പഞ്ചഗവ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശുവിൽ നിന്ന് ഉണ്ടാകുന്ന അഞ്ച് വസ്തുക്കൾ ആണ് പഞ്ചഗവ്യം. പശുവിൽ നിന്ന് ലഭിക്കുന്ന മൂത്രം, ചാണകം, പാൽ, പാലിൽ നിന്ന് തൈര്, പിന്നെ നെയ്യ്; ഈ അഞ്ച് വസ്തുക്കൾ കൊണ്ട് ശരിയായ അളവിൽ ചേർത്ത് ആണ് ഉണ്ടാക്കുന്നത്.[1] കീട നാശിനി ആയും ആയുർവേദ മരുന്നായും ഉപയോഗിക്കുന്നു.[അവലംബം ആവശ്യമാണ്] ഗവ്യം എന്നതിന്റെ അർത്ഥം പശുവിൽ നിന്ന് ഉണ്ടാകുന്നത് അഥവാ ഗോവിൽ നിന്ന് ഉണ്ടാകുന്നത് എന്നാകുന്നു.

ഒരു ലിറ്റർ പഞ്ചഗവ്യം നിർമ്മിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ[തിരുത്തുക]

ചാണകം = 500ഗ്രാം
നെയ്യ് = 100ഗ്രാം(നെയ്യിന് പകരമായി 500ഗ്രാം ഉഴുന്ന് കുതിർത്ത് അരച്ച് ഉപയോഗിക്കാം)
ഗോമൂത്രം = 200മില്ലി ലിറ്റർ
പാൽ = 100മില്ലി ലിറ്റർ
തൈര് = 100മില്ലി ലിറ്റർ

തയ്യാറാക്കുന്ന വിധം[തിരുത്തുക]

ഒരു മൺകലത്തിൽ 500 ഗ്രാം ചാണകം 100 ഗ്രാം നെയ്യ് എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് ഇളക്കുക. കലത്തിന്റെ വായ്ഭാഗം കോട്ടൺ തുണികൊണ്ട് കെട്ടി മൺകലം തണലത്തോ നിഴലുള്ള സ്ഥലത്തോ നനയാതെ വയ്ക്കുക. 24 മണിക്കൂറിന് ശേഷം ഇതിലേക്ക് 200 മില്ലി ലിറ്റർ ഗോമൂത്രം ഒഴിച്ച് നന്നായി ഇളക്കി വീണ്ടും കെട്ടിവയ്ക്കുക. ഇതിനെ എല്ലാദിവസവും രാവിലേയും വൈകുന്നേരവും 50 പ്രാവശ്യം വീതം ഇടത്തോട്ടും വലത്തോട്ടും കമ്പ് ഉപയോഗിച്ച് ഇളക്കുക.16-ാം ദിവസം ഇതിലേക്ക് 100മില്ലി പാൽ,100മില്ലി തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കി 5 ദിവസം കൂടി വയ്ക്കുക. 21 ദിവസം കൊണ്ട് പഞ്ചഗവ്യം തയ്യാറാവും.

ഉപയോഗം[തിരുത്തുക]

ആയുർവേദത്തിൽ പഞ്ചഗവ്യം ഒരു ഔഷധമായി ഉപയോഗിക്കുന്നുണ്ട്[അവലംബം ആവശ്യമാണ്].

കാർഷിക രംഗത്തും പഞ്ചഗവ്യം ഉപയോഗിക്കുന്നുണ്ട്. മണ്ണ് പുനരുജ്ജീവിപ്പിക്കാനും,വിളകളുടെ വളർച്ച,വിളവ് ,ഉത്പന്നങ്ങളുടെ ഗുണമേന്മ,സൂക്ഷിപ്പുകാലം എന്നിവ കൂട്ടാനും രോഗപ്രതിരോധശേഷിക്കും ഇത് കാർഷിക രംഗത്ത് ഉപയോഗിക്കുന്നുണ്ട്. ഇതിൽ അസറ്റോബാക്ടർ,ഫോസഫോബാക്ടീരിയ,ന്യൂഡോമോണസ് എന്നീ ഗുണകരമായ ബാക്ടീരിയകളും, നൈട്രജൻ, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവയും കാണപ്പെടുന്നു.[2]

നെല്ല്, തെങ്ങ്, വാഴ എന്നിവയ്ക്ക് പഞ്ചഗവ്യം പത്ത് മടങ്ങ് വെള്ളം ചേർത്ത് നേർപ്പിച്ചാണ് ഉപയോഗിക്കേണ്ടത്. നേർപ്പിച്ച പഞ്ചഗവ്യം നെല്ല് ഏക്കറൊന്നിന് 30 Litre തെങ്ങ് ഒന്നിന് ഒരു ലിറ്ററും വാഴ ഒന്നിന് 100 മില്ലി ലിറ്ററും എന്നതോതിലാണ് നൽകേണ്ടത്.

അവലംബം[തിരുത്തുക]

 • ജൈവ വളങ്ങളും ജൈവകീടനിയന്ത്രണവും - ദീപേഷ്. ആർ (Save our Rice Campaignന്റെ ഭാഗമായി പ്രസിദ്ധീകരിച്ചത്)
 1. http://www.agricultureinformation.com/forums/organic-farming/15995-panchagavya-how-make.html
 2. മാതൃഭൂമി ദിനപ്പത്രം,കാർഷികരംഗം ഫെബ്രുവരി 10,2008


                   By Adarsh K Lal
"https://ml.wikipedia.org/w/index.php?title=പഞ്ചഗവ്യം&oldid=2522879" എന്ന താളിൽനിന്നു ശേഖരിച്ചത്