പച്ചവ്ട്(കവിതാസമാഹാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പച്ചവ്ട് കവർ

അശോകൻ മറയൂർ ഗോത്രഭാഷയായ മുതുവാൻ ഭാഷയിലും മലയാളത്തിലുമായി രചിച്ച കാവ്യ സമാഹാരമാണ് പച്ചവ്ട്. 2018 ലെ കേരള സാഹിത്യ അക്കാദമിയുടെ കവിതക്കുള്ള കനകശ്രീ പുരസ്കാരം ഈ കൃതിക്കു ലഭിച്ചു. [1]

ഉള്ളടക്കം[തിരുത്തുക]

‘കേണിത്തണ്ണിപ്പൊടവ’, ‘പൂവിനുള്ളിലെ തേനിൽ സൂര്യൻ കിടന്നു തിളയ്ക്കുകയാണ്’ എന്നിങ്ങനെ ഈ പുസ്തകത്തിലെ കവിതകളെ രണ്ടായിതിരിച്ചിരിക്കുന്നു. ‘കേണിത്തണ്ണിപ്പൊടവ എന്ന ആദ്യഭാഗത്ത് ഗോത്രഭാഷയായ മുതുവാൻ ഭാഷാ കവിതകളും അവയ്ക്ക് കവിയുടെ സഹായത്തോടെ തയ്യാറാക്കിയ മലയാളപരിഭാഷകളും ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ടാംഭാഗത്തിൽ മലയാള കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കവി പി. രാമനാണ് പുസ്തകത്തിന് മുൻകുറിപ്പ് തയ്യാറാക്കിയിരക്കുന്നത്.

അവലംബം[തിരുത്തുക]

  1. https://www.dcbooks.com/pachavdu-book-by-asokan-marayoor.html
"https://ml.wikipedia.org/w/index.php?title=പച്ചവ്ട്(കവിതാസമാഹാരം)&oldid=3265338" എന്ന താളിൽനിന്ന് ശേഖരിച്ചത്