പഞ്ച്കോര നദി
Panjkora دریائے پنجکوڑہ | |
---|---|
Country | Pakistan |
province | Khyber Pakhtunkhwa |
Region | Upper Dir |
Physical characteristics | |
പ്രധാന സ്രോതസ്സ് | Hindu Kush Mountains 3,600 m (11,800 ft) |
നദീമുഖം | Swat River Chakdara |
നീളം | 220 km (140 mi) |
നദീതട പ്രത്യേകതകൾ | |
പോഷകനദികൾ |
|
പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഒരു നദിയാണ് പഞ്ച്കോര നദി (ഉറുദു: دریائے پنجکوڑہ). പ്രവിശ്യയുടെ വടക്കൻ പർവതപ്രദേശങ്ങളിലൂടെ ഒഴുകുന്ന നദി കുമ്രത്ത് താഴ്‌വര രൂപപ്പെടുത്തുന്നു. ഇത് ദിർ, ടൈമർഗര എന്നിവിടങ്ങളിൽ നിന്ന് കടന്ന് ചക്ദാരയിൽ സ്വാത് നദിയുമായി സംഗമിക്കുന്നു. ഇടതൂർന്ന വനങ്ങളാൽ മൂടപ്പെട്ട നദീതീരത്തിന്റെ ഇരുവശങ്ങളിലും കുത്തനെയുള്ള ചരിവുകളാണ് ഇതിന്റെ സവിശേഷത. നദിക്ക് വലിയൊരു വൃഷ്ടിപ്രദേശമുണ്ട്. നദി പാകിസ്ഥാനിൽ ഉടനീളം കാര്യമായ വെള്ളപ്പൊക്കത്തിന് വിധേയമാകുന്നു. പ്രത്യേകിച്ചും 2010-ലെ വെള്ളപ്പൊക്കത്തിൽ നദി കരകവിഞ്ഞൊഴുകിയിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറായി ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന വലിയ സ്വാത് നദീതടത്തിന്റെ ഭാഗമായ പഞ്ച്കോര നദീതടത്തിലെ പ്രധാന നദിയാണ് പഞ്ച്കോര. ദിർ, ബരാവൽ, കൊഹിസ്ഥാൻ, ഉഷെരായ് എന്നിവയാണ് പഞ്ച്കോര നദിയുടെ പ്രധാന പോഷകനദികൾ.[1] വർഷം മുഴുവനും ജലപ്രവാഹം കാണപ്പെടുന്നു. മഴക്കാലത്ത് (ജൂൺ-സെപ്റ്റംബർ) ജലനിരപ്പ് ക്രമാതീതമായി ഉയരും. ഈ സമയത്ത് പഞ്ച്കോര നദിയിൽ വലിയ അളവിൽ ജലം കണ്ടെത്താനാകും. കൂടാതെ തൽഫലമായി പോഷകനദികളിൽ വലിയ അളവിൽ വെള്ളം നിറയുന്നു. ഈ നീരൊഴുക്ക് അതിശക്തമായതിനാൽ പ്രദേശത്തുടനീളം വെള്ളപ്പൊക്കം ഉണ്ടാകുന്നു.[2]
പഞ്ച്കോര നദി സ്ഥിതി ചെയ്യുന്നത് കോർഡിനേറ്റുകളിലാണ് (അക്ഷാംശം: 34.6667 രേഖാംശം: 71.7667). തുടക്കത്തിൽ കുത്തനെയുള്ള മലഞ്ചെരിവുകളാണ് നദിയുടെ സവിശേഷത. ഇവ ജലത്തെ കുടുക്കുന്ന ഒരു ഫണലായി പ്രവർത്തിക്കുന്നു. അവസാനം നദി വിസ്തൃതമാകാൻ തുടങ്ങുന്നു. തൽഫലമായി വെള്ളപ്പൊക്ക സമതലം വ്യാപിക്കാൻ തുടങ്ങുന്നു.[1] മണ്ണിലെ വർധിച്ച പോഷകാംശം കാരണം കർഷകർ ഉപയോഗിക്കുന്ന പ്രധാന കൃഷിഭൂമിയാണ് താഴ്ന്ന വെള്ളപ്പൊക്ക സമതലങ്ങൾ.
മലിനീകരണവും പരിസ്ഥിതി ആശങ്കകളും
[തിരുത്തുക]പഞ്ച്കോര നദിയിൽ നിലവിൽ സംഭവിക്കുന്ന പ്രധാന പാരിസ്ഥിതിക പ്രശ്‌നമാണ് ബയോഅക്യുമുലേഷൻ. ഒരു കൂട്ടം പദാർത്ഥങ്ങളെ പുറന്തള്ളുന്നതിനേക്കാൾ വേഗത്തിൽ ആഗിരണം ചെയ്യുമ്പോൾ ബയോഅക്യുമുലേഷൻ സംഭവിക്കുന്നു. ഇത് പലപ്പോഴും ഭക്ഷണ ശൃംഖലയ്ക്ക് മുകളിലുള്ള വേട്ടക്കാരിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നു. ഇത് ഈ ജീവികളെ ദഹിപ്പിക്കുന്ന മനുഷ്യരെ ബാധിക്കുന്നു. പഞ്ച്കോര നദിയിൽ മത്സ്യയിനങ്ങളിൽ വിഷ ലോഹങ്ങൾ അടിഞ്ഞുകൂടുന്നത് വർദ്ധിക്കുന്നു.[3] മത്സ്യത്തിൽ കാണപ്പെടുന്ന ലോഹത്തിന്റെ അംശം പഞ്ച്കോര നദിയുടെ അഴിമുഖത്തേക്ക് അടുക്കുന്തോറും വർദ്ധിക്കുന്നു.[4] കാർഷിക രീതികളും മലിനജലം നദിയിൽ തള്ളുന്നതിലൂടെയുമാണ് ലോഹത്തിന്റെ അംശം ഉണ്ടാകുന്നത്.[3] നദീതീരത്ത് വസിക്കുന്നവരെ പ്രധാനമായും പിന്തുണയ്ക്കുന്നത് വ്യവസായമായിരിക്കെ അതിന്റെ താഴ്ന്ന വശങ്ങളിൽ കൃഷിയും ചെയ്തു വരുന്നു. വലിയ മഴയിൽ, മണ്ണ്, മൃഗങ്ങളുടെ കാഷ്ഠം, രാസവളങ്ങൾ എന്നിവയോടൊപ്പം വലിയ അളവിലുള്ള ഒഴുക്ക് സംഭവിക്കുന്നു. വലിയ അളവിൽ ലെഡ് (Pb), നിക്കൽ (Ni) എന്നിവയോടൊപ്പം ഇത് നദിയിൽ വെള്ളപ്പൊക്കമുണ്ടാക്കുന്നു.[4] നദീമുഖത്തേക്ക് കൂടുതൽ അടുക്കുന്തോറും സ്ഥിരമായി നിക്കൽ വളരെയധികം കൂടുന്നു. മാർബിൾ വ്യവസായത്തിലെ മാലിന്യങ്ങൾ നിക്കൽ വർദ്ധനവിന്റെ മറ്റൊരു പ്രധാന ഉറവിടമാണെന്ന് കരുതപ്പെടുന്നു.[4] കനത്ത ലോഹങ്ങളുടെ മലിനീകരണം നദിയിൽ നിന്ന് അതിജീവിക്കുന്ന ആളുകൾക്ക് ഇതുവരെ ഗുരുതരമായ ആരോഗ്യപ്രശ്നമായി മാറിയിട്ടില്ല. എന്നിരുന്നാലും സൂക്ഷ്മമായി നിരീക്ഷിച്ചില്ലെങ്കിൽ ബയോഅക്യുമുലേഷൻ പ്രകടമാവുകയും ശേഖരിക്കപ്പെടുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും കാര്യമായ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കാൻ ഇത് സാധ്യതയുണ്ട്.[3]
പ്രകൃതി ദുരന്തങ്ങൾ
[തിരുത്തുക]പഞ്ചകോര തടം സീസണിനെ വളരെയധികം ആശ്രയിക്കുന്ന ഒരു സ്വഭാവമുള്ള പ്രദേശമാണ്. പാക്കിസ്ഥാനിലെ ഈ പ്രദേശത്തെ കാലാവസ്ഥ മൺസൂൺ കാലത്ത് (ജൂൺ-സെപ്റ്റംബർ) വലിയ മഴയും താരതമ്യേന വരണ്ട ശൈത്യകാലവുമാണ്.[5] മൺസൂൺ കാലങ്ങൾ ഈ മേഖലയിൽ കാര്യമായതും വിനാശകരവുമായ നിരവധി വെള്ളപ്പൊക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. 2010-ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ജീവഹാനിയും ആവാസവ്യവസ്ഥയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ തോതിലുള്ള നാശവും സംഭവിച്ചു.[6] ഈ ഉയർന്ന അളവിലുള്ള കാലാനുസൃതമായ മഴ നദിക്ക് ചുറ്റുമുള്ള ഭൂമിയുടെ ഭൂപ്രകൃതി വലുതാക്കുന്നു. നദിയുടെ ഇരുവശത്തുമുള്ള കുത്തനെയുള്ള ചരിവുകൾ നദിയിലേക്ക് വേഗത്തിലും വലിയ അളവിലും വെള്ളം ഒഴുകാൻ അനുവദിക്കുന്നു. ഈ ഉയർന്ന ഉയരങ്ങളിൽ മഴ പൊതുവെ കുറവാണെങ്കിലും, വലിയ തടങ്ങളുടെ പോഷകനദികളുടെ സംയോജനം പഞ്ച്കോറ നദിമുഖത്തേക്ക് വലിയ അളവിലുള്ള ജലം ഉണ്ടാക്കുന്നു. നദീതടങ്ങൾ മൂലം മലനിരകളുടെ അടിത്തട്ടിലേക്കുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.[5] പഞ്ച്കോര തടത്തിൽ അതിന്റെ പ്രദേശത്തിന്റെ 15% വെള്ളപ്പൊക്ക സാധ്യതയുള്ളതായി തരംതിരിച്ചിട്ടുണ്ട്.[5]സമ്പന്നമായ എക്കൽ വെള്ളപ്പൊക്ക സാധ്യതയുള്ള ഈ പ്രദേശങ്ങൾ കൃഷിയിടങ്ങൾക്കായി ചൂതാട്ടം നടത്തുന്ന ആളുകളുടെ ജീവിതം മാരകമാക്കുന്നു. ഇത് പിന്നീട് നദിയിലൂടെ ഒഴുകുന്നത് കാർഷിക ഭൂമി നശിപ്പിക്കുകയും ജീവൻ അപഹരിക്കുകയും അടിസ്ഥാന സൗകര്യ നാശത്തിന് കാരണമാവുകയും ചെയ്യുന്നു.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Mahmood, Shakeel; Khan, Amin ul Haq; Ullah, Saif (1 June 2016). "Assessment of 2010 flash flood causes and associated damages in Dir Valley, Khyber Pakhtunkhwa Pakistan". International Journal of Disaster Risk Reduction. 16: 215–223. doi:10.1016/j.ijdrr.2016.02.009.
- ↑ Mahmood, Shakeel; Rahman, Atta-ur (January 2019). "Flash flood susceptibility modeling using geo-morphometric and hydrological approaches in Panjkora Basin, Eastern Hindu Kush, Pakistan". Environmental Earth Sciences. 78 (1): 43. doi:10.1007/s12665-018-8041-y. S2CID 134740564.
- ↑ 3.0 3.1 3.2 Ahmad, Kabir; Azizullah, Azizullah; Shama, Shama; Khattak, Muhammad Nasir Khan (November 2014). "Determination of heavy metal contents in water, sediments, and fish tissues of Shizothorax plagiostomus in river Panjkora at Lower Dir, Khyber Pakhtunkhwa, Pakistan". Environmental Monitoring and Assessment. 186 (11): 7357–7366. doi:10.1007/s10661-014-3932-1. PMID 25017990. S2CID 23334879.
- ↑ 4.0 4.1 4.2 Ali, Hazrat; Khan, Ezzat (January 2019). "Bioaccumulation of Cr, Ni, Cd and Pb in the Economically Important Freshwater Fish Schizothorax plagiostomus from Three Rivers of Malakand Division, Pakistan: Risk Assessment for Human Health". Bulletin of Environmental Contamination and Toxicology. 102 (1): 77–83. doi:10.1007/s00128-018-2500-8. PMID 30456654. S2CID 53873869.
- ↑ 5.0 5.1 5.2 Ullah, Kashif; Zhang, Jiquan (25 March 2020). "GIS-based flood hazard mapping using relative frequency ratio method: A case study of Panjkora River Basin, eastern Hindu Kush, Pakistan". PLOS ONE. 15 (3): e0229153. Bibcode:2020PLoSO..1529153U. doi:10.1371/journal.pone.0229153. PMC 7094850. PMID 32210424.
- ↑ Khattak, Iffat; Rahman, Fazlur; Haq, Faziul (2012). "The Flood Event of July 2010: Socioeconomic Disruptions in Lower Dir District". The Journal of Humanities and Social Sciences. 20 (2): 57–76. ProQuest 1432294038.