Jump to content

പഞ്ചാബി ഖിസ്സെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഞ്ചാബി ഖിസ്സെ

തെക്കേ ഏഷ്യയിൽ നിന്നും അറേബ്യൻ ഉപദീപിൽ നിന്നും സമകാലിക ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കുടിയേറി പഞ്ചാബി ഭാഷയിലുള്ള വാക്കാൽ കഥപറയുന്ന പരമ്പരാഗത രീതിയാണ് പഞ്ചാബി ഖിസ്സ. (Shahmukhi: پنجابی قصه,പഞ്ചാബി: ਕਿੱਸਾ,പഞ്ചാബി: ਕਿੱਸਾ ബഹുവചനം: Qisse)[1]

പ്രേമം, ശൗര്യം, ബഹുമാനം, ധാർമ്മിക സദാചാരം എന്നിവ പകർന്നുകൊടുക്കുന്ന ഇസ്ലാമികവും പേർശ്യൻ പാരമ്പര്യ രീതിയാണ് ഇത്തരം ഖിസ്സകളിൽ പ്രതിഫലിക്കുന്നത്. ഇസ്ലാം ഇന്ത്യയിലെത്തിയതോടെ മതത്തിന്റെ അതിർത്തികൾക്ക് അപ്പുറത്ത് പഞ്ചാബി സംസ്‌കാരത്തിലും നാടോടി കഥകളിലും ഖിസ്സയുടെ സ്വാധീനം ഉണ്ടാവുകയായിരുന്നു.[1]

പദോൽപത്തി

[തിരുത്തുക]

ഖിസ്സ എന്നത് അറബി വാക്കാണ്. നാടോടിക്കഥ, ഇതിഹാസ കഥ എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം. പഞ്ചാബി ഭാഷയിൽ 'കിസ്സ' എന്നാണ് ഇതിന്റെ ഉച്ചാരണം. മിക്കവാറും എല്ലാ തെക്കേ ഏഷ്യൻ ഭാഷകളിലും ഈ വാക്കിന്റെ ഉപയോഗിക്കുന്നുണ്ട്. പഞ്ചാബി, ഉർദു, ഹിന്ദി എന്നീ വടക്ക് പടിഞ്ഞാറൻ ദക്ഷിണേഷ്യൻ ഭാഷകളിൽ ഈ വാക്ക് ഒരു സാധാരണ നാമ(noun) പദമാണ്. അനൗപചാരികമായി ഈ വാക്കിന്റെ അർത്ഥം രസകരമായ കഥ എന്നോ കെട്ടുകഥയെന്നോ ആണ്.

പ്രസിദ്ധമായ ഖിസ്സകൾ

[തിരുത്തുക]

പ്രസിദ്ധമായ പല പഞ്ചാബി ഖിസ്സകളും എഴുതിയിരിക്കുന്നത് നാടോടികളായ മുസ്ലിം കവികളാണ്. ഏറ്റവും പുരാതനമായ ഖിസ്സെകൾ സാധാരണയായി എഴുതിയിരുന്നത് ഉർദുവിലായിരുന്നു. പ്രശസ്തമായ ചില ഖിസ്സെകൾ താഴെ.

  • മിർസ സാഹിബാൻ
  • പഞ്ചാബി സൂഫി കവിയായ വാരിസ് ഷാ എഴുതിയ ഹീർ രാൻഝ- ഖിസ്സ ഹീർ എന്നാണ് ഇത് അറിയപ്പെടുന്നത്.
  • ഫസൽ ഷാ സയ്യിദിന്റെ സോഹ്നി മഹിവാൽ
  • സസ്സി പുന്നൂൻ
  • യൂസുഫ് ആൻഡ് സുലൈഖ
  • ലൈല മജ്‌നു
  • ദുല്ല ബട്ടി

അവലംബം

[തിരുത്തുക]
  1. 1.0 1.1 Mir, Farina. "Representations of Piety and Community in Late-nineteenth-century Punjabi Qisse". Columbia University. Archived from the original on 2019-01-06. Retrieved 2008-07-04.
"https://ml.wikipedia.org/w/index.php?title=പഞ്ചാബി_ഖിസ്സെ&oldid=3787529" എന്ന താളിൽനിന്ന് ശേഖരിച്ചത്