പക്ഷിക്കോലം (പടയണി)
ദൃശ്യരൂപം
പടയണിയിലെ ഒരു പ്രധാനപ്പെട്ട പാളക്കോലമാണ് പക്ഷിക്കോലം.
പക്ഷിയുടെ ആകൃതിയിലാണ് മുഖാവരണം എഴുതുന്നത്. പച്ചപ്പാളയിൽ ത്തീർത്ത നീണ്ടുവളഞ്ഞ ചുണ്ടും കുരുത്തോലച്ചിറകുകളും പക്ഷിയുടെ അഴകു വർദ്ധിപ്പിക്കുന്നു. നെഞ്ചുമാലയും അരമാലയും കോലത്തിനുണ്ടാവും. പക്ഷി കളുടെ നടത്തം, കളികൾ, പോരുകൾ, പറക്കൽ തുടങ്ങിയ വൃത്തികളെ അനുസ്മരിപ്പിക്കുന്ന ചലനങ്ങളിലൂടെയാണ് പക്ഷിക്കോലം തുള്ളുന്നത്. ഏഴു പാളയിലാണു പക്ഷിക്കോലം എഴുതുന്നത്. നീണ്ടുവളഞ്ഞ ചുണ്ടുകളും ചിറകുകളും ഉണ്ടാകും. അസുഖങ്ങളിൽ നിന്നും അകാലമരണങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ മോചനത്തിനായി പക്ഷിക്കോലങ്ങൾ തുള്ളുന്നു.
അവലംബം
[തിരുത്തുക]പടയണിപ്പാട്ടുകൾ ഭാഷ, ആഖ്യാനം സമൂഹം- പൂർണ്ണിമ അരവിന്ദ്