പക്കർ പന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാളി നാടക രചയിതാവും നാടക അഭിനേതാവും മാപ്പിളപ്പാട്ട് കലാകാരനും അധ്യാപകനും ഗ്രന്ഥകാരനും വിധികർത്താവും പ്രാസംഗികനുമാണ് പക്കർ പന്നൂർ. 2012 ലെ കേരള ഫോക്ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരവും, മാപ്പിളപ്പാട്ട് രംഗത്തെ പ്രതിഭകൾക്കു നൽകുന്ന കേരള ഫോൿലോർ അക്കാദമിയുടെ 2018 ലെ ഫെലോഷിപ്പും ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1998 ൽ പ്രസിദ്ധീകരിച്ച, മാപ്പിള കലകളുടെ ഉത്ഭവവും പശ്ചാത്തലവും ചരിത്രവുമെല്ലാം സവിസ്തരം പ്രതിപാദിക്കുന്ന മാപ്പിള കലാദർപ്പണം എന്ന റഫറൻസ് ഗ്രന്ഥത്തി​ന്റെ എഡിറ്ററാണ് അദ്ദേഹം.[1]

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിൽ കൊടുവള്ളിക്കടുത്ത് പന്നൂരിൽ ജനനം. ഇ.കെ. പക്കർ എന്നാണ് യഥാർഥ പേര്.[2] 25 വർഷത്തോളം പന്നൂർ ഗവ. ഹൈസ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം, നെടിയനാട് ഗവൺമെൻ പ്രൈമറിസ്കൂൾ പ്രധാനാധ്യാപകനായി 2005 ൽ സർവ്വീസിൽ നിന്ന് വിരമിച്ചു.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

വൈദ്യർ സ്മാരകം, ഉബൈദ് സ്മാരകസമിതി, മലബാർ മാപ്പിളകലാ അക്കാദമി, യുവ കലാസാഹിതി, ചേളന്നൂർ ശ്രീ കലാലയ, കേരള ഫോക് ആർട്സ് റിസർച്ച് സെന്റർ, പാലക്കാട് സ്വരലയ, പുലിക്കോട്ടിൽ സ്മാരക പഠനകേന്ദ്രം എന്നിങ്ങനെ നിരവധി കലാകേന്ദ്രങ്ങളിൽനിന്ന് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[3]

2010 ലെ വൈദ്യർ സ്​മാരകം രചന അവാർഡ്, കാസർകോട് ജില്ല മാപ്പിളപ്പാട്ട് ആസ്വാദകസംഘം അവാർഡ്, 2010 ലെ മൊഗ്രാൽ രചന അവാർഡ്, 2012 ലെ കേരള ഫോക്​ലോർ അക്കാദമി ഗുരുപൂജ പുരസ്കാരം, 2013 ലെ കാപ്പാട് കലാകേന്ദ്രം അവാർഡ്, 2018 ലെ കേരള ഫോക്​ലോർ അക്കാദമി ഫെലോഷിപ്പ് എന്നിവയാണ് ലഭിച്ച പ്രധാന പുരസ്കാരങ്ങൾ.[3]

അവലംബം[തിരുത്തുക]

  1. "മാപ്പിള കലകൾ: ഒരാസ്വാദനം". islamonweb.net.
  2. ലേഖകൻ, സ്വന്തം. "പക്കർ പന്നൂരിന് ഫോക് ലോർ അക്കാദമിയുടെ ഫെലോഷിപ്പ്". SWALE NEWSBANK (in ഇംഗ്ലീഷ്).[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 3.2 ഡെസ്ക്, വെബ് (21 ജൂലൈ 2020). "നന്മനിറഞ്ഞ പാട്ടുകാരന് ഫോക്ലോർ അക്കാദമിയുടെ അംഗീകാരം". www.madhyamam.com (in ഇംഗ്ലീഷ്).
"https://ml.wikipedia.org/w/index.php?title=പക്കർ_പന്നൂർ&oldid=3823107" എന്ന താളിൽനിന്ന് ശേഖരിച്ചത്