ന്യൂറൈറ്റിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ (ന്യൂറോണുകൾ) വിവിധശാഖകൾ രൂപപ്പെടുത്തുന്നതിനും അവയുടെ വളർച്ചയ്ക്കും സഹായിക്കുന്ന ന്യൂറോട്രോഫിക് ഘടകങ്ങളിലുൾപ്പെടുന്ന ഒരു പ്രോട്ടീനാണ് ന്യൂറൈറ്റിൻ. നാഡീകോശങ്ങളെ ബാധിക്കുന്ന നിരവധി രോഗങ്ങൾക്ക് ചികിത്സാർത്ഥം പ്രയോഗിക്കാവുന്ന രാസഘടകമായി ഇതിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. 1931 ൽ നെഡിവി എന്ന ശാസ്ത്രകാരനാണ് ഈ പ്രോട്ടീനിനെ കണ്ടെത്തുന്നത്. നാഡീകോശശാഖകളായ ന്യൂറൈറ്റുകളുടെ (ആക്സോൺ, ഡെൻഡ്രോൺ എന്നിവ) വളർച്ചയെ ഉദ്ദീപിപ്പിക്കുന്നതിനാലാണ് ന്യൂറൈറ്റിൻ എന്ന പേര് നൽകിയത്. രക്തക്കുഴലുകളുടേയും ട്യൂമറുകളുടേയും വളർച്ചയിലും പ്രതിരോധശക്തി നിയന്ത്രിക്കുന്നതിനും ഈ ഘടകത്തിന് പങ്കുണ്ട്.[1] ശരീരത്തിന്റെ പ്രതിരോധശക്തിയിലെ വൈകല്യം മൂലമുണ്ടാകുന്ന രോഗങ്ങൾക്കും കാൻസറിനും ചികിത്സ നൽകുന്നതിന് ഈ പ്രോട്ടീൻ തൻമാത്രകളെ പ്രയോജനപ്പെടുത്താമെന്ന് തെളിഞ്ഞിരിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. "Neuritin, a neurotrophic factor in nervous system physiology".
  2. "New natural answers for killer allergies". Australian National University. Retrieved 11 March 2021.
"https://ml.wikipedia.org/w/index.php?title=ന്യൂറൈറ്റിൻ&oldid=3943849" എന്ന താളിൽനിന്ന് ശേഖരിച്ചത്