പഞ്ചാബിലെ ഹിന്ദു ഉത്സവങ്ങൾ
ദൃശ്യരൂപം
പഞ്ചാബ് മേഖലയിലെ ഹൈന്ദവ മതവിശ്വാസികൾക്കിടയിലുള്ള ഉത്സവങ്ങളുടെ പട്ടികയാണിത്. പഞ്ചാബിലെ ഹിന്ദുക്കൾ ആഘോഷിക്കുന്ന പ്രധാന ഉത്സവങ്ങളായ മാഘിയും വൈശാഖിയും പഞ്ചാബിലെ സോളാർ കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് ആഘോഷിക്കുന്നത്. ബാക്കിയുള്ളവ പഞ്ചാബിലെ ചന്ദ്രമാസത്തെ അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് പരിഗണിക്കുന്നത്.
ആചരണം
[തിരുത്തുക]പഞ്ചാബിലെ ഹിന്ദുക്കൾ മതപരമായ ഉത്സവങ്ങൾക്ക് പഞ്ചാബി കലണ്ടറാണ് പാലിക്കുന്നത്.
പഞ്ചാബിലെ പ്രധാന ഹിന്ദു ഉത്സവങ്ങൾ | തിയ്യതി (വർഷം തോറും വ്യത്യാസമുണ്ടാവാം) | വിവരണം |
---|---|---|
മാഘി | ജനുവരി 14 | വിളവെടുപ്പ് ഉൽസവമായ മകരസംക്രാന്തിയ്ക്ക് പഞ്ചാബി ഭാഷയിലുള്ള പേരാണ് മാഘി .[1] |
ഹോളി | മാർച്ച് | നിറങ്ങളുടെ ഉത്സവം.[2][3] |
രാമനവമി | ചൈത്ര മാസത്തിന്റെ ഒമ്പതാം ദിവസം | ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവം.[3][4] |
ഹനുമാൻ ജയന്തി | മാർച്ച് | ഹനുമാന്റെ ജനനം ആഘോഷിക്കുന്ന ഉത്സവം.[3] |
മഹാശിവരാത്രി | മാറിമാറി വരും | ശിവന്റെ ബഹുമാനാർത്ഥം നടക്കുന്നത്.[5][6] |
വൈശാഖി | ഏപ്രിൽ13/വൈശാഖ് | പഞ്ചാബി പുതുവർഷം |
ശ്രീകൃഷ്ണ ജന്മാഷ്ടമി | ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ രോഹിണി നക്ഷത്രദിവസം | ശ്രീകൃഷ്ണന്റെജന്മദിവസമാണ്.[3][4] |
രക്ഷാബന്ധൻ | ശ്രാവണമാസത്തിലെ, പൌർണ്ണമിദിവസം | സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് .[3][7] |
Sanjhi | മാറിമാറി വരും | ദേവിയുടെ ബഹുമാനാർത്ഥം[8] |
നവരാത്രി | ചന്ദ്രമാസമായ അശ്വിൻ പത്താം ദിവസം | ഈ ഉത്സവത്തിൽ ശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു.[3][9] |
Śrāddha | ഹിന്ദു കലണ്ടറിലെ Bhadrapada മാസത്തിലെ രണ്ടാം പകുതിയിൽ | പൂർവ്വീകരുടെ സ്മരണാർത്ഥമുള്ള ആഘോഷം. |
ദസറ | സെപ്റ്റംബർഒക്ടോബർ മാസങ്ങളിൽ-ചന്ദ്രമാസമായ അശ്വിൻ പത്താം ദിവസം | ശ്രീരാമൻ രാവണനുമേൽ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവം.[3][10] |
ദീപാവലി | തുലാമാസത്തിലെ അമാവാസി ദിവസം | ശ്രീരാമൻ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിന്റൈ ആഘോഷം.[3][10] |
വിശ്വകർമ്മ ദിനം | കാർത്തിക് അമാവാസിയുടെ പിറ്റേന്ന് | വാസ്തു ദൈവ സ്മരണാർത്ഥം [11] |
ബാഹു ബീജ് / ബായി ദൂജ് | മാറിമാറി വരും | ദീപാവലി കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം സഹോദരി സഹോദരൻമാർ നടത്തുന്ന ആഘോഷം[10] |
കർവ ഛൗത് | കാർത്തിക പൗർണമിയുടെ നാലാം ദിവസം | സ്ത്രീകൾ അവരുടെ ഭർത്താക്കൻമാർക്ക് സൗഖ്യമുണ്ടാവാനായി വ്രതം അനുഷ്ടിച്ച് ചന്ദ്രനോട് പ്രാർഥിക്കുന്നു.[3][12] |
കാർത്തിക് പൂർണിമ | കാർത്തിക മാസത്തിലെ പൂർണ അമാവാസി ദിനം | ശ്രീരാമന്റെ പുത്രൻമാരായ ലവ കുഷ എന്നിവർ ജനിച്ചതെന്ന് കരുതുന്ന അമൃതസറിലെ രാം തിരത് ക്ഷേത്രത്തിൽ മേള.[13] |
അവലംബം
[തിരുത്തുക]- ↑ drikpanchang
- ↑ "Hindustan Times 18 03 2014". Archived from the original on 2014-12-11. Retrieved 2016-07-27.
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 3.7 3.8 Punjabiyat: The Cultural Heritage and Ethos of the People of Punjab by Jasbir SIngh Khurana Hemkunt Publishers (P) Ltd ISBN 978-81-7010-395-0
- ↑ 4.0 4.1 http://www.indtravel.com/punjab/festival.html
- ↑ Office Holidays
- ↑ The Times of India 20 02 2012
- ↑ "Hindustan Times 10 08 2014". Archived from the original on 2014-12-11. Retrieved 2016-07-27.
- ↑ Alop ho riha Punjabi virsa by Harkesh Singh Kehal Pub Lokgeet Parkashan ISBN 81-7142-869-X
- ↑ Durga Puja
- ↑ 10.0 10.1 10.2 http://www.bharatonline.com/punjab/festivals/index.html
- ↑ http://punjab.gov.in/en_GB/list-of-holidays
- ↑ Madhusree Dutta, Neera Adarkar, Majlis Organization (Bombay), The nation, the state, and Indian identity, Popular Prakashan, 1996, ISBN 978-81-85604-09-1,
... originally was practised by women in Punjab and parts of UP, is gaining tremendous popularity ...
{{citation}}
: CS1 maint: multiple names: authors list (link) - ↑ The Tribune 14 11 2008