നർസിംഗ് പഞ്ചം യാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നർസിംഗ് പഞ്ചം യാദവ് (ഓഗസ്റ്റ് 6, 1989) ഒരു ഇന്ത്യൻ മൽപ്പിടുത്തക്കാരനാണ്. 2010-ലെ കോമൺ വെൽത്ത് ഗെയിംസിൽ പുരുഷ വിഭാഗം 74 കിലോ ഫ്രീസ്റ്റൈലിൽ സ്വർണ്ണമെഡൽ നേടിയിരുന്നു.[1]

വ്യക്തിജീവിതവും കുടുംബവും[തിരുത്തുക]

പഞ്ചം യാദവിന്റേയും ഫൂൽനാ ദേവിയുടേയും മകനായി കിഴക്കേ ഉത്തർ പ്രദേശിൽ നർസിംഗ് ജനിച്ചു. നർസിംഗും സഹോദരൻ വിനോദും മുംബൈയിൽ പാൽ വില്പനക്കാരനായിരുന്ന പഞ്ചമിന്റെ കൂടെയായിരുന്നു. അമ്മ വാരണാസി ജില്ലയിലെ നീമ എന്ന ഗ്രാമത്തിൽ കൃഷിയൊക്കെ നോക്കി നടത്തുകയായിരുന്നു. സഹോദരന്മാർ രണ്ടുപേരും വളർന്നപ്പോൾ മൽപ്പിടുത്തക്കാരായി. നാർസിംഗ് മഹാരാഷ്ട്രയിൽ ഡി .വൈ.എസ്പി. ആണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നർസിംഗ്_പഞ്ചം_യാദവ്&oldid=2915023" എന്ന താളിൽനിന്ന് ശേഖരിച്ചത്