ന്യൂ അയർലൻഡ് (ദ്വീപ്)
Native name: Niu Ailan | |
---|---|
Geography | |
Coordinates | 3°20′S 152°00′E / 3.33°S 152°E |
Archipelago | Bismarck Archipelago |
Area | 7,404 km2 (2,859 sq mi) |
Length | 360 km (224 mi) |
Width | 10 km (6 mi) - 40 km (25 mi) |
Highest elevation | 2,340 m (7,680 ft) |
Highest point | Mount Taron |
Administration | |
Papua New Guinea | |
Province | New Ireland Province |
Largest settlement | Kavieng (pop. 10,600) |
Demographics | |
Population | 118,350[1] (2002) |
പാപുവ ന്യൂ ഗിനിയയിലെ വടക്കുകിഴക്കൻ പ്രവിശ്യയിലുൾപ്പെട്ട ഒരു വലിയ ദ്വീപാണ് ന്യൂ അയർലൻഡ്. ഏകദേശം 7,404 ചതുരശ്ര കിലോമീറ്റർ (2,859 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദ്വീപിൽ ഏകദേശം 120,000 ജനങ്ങളുണ്ട്. അയർലൻഡ് ദ്വീപിന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. ന്യൂ ബ്രിട്ടൻ ദ്വീപിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ന്യൂ അയർലൻഡ് പ്രവിശ്യയിലെ ഏറ്റവും വലിയ ദ്വീപാണിത്. ബിസ്മാർക്ക് ദ്വീപസമൂഹത്തിന്റെ ഭാഗമായ ഈ രണ്ട് ദ്വീപുകളും ഓട്ടോ വോൺ ബിസ്മാർക്കിന്റെ പേരിലാണ് അറിയപ്പെടുന്നത. അവയെ സെന്റ് ജോർജ്ജ് ചാനൽ വേർതിരിക്കുന്നു. ദ്വീപിന്റെ വടക്കേ അറ്റത്തുള്ള കാവിയേംഗ് പട്ടണമാണ് ദ്വീപിന്റെയും ന്യൂ അയർലൻഡ് പ്രവിശ്യയുടെയും ഭരണ സിരാ കേന്ദ്രം. ഈ ദ്വീപ് ജർമ്മൻ ന്യൂ ഗിനിയയുടെ ഭാഗമായിരുന്നപ്പോൾ ന്യൂമെക്ലെൻബർഗ് എന്നായിരുന്നു അതിന്റെ പേര്.
ഭൂമിശാസ്ത്രം
[തിരുത്തുക]ബിസ്മാർക്ക് ദ്വീപസമൂഹത്തിന്റെ ഭാഗമായ ഈ ദ്വീപ് ഒരു കൈത്തോക്കിന്റെ ആകൃതിയായി വിശേഷിപ്പിക്കപ്പെടുന്നു. 360 കിലോമീറ്റർ (220 മൈൽ) നീളത്തിലുള്ള ദ്വീപിന്റെ വീതി 10 കിലോമീറ്റർ (6.2 മൈൽ) മുതൽ 40 കിലോമീറ്റർ (25 മൈൽ) വരെ വ്യത്യാസപ്പെടുന്നു, എന്നിരുന്നാലും മധ്യ പർവത ശ്രേണി വളരെ കുത്തനെയുള്ളതും പരുക്കനുമാണ്. ഹാൻസ് മേയർ റേഞ്ചിലെ (2,340 മീറ്റർ, 7,680 അടി) ടാരോൺ പർവതമാണ് ഏറ്റവും ഉയരമുള്ള കൊടുമുടി. ടിർപിറ്റ്സ്, ഷ്ലെനിറ്റ്സ്, വെറോൺ, റോസൽ എന്നിവയാണ് മറ്റ് പർവ്വതനിരകൾ.[2]
തെക്കു പടിഞ്ഞാറ് ബിസ്മാർക്ക് കടലിനാലും വടക്കുകിഴക്ക് പസഫിക് സമുദ്രത്താലും ന്യൂ അയർലൻഡിന് വലയം ചെയ്യപ്പെട്ടിരിക്കുന്നു.[3]
ചരിത്രം
[തിരുത്തുക]ഏകദേശം ഇപ്പോഴത്തെ പപ്പുവ ന്യൂ ഗ്വിനിയിൽനിന്ന് കപ്പൽ കയറി 33,000 വർഷങ്ങൾക്കുമുമ്പ് എത്തിയവരാണ് ബിസ്മാർക്ക് ദ്വീപസമൂഹത്തിലെ ആദ്യത്തെ നിവാസികൾ. ഏകദേശം 3,000 വർഷങ്ങൾക്ക് മുമ്പ് എത്തിയ ലാപിത ജനത പിന്നീട് വന്നവരിൽ ഉൾപ്പെടുന്നു. കബായ്, മലഗാൻ, ടുബുവാൻ എന്നീ മൂന്ന് വ്യത്യസ്ത സാംസ്കാരിക രീതികളാണ് ന്യൂ അയർലണ്ട് സ്വദേശികളുടെ സവിശേഷത.[4]
1616-ൽ ഡച്ച് നാവികരായ ജേക്കബ് ലെ മെയർ, വില്ലെം ഷൗട്ടൻ എന്നിവരാണ് ദ്വീപിൽ ആദ്യമായി കാലുകുത്തിയ ആദ്യ യൂറോപ്യൻ വർഗ്ഗക്കാർ. ബിട്ടീഷ് പര്യവേക്ഷകനായിരുന്ന ഫിലിപ്പ് കാർട്ടെററ്റിന് പതിനൊന്ന് മാസങ്ങൾക്ക് ശേഷം 1768 ജൂലൈ 6 ന് ലൂയിസ് ആന്റോയിൻ ഡി ബൌഗൻവില്ലെയുടെ കപ്പൽ ഇവിടെ നങ്കൂരമിട്ടു.[5]
19-ആം നൂറ്റാണ്ടിൽ തിമിംഗലക്കപ്പലുകൾ ദ്വീപിൽ വെള്ളം, മരം, മറ്റു വിഭവങ്ങൾ എന്നിവയ്ക്കായി ഇവിടം സന്ദർശിച്ചിരുന്നു. ഇവിടം സന്ദർശിച്ച ആദ്യത്തെ തിമിംഗലക്കപ്പൽ 1799 ൽ എത്തിയ റിസോഴ്സായിരുന്നു. ദ്വീപ് നിവാസികൾ ചിലപ്പോഴൊക്കെ ഈ കപ്പലുകളിൽ ജോലിക്കാരായിരുന്നു. അവസാനമായി സന്ദർസിച്ച് അറിയപ്പെടുന്ന തിമിംഗലക്കപ്പൽ 1884 ൽ എത്തിയ ബെൽവെഡെരെ ആയിരുന്നു.[6]
1870 കളിലും 1880 കളിലും ഫ്രഞ്ച് പ്രഭുവായിരുന്ന മാർക്വിസ് ഡി റേയ്സ് ന്യൂ ഫ്രാൻസ് എന്ന ദ്വീപിൽ ഒരു ഫ്രഞ്ച് കോളനി ഇവിടെ സ്ഥാപിക്കാൻ ശ്രമിച്ചു.[7] അദ്ദേഹം ദൌർഭാഗ്യകരങ്ങളായി നാല് പര്യവേഷണ സംഘങ്ങളെ ദ്വീപിലേക്ക് അയച്ചു. അതിൽ ഏറ്റവും പ്രസിദ്ധമായ പര്യവേഷണം 123 കുടിയേറ്റക്കാരുടെ മരണത്തിന് കാരണമായി.
1885 മുതൽ 1914 വരെ ജർമ്മൻ ന്യൂ ഗിനിയയുടെ ഭാഗമായിരുന്ന ന്യൂ അയർലൻഡ്, ന്യൂമെക്ലെൻബർഗ് എന്ന പേര് വഹിച്ചിരുന്നു. ജർമ്മനി വളരെയധികം ലാഭകരമായ കൊപ്ര തോട്ടങ്ങൾ ഇവടെ നടത്തുകയും ചരക്കുകൾ വഹിച്ചുകൊണ്ടുപോകുന്നതിന് ഒരു റോഡ് നിർമ്മിക്കുകയും ചെയ്തു. ജർമ്മൻ ന്യൂ ഗിനിയയുടെ ജർമ്മൻ അഡ്മിനിസ്ട്രേറ്ററായിരുന്ന ഫ്രാൻസ് ബൊലുമിൻസ്കിയുടെ പേരിൽ അറിയപ്പെടുന്ന ഈ റോഡ് നിലവിൽ ഉപയോഗത്തിലുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ന്യൂ അയർലൻഡ് ഓസ്‌ട്രേലിയയിലേക്ക് വിട്ടുകൊടുത്തു. അയർലണ്ട് ദ്വീപിന്റെ പേരിനെ അടിസ്ഥാനമാക്കി ഓസ്ട്രേലിയ ദ്വീപിനെ ന്യൂ അയർലൻഡ് എന്ന് പുനർനാമകരണം ചെയ്തു. 1942 ജനുവരിയിൽ, രണ്ടാം ലോകമഹായുദ്ധസമയത്ത്, ദ്വീപ് ജപ്പാൻ സൈന്യം പിടിച്ചെടുക്കുകയും അവരുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു.
അവലംബം
[തിരുത്തുക]- ↑ "New Ireland Province" (PDF). Archived from the original (PDF) on 8 August 2017. Retrieved 16 August 2014.
- ↑ "NI mountains tell a tale". Archived from the original on 5 April 2012. Retrieved 19 November 2011.
- ↑ US Army Map Service (1964). "New Guinea Topographic Map Book, TK250, Sheet SB 56-3". University of Texas at Austin.
- ↑ "People & Culture". New Ireland Tourism. Archived from the original on 3 June 2013. Retrieved 16 August 2014.
- ↑ Salmond, Anne (2010). Aphrodite's Island. Berkeley: University of California Press. pp. 114. ISBN 9780520261143.
- ↑ Langdon, p.187.
- ↑ Cahoon, Ben (2000). "Papua New Guinea". Worldttatesmen.org.