ഉള്ളടക്കത്തിലേക്ക് പോവുക

പച്ചത്തപ്പുകൊട്ടൽ (പടയണി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പടയണിയിലെ ഒരു അനുഷ്ഠാനമാണ് പച്ചത്തപ്പുകൊട്ടൽ. ചൂട്ടുവയ്പ്പിനു ശേഷമാണ് പച്ചത്തപ്പുകൊട്ടൽ ആരംഭിക്കുന്നത്.

ചൂടാക്കിപതം വരുത്താത്ത പച്ചത്തപ്പ് കൈമണിയുടെ സഹായത്തോടെ "ഗണപതി പടിവട്ടവും കൊട്ടി കാവിലമ്മയെ വിളിക്കുന്നു. “ഊഹും....". എന്ന് മൂന്നുപ്രാവശ്യം വിളിക്കുന്നതോടെ പടയണി കാണുന്നതിന് അമ്മ ക്ഷേത്രത്തിൽനിന്ന് പടയണിക്കളത്തിലെത്തുന്നു. ഈ ചടങ്ങിന് "വിളിച്ചിറക്കൽ' അഥവാ 'കൊട്ടിവിളിക്കൽ' എന്നു പറയുന്നു. ഈ ചടങ്ങിനുശേഷം ഗണകൻ തേങ്ങ മുറിച്ച് ഉത്സവകാലത്തെ ഫലംപറയുന്നു. ഇതിനുശേഷം ദേവിയെ തിരിച്ച് ക്ഷേത്രത്തിൽ കൊണ്ടുപോയി ഇരുത്തുന്നതോടെ ചടങ്ങ് അവസാനിക്കുന്നു. മുൻപ് പതിനൊന്നുദിവസം നടത്തി യിരുന്ന ചടങ്ങ് ഇന്ന് രണ്ടുദിവസമായി ചുരുങ്ങി. പിറ്റേന്ന് കൊടിമരം നാട്ടൽ ചടങ്ങ് ആരംഭിക്കുന്നു. ചെണ്ട, ഇലത്താളം തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടി യോടെ കരനാഥന്മാർ കൊടിമരം നല്കുന്നതിന് തയ്യാറായിട്ടുള്ള കുടുംബത്തിൽച്ചെന്ന് കവുങ്ങ് പിഴുതെടുത്ത് ക്ഷേത്രത്തിലെത്തിക്കുന്നു. കവുങ്ങുമായി ക്ഷേത്രപ്രദക്ഷിണം നടത്തിയശേഷം ക്ഷേത്രമുറ്റത്തുള്ള ആൽമരത്തിൽ കവുങ്ങ് ചാരിനിർത്തുന്നു.

തപ്പ് ചൂടാക്കി പതം വരുത്തി കൊട്ടുന്നതിനെ കാച്ചിക്കൊട്ടെന്നാണു പറയുന്നത്. പച്ചത്തപ്പിനു ശേഷമുള്ള ദിവസങ്ങളിലാണ കാച്ചിക്കൊട്ട് നടക്കുക.

അവലംബം

[തിരുത്തുക]

പടയണിപ്പാട്ടുകൾ ഭാഷ, ആഖ്യാനം സമൂഹം- പൂർണ്ണിമ അരവിന്ദ്