Jump to content

ന്യൂ കെയ്റോ

Coordinates: 30°02′N 31°28′E / 30.03°N 31.47°E / 30.03; 31.47
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്യൂ കെയ്റോ

القاهرة الجديدة
നഗരം
Skyline of ന്യൂ കെയ്റോ
ന്യൂ കെയ്റോ is located in Egypt
ന്യൂ കെയ്റോ
ന്യൂ കെയ്റോ
ഈജിപ്തിലെ സ്ഥാനം
Coordinates: 30°02′N 31°28′E / 30.03°N 31.47°E / 30.03; 31.47
രാജ്യം Egypt
Metropolitan areaGreater Cairo
GovernorateCairo
വിസ്തീർണ്ണം
 • ആകെ500 ച.കി.മീ.(200 ച മൈ)
ജനസംഖ്യ
 • ആകെ200,000
 • ജനസാന്ദ്രത400/ച.കി.മീ.(1,000/ച മൈ)
സമയമേഖലUTC+2 (EET)
ഏരിയ കോഡ്(+20) 2
വെബ്സൈറ്റ്http://www.newcairo.gov.eg/
ഫസ്റ്റ് സെറ്റിൽമെന്റിന്റെ ഭൂപടം

കെയ്റോ ഗവർണറേറ്റിന്റെ ദക്ഷിണപൂർവ്വ ഭാഗത്ത് ഏതാണ്ട് 30,000 ഹെക്ടർ (70,000 ഏക്കർ) ൽ പരന്നു കിടക്കുന്ന നഗരമാണ് ന്യൂ കെയ്റോ (അറബി: القاهرة الجديدة el-Qāhera el-Gedīda).[1] ഡൗണ്ടൗൺ കെയ്റോയിലെ തിരക്കൊഴുവാക്കാൻ വേണ്ടി സൃഷ്ടിച്ച പുതിയ നഗരമാണിത്. രാഷ്ട്രപതിയുടെ 191ആം ഉത്തരവ് പ്രകാരം 2000-ൽ സ്ഥാപിതമായ ഈ നഗരം മാദിയിൽ നിന്നും ഏതാണ്ട് 25 കിലോമീറ്ററോളം അകലെയാണ്.[2]

മാദിയുടേയും Heliopolisന്റെയും കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം മുൻപ് Helwan governorateന്റെ ഭാഗമായിരുന്നു.[3][4] സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 250 മീറ്റർ (820 അടി) ന്റെയും 307 അടി (94 മീ)ന്റെയും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.[5]

ഈ നഗരത്തിലെ ജനസംഖ്യ ഏതാണ്ട് 5 മില്യൺ ആണ്.[6]സിക്സ്ത് ഓഫ് ഒക്ടോബറിനെ വച്ച് താരതമ്യം ചെയ്യുമ്പോൾ വീടുകൾ വാടകയ്ക്ക് കൊടുക്കുന്നത് ഇവിടെ കൂടുതലാണ്.[7]

ചരിത്രം

[തിരുത്തുക]

27 ഏപ്രിൽ 2016-ന് രാഷ്ട്രപതി അബ്ദെൽ ഫത്തഹ് അൽ-സിസി ന്യൂ കെയ്റോയിൽ മിനിസ്ട്രി ഓഫ് ഇന്റീരിയരിന്ടെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തു. ഏതാണ്ട് 52,000 ച. മീ. (560,000 sq ft)-ലാണ് പുതിയ കെട്ടിടമുള്ളത്.[8]

ഭൂമിശാസ്ത്രം

[തിരുത്തുക]

ന്യൂ കെയ്റോയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന പെരിഫീഡ് ഫോറസ്റ്റ് സുരക്ഷാ മേഖല ഭൂഗോളശാസ്ത്രജ്ഞർക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന ഒന്നാണ്.ഈ മേഖല ഒരു സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.[9]

സാമ്പത്തികവും സേവനങ്ങളും

[തിരുത്തുക]

ന്യൂ കെയ്റോയിൽ ഡസൻ കണക്കിന് ഫാക്ടറികൾ ഉണ്ട്.[10] ഊർജ്ജ സംരംഭങ്ങളുമായി ബന്ധപ്പെട്ട് GE അമേരിക്കൻ സർവകലാശാലയുടെ സഹായത്തോടെ ന്യൂ കെയ്റോയിൽ പ്രവർത്തിക്കുന്നു.[11] എൽ സെവെടി ഇലക്ട്രിക്ക് സ്ഥാപനത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ന്യൂ കെയ്റോയിലെ Fifth Settlement-ൽ ആണ്.[12]

ഈ നഗരം മറ്റു നഗരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നത് ബസുകളുടെയും ടാക്സികളുടെയും വളരെ വലിയ ഒരു ശ്രിങ്കലയാണ്. എന്നാൽ ഇവിടെ മെട്രോ സംവിധാനം ഇല്ല.[13] ഈ ജില്ലയിലേക്ക് വെള്ളം എത്തിക്കുന്നത് Obour Cityയിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ള പ്ലാന്റിൽ നിന്നാണ്.[14]

ടെന്നീസ് കളിക്കുവാനുള്ള സൗകര്യങ്ങൾ അടങ്ങിയ ഒരു ഗോൾഫ് കോഴ്സ് ന്യൂ കെയ്റോയുടെ കട്ടമേയ ഭാഗത്തുണ്ട്.[15]

285 ഹെക്ടർ(700 ഏക്കർ) വിസ്തൃതിയിൽ റിയൽ എസ്റ്റേറ്റ് വികസനത്തിന് വേണ്ടി തുടങ്ങിയ Cairo Festival Cityയാണ് ന്യൂ കെയ്റോയുടെ തുടക്കത്തിൽ ഉള്ളത്. പാർക്കുകൾ, പൂളുകൾ, തോട്ടങ്ങൾ, നടപ്പാതകൾ, വ്യവസായ ഓഫീസിനുള്ള സ്ഥലം, മാൾ എന്നിവ അടങ്ങിയതാണ് ഈ നഗരം.[16]

റിയൽ എസ്റ്റേറ്റിന്റെ ആവശ്യകത വളരെ അധികമാണ് ന്യൂ കെയ്റോയിൽ. അപ്പാർട്മെന്റുകളിൽ മീറ്ററിന് 8000 ഈജിപ്തിയൻ പൗണ്ടും വില്ലകൾക്ക് 16000 ഈജിപ്തിയൻ പൗണ്ട് വരെ എത്തിയിട്ടുണ്ട്. [17]

ന്യൂ കെറോയിൽ കുറെ പള്ളികൾ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ ആകെ ഒരു പള്ളി മാത്രമാണുള്ളത്. ഫിഫ്ത് സെറ്റിൽമെന്റിൽ സ്ഥിതി ചെയ്യുന്ന വിർജിൻ മേരി സെയിന്റ് ബിഷോയ് കോപ്റ്റിക് പള്ളി.[18] ഈ നഗരത്തിൽ കോപ്റ്റിക് ആശ്രമം എന്ന പേരുള്ള ഒരു സെയിന്റ് ജോണിന്റെ ആശ്രമം കൂടി സ്ഥിതി ചെയ്യുന്നുണ്ട്. [19] 2016 സെപ്റ്റംബറിൽ ഒരു പുതിയ കോപ്റ്റിക് ഓർത്തഡോക്സ്‌ പള്ളി നിർമ്മിക്കാൻ രാഷ്ട്രപതി അനുമതി നൽകി.[20]

വിദ്യാഭ്യാസം

[തിരുത്തുക]

സ്‌കൂളുകൾ

  • ബ്രിട്ടീഷ് ഇന്റർനാഷണൽ കോളേജ് ഓഫ് കെയ്റോ
  • അമേരിക്കൽ ഇന്റർനാഷണൽ സ്കൂൾ ഇൻ ഈജിപ്ത് (AIS) കിഴക്ക് ക്യാമ്പസ്
  • ന്യൂ കെയ്റോ ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂൾ (NCBIS)
  • ഇന്റർനാഷണൽ സ്കൂൾ ഓഫ് ചൗഈഫാറ്റ് (ISC) - കെയ്റോ ക്യാമ്പസ്
  • മോഡേൺ എഡ്യൂക്കേഷൻ സ്കൂൾസ് (MES).
  • സലാഹാൽഡിൻ ഇന്റർനാഷണൽ സ്കൂൾ (SIS)
  • ലൈസി ഫ്രാൻകൈസ്‌ ടു കെയ്രെ - ന്യൂ കെയ്റോ പ്രൈമറി ക്യാമ്പസ്
  • കൊറിയൻ സ്കൂൾ ഇൻ കെയ്റോ
  • കനേഡിയൻ ഇന്റർനാഷണൽ സ്കൂൾ ഓഫ് ഈജിപ്ത്

സർവ്വകലാശാലകൾ

  • അമേരിക്കൻ യൂണിവേഴ്സിറ്റി ഇൻ കെയ്റോ (AUC)
  • ജർമൻ യൂണിവേഴ്സിറ്റി ഇൻ കെയ്റോ (GUC)
  • ഫ്യൂച്ചർ യൂണിവേഴ്സിറ്റി ഇൻ ഈജിപ്ത് (FUE)
  • കനേഡിയൻ ഇന്റർനാഷണൽ കോളേജ് (CIC)
  • ന്യൂ കെയ്റോ അക്കാദമി

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "New Urban Communities Authority Portal". New Cities Government of Egypt. Archived from the original on 18 ഡിസംബർ 2016. Retrieved 15 ഒക്ടോബർ 2016.
  2. Cambanis, Thanassis (24 August 2010). "കെയ്റോയിലെ തിരക്ക് കുറയ്ക്കുവാൻ രണ്ട് പുതിയ വലിയ നഗരങ്ങൾ സൃഷ്ടിക്കുന്നു". ന്യൂ യോർക്ക് ടൈംസ്. Retrieved 15 ഒക്ടോബർ 2016.
  3. "Katameya District of New Cairo". Tour Egypt. Archived from the original on 11 ഒക്ടോബർ 2016.
  4. "City of Helwan in Egypt". Tour Egypt. Archived from the original on 11 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
  5. "New Cairo City, Cairo Governorate, Egypt Lat Long Coordinates Info". Lat Long. Archived from the original on 18 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
  6. Jack Schenker, 11 June 2011. "Desert storm". Guardian. Archived from the original on 22 ഡിസംബർ 2015. Retrieved 14 ഡിസംബർ 2015.{{cite news}}: CS1 maint: numeric names: authors list (link)
  7. Al-Aees, Shaimaa (25 ജൂലൈ 2016). "സിക്സ്ത് ഓഫ് ഒക്ടോബറിനെക്കാൾ കൂടുതൽ വീടുകളും അപ്പാർട്മെന്റുകളും ന്യൂ കെയ്‌റോയിൽ വാടകയ്ക്ക് കൊടുക്കുന്നു". Daily News Egypt. Archived from the original on 2 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
  8. Youssef, Adham (27 ഏപ്രിൽ 2016). "അൽ-സിസി മിനിസ്ട്രി ഓഫ് ഇന്റീരിയരിന്ടെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തു". ഡെയിലി ന്യൂസ് ഈജിപ്ത്. Archived from the original on 1 മേയ് 2016. Retrieved 15 ഒക്ടോബർ 2016.
  9. "Petrified Forest Protectorate". Ask-Aladdin. Archived from the original on 18 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
  10. "New Cairo". New Urban Communities Authority Portal. Archived from the original on 18 ഡിസംബർ 2016. Retrieved 15 ഒക്ടോബർ 2016.
  11. "AUC Announces a Five-Year Partnership with GE to Sponsor the University's V-Lab Incubator". 10 ഏപ്രിൽ 2016. Archived from the original on 19 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
  12. "Elsewedy Electric T&D". Elsewedy Electric. Archived from the original on 18 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
  13. "ന്യൂ കെയ്റോ". Cairo 360. Archived from the original on 4 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
  14. "New Urban Communities Authority Portal". New Cities Egypt. Archived from the original on 18 ഡിസംബർ 2016. Retrieved 15 ഒക്ടോബർ 2016.
  15. "Katameya (Qatameya) Heights Golf and Tennis Resort". Tour Egypt. Archived from the original on 11 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
  16. "കെയ്റോ ഫെസ്റ്റിവൽ സിറ്റി മാൾ". Cairo Festival City. Archived from the original on 17 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
  17. Estate, Aqarmap - Real Estate in Egypt, Properties in Egypt, Luxury Real. "New Cairo - Fifth Settlement - Tagamoa Prices Guide - Aqarmap". egypt.aqarmap.com (in ഇംഗ്ലീഷ്). Archived from the original on 2018-01-08. Retrieved 2018-01-08.{{cite web}}: CS1 maint: multiple names: authors list (link)
  18. "كنيسة السيدة العذراء و القديس الأنبا بيشوي". Virgin Mary & St. Bishoy Coptic Church. Archived from the original on 18 ജനുവരി 2017. Retrieved 11 ജനുവരി 2017.
  19. "സെയിന്റ് ജോൺ പള്ളി Patmos". Cybo. Archived from the original on 16 ജനുവരി 2017. Retrieved 11 ജനുവരി 2017.
  20. "Sisi ratifies Egypt's new church building law". Ahram Online. 28 സെപ്റ്റംബർ 2016. Archived from the original on 18 ഒക്ടോബർ 2016. Retrieved 15 ഒക്ടോബർ 2016.
"https://ml.wikipedia.org/w/index.php?title=ന്യൂ_കെയ്റോ&oldid=3931378" എന്ന താളിൽനിന്ന് ശേഖരിച്ചത്