പങ്കിസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പങ്കിസി (Georgian: პანკისი) അല്ലെങ്കിൽ പങ്കിസി ഗോർജ് (Georgian: პანკისის ხეობა, Pankisis Kheoba) ജോർജിയയിലെ ഒരു താഴ്‌വാര പ്രദേശമാണ്. ജോർജിയയുടെ ചരിത്ര പ്രദേശമായ തുഷേതിയുടെ തെക്ക് ഭാഗത്തുള്ള അലസാനി നദിയുടെ ഉപരി ഭാഗത്ത് ബോർബലോ പർവ്വതത്തിനും പതിനേഴാം നൂറ്റാണ്ടിലെ നശിച്ചുപോയ ബഖ്ത്രിയോണി കോട്ടയ്ക്കും ഇടയിലാണ് ഇതിൻറെ സ്ഥാനം. ഭരണപരമായി, ഇത് കഖേതി മേഖലയിലെ അഖ്മെത മുനിസിപ്പാലിറ്റിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ചെചെൻ വേരുകളുള്ള എന്നറിയപ്പെടുന്ന ഒരു വംശീയ വിഭാഗമായ കിസ്റ്റ് ജനങ്ങളാണ് ഈ പ്രദേശത്തെ അധിവാസികളിൽ ഭൂരിപക്ഷവും (75%).

ചെചെൻ വിമതർക്കും വിദേശ പോരാളികളുൾപ്പെടെയുള്ള ഇസ്ലാമിക പോരാളികൾക്കും ആയുധങ്ങൾ കടത്തിക്കൊണ്ടുപോകുന്നതിനും, ധനസഹായം, പരിശീലനത്തിനും എന്നിവയ്ക്കുമുള്ള ഒരു താവളമായി ഇത് പലപ്പോഴും ഉപയോഗിച്ചിരുന്നതായി ആരോപിക്കപ്പെടുന്നു. അവരിൽ പലരും റുസ്ലാൻ ഗെലയേവിനെ പിന്തുടർന്നവരാണ്.[1] ഈ ആരോപണങ്ങളിൽ ഭൂരിഭാഗവും 2002-നടുത്തായിരുന്നുവെങ്കിലും മറ്റുചിലരുടെ പ്രസ്താവനയിൽ ഇവിടം ഇപ്പോൾ കൂടുതൽ സമാധാനപരമാണ്.[2] എന്നിരുന്നാലും നിരവധി ചെചെൻ അഭയാർത്ഥികൾ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ട്.[3]

അവലംബം[തിരുത്തുക]

  1. Kleveman, Lutz, 'The New Great Game', Grove Press New York, 2003 page 35; sourced from New York Times August 15, 2002.
  2. BBC News, Russia's reach unnerves Chechens, Wednesday, 16 January 2008. http://news.bbc.co.uk/2/hi/europe/7189024.stm Retrieved September 29, 2010.
  3. UNHCR, 'Chechen refugees in Pankisi Gorge resume normal life after Georgia scare', 1 October 2008. http://www.unhcr.org/48e389e12.html Retrieved September 29, 2010.
"https://ml.wikipedia.org/w/index.php?title=പങ്കിസി&oldid=3814181" എന്ന താളിൽനിന്ന് ശേഖരിച്ചത്