Jump to content

പച്ചിലവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മണ്ണിന്റെ വളക്കൂറ് വർദ്ധിപ്പാക്കാനായി ഉപയോഗിക്കുന്ന പ്രകൃതിദത്തമായ വളമാണ് പച്ചിലവളം. പയറുവർഗച്ചെടികൾക്ക് അതിന്റെ വേരുകളിൽ നൈട്രജൻ സംഭരിക്കാൻ കഴിയും എന്ന വസ്തുതയാണ് പച്ചിലവളച്ചെടികളെ തിരഞ്ഞെടുക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. പറമ്പിലും വയലിലും മറ്റും ഈ കഴിവുള്ള ചെടികളെ നട്ടുവളർത്തി അവ പൂക്കാൻ തുടങ്ങുന്ന സമയത്ത് മണ്ണിനോട് ഉഴുത്ചേർത്താണ് ഇവയെ വളമാക്കിയിരുന്നത്. ചണമ്പ്, വൻപയറ്, കിലുക്കി, സെസ്ബേനിയ തുടങ്ങിയ ചെടികളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ശീമക്കൊന്ന പോലുള്ള ചെടികളെ വേലിയായി നട്ടുവളർത്തി അവയുടെ ഇലയെ മാത്രം കാലാകാലങ്ങളിൽ പറിച്ചെടുത്ത് പച്ചിലവളമായി ചേർക്കാറുമുണ്ട്. മികച്ച ഒരു ജൈവവളമാണ് പച്ചിലവളം.

അവലംബം

[തിരുത്തുക]

ബാലകൈരളി വിജ്ഞാനകോശം - ജീവലോകം (ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്)

"https://ml.wikipedia.org/w/index.php?title=പച്ചിലവളം&oldid=1966005" എന്ന താളിൽനിന്ന് ശേഖരിച്ചത്