നൗറ ബിൻത് അബ്ദു റഹ്മാൻ അൽ സഊദ്
നൗറ ബിൻത് അബ്ദു റഹ്മാൻ അൽ സഊദ് | |
---|---|
നൗറ ബിൻത് അബ്ദു റഹ്മാൻ അൽ സഊദ് | |
ജീവിതപങ്കാളി | Saud Al Kabeer bin Abdulaziz bin Saud bin Faisal bin Turki |
രാജവംശം | House of Saud |
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ ആയ ഇബ്ൻ സഊദ് എന്നറിയപ്പെടുന്ന അബ്ദുൽ അസീസ് രാജാവിന്റെ സഹോദരിയാണ് നൗറ ബിൻത് അബ്ദു റഹ്മാൻ അൽ സഊദ്
ബന്ധങ്ങളും പ്രവർത്തനങ്ങളും
[തിരുത്തുക]വലിയ വിജ്ഞാനവും അറിവും ഉള്ള ഒരു വന്നതായിരുന്നു നൗറാ. അബ്ദുൾ അസീസ് രാജാവും , സഹോദരി നൗറാ എന്നിവർ തമ്മിൽ വളരെ അടുപ്പത്തിൽ ആയിരുന്നു . "ഞാൻ നൌറയുടെ സഹോദരനാണ്" എന്ന് പല അവസരങ്ങളിലും രാജാവ് പരസ്യമായി സ്വയം വെളിപ്പെടുത്തിയിരുന്നു.
രാജാധികാരം നഷ്ടപ്പെട്ട് കുവൈത്തിലേക്ക് പലായനം ചെയ്തു ജീവിതം നയിക്കുന്ന സമയത്ത് രാജ്യത്തിന്റെ നേതൃത്വം വീണ്ടെടുക്കാൻ അവർ സഹോദരനെ പ്രോത്സാഹിപ്പിച്ചു. ആ കാലഘട്ടത്തിലും എഴുതുവാനും വായിക്കുവാനും പഠിച്ച ഏതാനും സ്ത്രീകളിൽ ഒരാളായിരുന്നു അവർ. അവരുടെ ആകർഷകത്വ വ്യക്തിത്വവും ശക്തമായ രാഷ്ട്രീയ ആശയങ്ങളും നിരവധി സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും രാജാവ് ശ്രദ്ധിച്ചു. ഒടുവിൽ, രാജാവിന്റെ പ്രധാന ഉപദേശകരിൽ ഒരാളായിത്തീർന്നു.തികഞ്ഞ പുരോഗമനവാദിയായ അവർ ടെലഫോൺ ആദ്യമായി രാജ്യത്തിനു പരിചയപ്പെടുത്തിയപ്പോൾ പല ഇസ്ലാമിക പണ്ഡിതന്മാരും ഇത് നിരസിച്ചപ്പോൾ അത് ഒരു അത്ഭുതകരമായ ഉപകരണമാണെന്ന് വാദിച്ചു ,ഇതില്ലാതെ ജീവിക്കാൻ കഴിയാത്ത ഒരു കാലം വരുമെന്ന ദീർഘ വീക്ഷണത്തോടെ രാജ്യത്തിൽ ടെലിഫോൺ സംവിധാനം ഏർപ്പെടുത്താൻ രാജാവിനെ പ്രേരിപ്പിച്ചു . ഇതുകൂടാതെ നൗറ പാവപ്പെട്ട അനാഥകളുടെ ആദ്യ ചാരിറ്റി പദ്ധതിയുടെ സ്ഥാപകയും ആയിരുന്നു.അക്കാലത്തെ അറേബ്യൻ ഉപദ്വീപിലെ ഏറ്റവും ആകർഷണീയവും പ്രാധാന്യവുമായ വ്യക്തിത്വം ഉള്ള വനിതകളിൽ ഒരായി കണക്കു കൂട്ടപ്പെട്ടു
സ്വകാര്യ ജീവിതം
[തിരുത്തുക]സഊദ് രാജവംശത്തിലെ തന്നെ അൽ കബീർ എന്ന അപാര നാമധേയത്തിൽ അറിയപ്പെട്ടിരുന്ന 1882-ൽ റിയാദിൽ ജനിച്ച സഊദ് ബിൻ അബ്ദുൾ അസീസ് ബിൻ സൗദ് ബിൻ ഫൈസലിനെ നൗറ വിവാഹം കഴിച്ചു. 1989 ൽ അദ്ദേഹം അന്തരിച്ചു. നൗറാ മുഹമ്മദ്, ഹസ്സ, ഫൈസൽ രാജാവിന്റെ മൂന്നാമത്തെ ഭാര്യ ആയിരുന്ന അൽ ജൗഹറ എന്നിവരാണ് മക്കൾ . സൗദി അറേബ്യയിലെ പ്രശസ്തമായ അൽ മറായി ഡയറി ഫുഡ് കമ്പനി ഉടമ സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സഊദ് അൽ കബീർ പൗത്രനാണ് .
സ്മാരകം
[തിരുത്തുക]പ്രിൻസസ് നൗറ യൂണിവേഴ്സിറ്റി 2008 ൽ അബ്ദുള്ള രാജാവ് ഈ മഹതിയുടെ ഓർമ്മക്കുറിപ്പായി നിർമിച്ചതാണ് . 50,000 ഓളം വിദ്യാർത്ഥിനികൾക്ക് പഠന സൗകര്യമുള്ള പ്രിൻസസ് നൗറ യൂണിവേഴ്സിറ്റി ലോകത്തിലെ വലിയ സർവകലാശാലകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു [1].
അവലംബം
[തിരുത്തുക]- ↑ "പ്രിൻസസ് നൗറ യൂണിവേഴ്സിറ്റി". www.pnu.edu.sa. Archived from the original on 2019-08-16. Retrieved 2019-03-17.