പകിട കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്നു ഒരു വിനോദമായിരുന്നു പകിട കളി.പകിട കളി എന്ന വിനോദത്തിന് പൗരാണികകാലം മുതൽ ഭാരതത്തിൽ പ്രചാരമുണ്ടായിരുന്നു എന്നു പുരാണേതിഹാസങ്ങളിൽ അതിനെപ്പറ്റിയുള്ള പരാമർശങ്ങൾ തെളിയിക്കുന്നു.പാലക്കാട്,മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ പലയിടത്തും ഇപ്പോഴും പകിടകളി ടൂർണമെന്റുകൾ നടക്കുന്നുണ്ട്.

പഞ്ചലോഹം കൊണ്ട് ആണ് കളിക്കുന്നതിനാവശ്യമായ പകിട നിർമ്മിക്കുന്നത്. നാലുവശങ്ങളുള്ള അറ്റം ഉരുണ്ട ദീർഘചതുരാകൃതിയിലുള്ള പകിടയുടെ ഒരോവശത്തും യഥാക്രമം ഒന്ന്, മൂന്ന് ,നാല്,ആറ് എന്നഅടയാളങ്ങൾ ഉണ്ടാകും. ലോഹം കൊണ്ടാണ് പകിട നിരമ്മിച്ചിരിക്കുന്നതെങ്കിൽ അവ പൊള്ളയായിരിക്കുകയും അവയുടെ മേൽ അടയാളങ്ങളായി അതിൻമേൽ ഒന്ന്,മൂന്ന്,നാല്,ആറ്,എന്ന ക്രമത്തിൽ ദ്വാരങ്ങൾ ആണ് ഉണ്ടായിരിക്കുക.

കളി രീതി[തിരുത്തുക]

രണ്ട് പകിടകൾ കൈവെള്ളയിൽ ചേർത്ത് വെച്ച് ഉരുട്ടി താഴെ വരച്ചിരിക്കുന്ന ഇരുപത്തിയഞ്ച് കോഷ്ടങ്ങളുള്ള (5*5) കളിക്കളത്തിലേക്ക് ഉരുട്ടി വിടുന്നു. പകിടകളുടെ ഒരടയാളം മാത്രം ആണ് മുകളിൽ കാണുന്നതെങ്കിൽ 'ദായം' എന്നും പകിടകൾ രണ്ടും ആടയാളങ്ങൾ ഒന്നും ഇല്ലാത്ത ഭാഗം കാട്ടി മലർന്ന് വീഴുകയും ചെയ്യുന്നതിനെ 'വാര' എന്നുമാണ് പറയുക. പകിട വീഴുന്നതനുസരിച്ചുള്ള എണ്ണം വരച്ചിരിക്കുന്ന കളങ്ങളിൽ കരുക്കൾ കയറ്റി വെച്ച് അടയാളപ്പെടുത്തിക്കൊണ്ടിരിക്കും.വാരം വീഴുന്നത് വിജയ ഹേതുവായി കണക്കാക്കപ്പെടുന്നു. വാരത്തിന് പന്ത്രണ്ട് എണ്ണമാണ് കണക്കാക്കുന്നത്. പകിട പകിട പന്ത്രണ്ട് എന്നൊരു ശൈലി തന്നെ വിജയത്തിന്റെ അടയാളമായി കണക്കാക്കി പറഞ്ഞു വരുന്നുണ്ട്. രണ്ട് പേർ നേർക്ക് നേരേ ഇരുന്ന് പകിട ഉരുട്ടുന്ന ഈ വിനോദത്തിൽ സ്ത്രീ പുരുഷ ഭേദമെന്യ ആബാലവൃദ്ധജനം ഈ വിനോദത്തിൽപങ്കെടുക്കാറുണ്ട്.

രണ്ട് ദേശങ്ങൾ തമ്മിലോ രണ്ട് കരകൾ തമ്മിലോ വാശിയേറിയ മൽസരമായി ഇപ്പോഴും ചില നാടുകളിൽ ഈ വിനോദം സംഘടിപ്പിച്ചു വരുന്നുണ്ട്.കേരളത്തിന്റെ തെക്കും വടക്കുമുള്ള പ്രദേശങ്ങളിൽ ആണ് ഈ വിനോദോപാധി അന്യം നിന്നു പോകാതെ സംരക്ഷിക്കപ്പെട്ടു വരുന്നത്.ഓണം, വിഷു, തിരുവാതിര തുടങ്ങിയ വിശേഷ ദിവസങ്ങളിലാണ് പ്രധാനമായും പകിടകളി അരങ്ങേറുന്നത്. വടക്കൻ പാട്ടുകളിൽ പകിടകളിയെക്കുറിച്ച് പരാമർശങ്ങൾ ധാരാളം കാണുന്നുണ്ട്.അമ്മാവൻറെ പക്കൽ നിന്നും പകിട കളി അഭ്യസിച്ച ആരോമൽ ചേകവർ കളിയിൽ അമ്മാനെ പരാജയപ്പെടുത്തിയതായും പരാമർശം കാണുന്നുണ്ട് . ചൂത് കളിയായി പകിടകളിയെ കണക്കാക്കി ഇസ്ലാം മത വിഭാഗത്തിൽ പെട്ടവർ ഈ വിനോദത്തെ ,ഹറാമായി കണക്കാക്കുന്ന ചില വ്യാഖ്യാനങ്ങൾ ഉണ്ട്[അവലംബം ആവശ്യമാണ്]. ഒരു പക്ഷേ ഈ വിനോദോപാധി മദ്ധ്യ പൂർവേഷ്യൻ രാജ്യങ്ങളിലും നില നിന്നിരുന്നു എന്ന് അനുമാനത്തിന് ഈ വസ്തുത ആക്കം കൂട്ടുന്നുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പകിട_കളി&oldid=3274724" എന്ന താളിൽനിന്ന് ശേഖരിച്ചത്