ന്യൂബർഗ്, ന്യൂയോർക്ക്
ന്യൂബർഗ് | |||
---|---|---|---|
City of Newburgh | |||
| |||
Coordinates: 41°31′11″N 74°1′17″W / 41.51972°N 74.02139°W | |||
Country | United States | ||
State | New York | ||
County | Orange | ||
City incorporation | 1865 | ||
സർക്കാർ | |||
• തരം | Council–manager | ||
• City manager | Joe Donat (interim) | ||
• Mayor | Torrance Harvey | ||
വിസ്തീർണ്ണം | |||
• City | 4.78 ച മൈ (12.39 ച.കി.മീ.) | ||
• ഭൂമി | 3.81 ച മൈ (9.86 ച.കി.മീ.) | ||
• ജലം | 0.98 ച മൈ (2.53 ച.കി.മീ.) | ||
ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 690 അടി (210 മീ) | ||
ഏറ്റവും താഴ്ന്നത് | 0 അടി (0 മീ) | ||
ജനസംഖ്യ (2010) | |||
• City | 28,866 | ||
• ഏകദേശം (2018)[2] | 28,282 | ||
• ജനസാന്ദ്രത | 7,409.35/ച മൈ (2,860.69/ച.കി.മീ.) | ||
• മെട്രോപ്രദേശം | 6,70,301 | ||
Demonym | Newburgher | ||
സമയമേഖല | UTC-5 (Eastern) | ||
• Summer (DST) | UTC-4 (Eastern) | ||
ZIP code | 12550 | ||
ഏരിയ കോഡ് | 845 | ||
FIPS code | 36-071-50034 | ||
GNIS feature ID | 0958498 | ||
FIPS code | 36-50034 | ||
Primary airport | Stewart International Airport | ||
Interstates | |||
U.S. routes | |||
വെബ്സൈറ്റ് | http://www.cityofnewburgh-ny.gov/ |
ന്യൂബർഗ് (/ˈnjuːbɜːrɡ/) യുഎസ് സംസ്ഥാനമായ ന്യൂയോർക്കിലെ ഓറഞ്ച് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2018 ൽ ഈ നഗരത്തിലെ ജനസംഖ്യ 28,282 ആയിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. പൌഗ്‌കീപ്‌സി - ന്യൂബർഗ് - മിഡിൽടൗൺ മെട്രോപൊളിറ്റൻ ഏരിയയിലെ[3] ഒരു പ്രധാന നഗരമായ ഇത് കൂടുതൽ ബൃഹത്തായ ന്യൂയോർക്ക് മെഗാസിറ്റിയിൽ ഉൾപ്പെടുന്നു. ന്യൂയോർക്ക് നഗരത്തിന് 60 മൈൽ (97 കിലോമീറ്റർ) വടക്കായും അൽബാനിക്ക് 90 മൈൽ (140 കിലോമീറ്റർ) തെക്കായും ഹഡ്സൺ നദിയോരത്ത് ഹഡ്സൺ വാലി ഏരിയയ്ക്കുള്ളിലായി സ്ഥിതിചെയ്യുന്ന ന്യൂബർഗ് നഗരം, ഡൌൺസ്റ്റേറ്റ് ന്യൂയോർക്കിലെ പ്രാഥമിക വിമാനത്താവളങ്ങളിലൊന്നായ സ്റ്റിവാർട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തായാണ് സ്ഥിതിചെയ്യുന്നത്.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജർമ്മൻകാരും ബ്രിട്ടീഷുകാരും ചേർന്നാണ് ന്യൂബർഗ് പ്രദേശത്ത് ആദ്യമായി കുടിയേറ്റം നടത്തിയത്. അമേരിക്കൻ വിപ്ലവകാലത്ത് ന്യൂബർഗ് നഗരം കോണ്ടിനെന്റൽ ആർമിയുടെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്നു.1865-ൽ ചാർട്ടർ ചെയ്യുന്നതിന് മുമ്പ്, ന്യൂബർഗ് നഗരം ഇതേപേരിലുള്ള ന്യൂബർഗ് പട്ടണത്തിന്റെ ഭാഗമായിരുന്നു. പട്ടണം ഇപ്പോൾ ഈ നഗരത്തിന്റെ വടക്കും പടിഞ്ഞാറുമായുള്ള അതിർത്തിയാണ്. നഗരത്തിന്റെ കിഴക്കുഭാഗത്ത് ഹഡ്സൺ നദിയും; ന്യൂബർഗുമായി ന്യൂബർഗ്-ബീക്കൺ ബ്രിഡ്ജ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ന്യൂയോർക്കിലെ ബീക്കൺ നഗരം നദിക്ക് കുറുകെയുമായി സ്ഥിതിചെയ്യുന്നു. നഗരത്തിന്റെ തെക്കേ അതിർത്തി മുഴുവനായും ന്യൂ വിൻഡ്‌സർ പട്ടണം നിലകൊള്ളുന്നു.ഈ അതിർത്തിയിൽ ഭൂരിഭാഗവും ക്വാസ്സെയ്ക്ക് ക്രീക്കിനാലാണ് വേർതിരിക്കപ്പെട്ടിരിക്കുന്നത്.
ചരിത്രം
[തിരുത്തുക]യൂറോപ്യൻ സമ്പർക്ക സമയത്ത് ന്യൂബർഗ് നഗരം നിലനിൽക്കുന്ന പ്രദേശം ലെനാപികളുടെ ഒരു ശാഖയായ വയോറാനെക് ഗോത്രം കൈവശപ്പെടുത്തിയിരുന്നു. 1609-ൽ ഹെൻറി ഹഡ്‌സൺ പിൽക്കാലത്ത് തന്റെ പേരിലറിയപ്പെട്ട ഹഡ്സൺ നദിയിലൂടെ നടത്തിയ പര്യവേഷണമാണ് ഇപ്പോൾ ന്യൂബർഗായി മാറിയ പ്രദേശത്തെ യൂറോപ്പുകാരുടെ ആദ്യ പര്യവേക്ഷണം. അദ്ദേഹത്തിന്റെ നാവികനായ റോബർട്ട് ജ്യൂട്ട് ഈ സൈറ്റിനെ "ഒരു പട്ടണം പണിയാനുള്ള മനോഹരമായ സ്ഥലം" എന്ന് വിളിച്ചിരുന്നുവെന്നു കരുതപ്പെടുന്നുവെങ്കിലും പിൽക്കാലത്തെ ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നത്, അദ്ദേഹം യഥാർത്ഥത്തിൽ കോൺവാൾ-ഓൺ-ഹഡ്‌സൺ നിൽക്കുന്ന പ്രദേശത്തെയാണ് സൂചിപ്പിച്ചതെന്നാണ്. .
അവലംബം
[തിരുത്തുക]- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 5, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2018
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ United States Office of Management and Budget (14 September 2018). "OMB Bulletin No. 18-04" (PDF). Retrieved 11 July 2019.