടം പിടിക്കാറുണ്ട്.കോട്ടക്കൽ - പെരിന്തൽമണ്ണ റോഡ്‌ ഇതുവഴി ആണ് കടന്നു പോകുന്നത്.നിരവധി കച്ചവടസ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.ധാരാളം വിദ്യഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഇവിടെ ഉണ്ട് .

[1]

[2][3]

  1. "PADAPPARAMBA( പടപ്പറമ്പ്)". PADAPPARAMBA( പടപ്പറമ്പ്).[പ്രവർത്തിക്കാത്ത കണ്ണി]
  2. "പടപ്പറമ്പ്". പടപ്പറമ്പ്.
  3. "കുറുവ". Archived from the original on 2016-03-04.
"https://ml.wikipedia.org/w/index.php?title=പടപ്പറമ്പ്&oldid=3741937" എന്ന താളിൽനിന്ന് ശേഖരിച്ചത്