ന്യൂമാറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പദ്ധതിയുടെ ലോഗോ

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഗണിതവിഷയത്തിൽ തൽപരരായ വിദ്യാർത്ഥികളെ പരിപോഷിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് ന്യൂമാറ്റ്സ് (പൂർണ്ണരൂപം: Nurturing Mathematical Talents in Schools). കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനതലത്തിൽ അഭിരുചി പരീക്ഷ നടത്തിയാണ് പദ്ധതിയിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 2012-ലാണ് ഈ പദ്ധതി ആരംഭിച്ചത്. [1]

തിരഞ്ഞെടുക്കുന്ന രീതി[തിരുത്തുക]

എല്ലാവർഷവും ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ എല്ലാ ഉപജില്ലകളിലും പരീക്ഷ നടത്തി അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന തലത്തിൽ അഭിരുചി പരീക്ഷ സംഘടിപ്പിക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തിലാണ് സംസ്ഥാന അഭിരുചി പരീക്ഷ നടത്തുന്നത്.[2] ഈ പരീക്ഷയിലൂടെ ഓരോ ജില്ലയിൽനിന്നും അഞ്ച് പേരെ വീതവും പ്രത്യേക കഴിവുകളുള്ള നാല് പേരെയും (ആകെ 74 പേർ) പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നു. [1]

സംസ്ഥാന പഠനക്യാമ്പ്[തിരുത്തുക]

അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളെ 74 ഉൾപ്പെടുത്തിക്കൊണ്ട് എല്ലാവർഷവും ഏപ്രിൽ - മെയ് മാസങ്ങളിൽ 10 മുതൽ 15 ദിവസം വരെ നീണ്ടുനിൽക്കുന്ന പഠനക്യാമ്പ് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ ഗണിത അധ്യാപകരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഗണിത അധ്യാപകരുമാണ് ഈ പഠനക്യാമ്പിൽ കുട്ടികളുമായി സംവദിക്കുന്നത്. ആറാം ക്ലാസിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്നതുവരെ ഈ പഠനക്യാമ്പ് തുടരുന്നു.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-07-13. Retrieved 2018-04-30.
  2. http://www.thehindu.com/todays-paper/tp-national/tp-kerala/NuMATS-aptitude-test-on-Feb.-4/article17076943.ece
  3. http://scert.kerala.gov.in/index.php?option=com_content&view=article&id=110&Itemid=93

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ന്യൂമാറ്റ്സ്&oldid=3635943" എന്ന താളിൽനിന്ന് ശേഖരിച്ചത്