നോ ഷേവ് നവംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Movember Foundation
Movember Foundation Logo.jpg
ആപ്തവാക്യം"പുരുഷാരോഗ്യത്തിന്റെ മുഖച്ഛായ മാറ്റുക"
രൂപീകരണം2003; 20 years ago (2003)
സ്ഥാപകർAdam Garone
Travis Garone
തരം501(c)(3) Charity
ആസ്ഥാനംMelbourne, Victoria, Australia
Location
Chairman
John Hughes
Executive Director
Owen Sharp
MissionHelping men live happier, healthier, longer lives
വെബ്സൈറ്റ്www.movember.com

നോ ഷേവ് നവംബർ അഥവാ മോവേംബർ ഒരു വാർഷിക കാര്യപരിപാടി ആണ്. അതായത് നവംബർ മാസത്തിൽ താടിയും മീശയും വടിക്കാതെ പുരുഷന്മാരുടെ ആരോഗ്യകാര്യങ്ങളെപ്പറ്റി അവരെ ബോധവാൻമാരാക്കുന്നു മോവേംബർ നടത്തുന്ന ഈ പരിപാടി ഒരു ധനസഹായം കൂടിയാണ് അതോടൊപ്പം ക്യാൻസർ, മാനസിക പിരിമുറുക്കം തുടങ്ങിയ അവസ്ഥ രോഗങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പ്‌ കൂടിയാണ് ."പുരുഷാരോഗ്യത്തിന്റെ മുഖച്ഛായ മാറ്റുക എന്നതാണ് ആപ്തവാക്യം" .

ആർക്കും ബുദ്ധിമുട്ടില്ലാതെ കാൻസർ രോഗികൾക്കായി ഒരു കൈ സഹായം എന്ന നിലയ്‌ക്കാണ്‌ ഈ കാംപെയ്‌നിങിന്കാം തുടക്കം കുറിച്ചിട്ടുള്ളത്. സപ്പോർട്ട് ചെയ്യാനാഗ്രഹിക്കുന്ന ആർക്കും ഇതിൽ പങ്കെടുക്കാം. ഒരു മാസക്കാലം താടിയൊക്കെ നീട്ടി വളർത്തി, ട്രിമ്മിങ്ങിനും ഷേവിങ്ങിനും ഒക്കെ ചെലവാക്കുന്ന തുക കാൻസർ രോഗികൾക്കായി മാറ്റിവയ്ക്കണം എന്നുമാത്രം. [1]

തുടക്കം[തിരുത്തുക]

അമേരിക്കൻ കാൻസർ സൊസൈറ്റി, പ്രിവന്റ് കാൻസർ ഫൗണ്ടേഷൻ, ഫൈറ്റ് കൊളൊറെക്റ്റൽ ക്യാൻസർ എന്നിവയുടെ സഹകരണത്തോടെയാണ് ഈ ക്യാംപെയ്ൻ നടക്കുന്നത്. 2009 നവംബർ ഒന്നു മുതലാണ് കാംപെയ്‌നിങ്ങിന് തുടക്കം കുറിച്ചത്. ആദ്യ കാലത്ത് വെറും അമ്പത് അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് സോഷ്യൽമീഡിയ വഴി പ്രവർത്തനം തുടങ്ങിയതോടെ ക്യാംപെയ്ൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുമായി പതിനായിരക്കണക്കിനു പേർ നവംബറിൽ ഷേവ് ചെയ്യാതെ പണം ക്യാൻസർ രോഗികളുടെ ഉന്നമനത്തിനായി നൽകുന്നു. [2]

പങ്കെടുക്കാൻ[തിരുത്തുക]

www.no-shave.org എന്ന സൈറ്റിലെത്തി സ്വന്തം പേര് രജിസ്റ്റർ ചെയ്യുകയാണ് ക്യാംപെയ്ന്റെ ഭാഗമാകാനുള്ള ആദ്യപടി. പിന്നീട് താടി വടിക്കാതെ ഒരു മാസം കഴിയണം. നവംബർ 30ന് ഒരു ഫോട്ടോ എടുത്ത് ഇവർക്ക് നൽകണം ക്യാംപെയിൻ അവസാനിക്കുന്ന ഡിസംബർ ഒന്നിന് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിലേക്ക് രൂപം മാറ്റാം.

അവലംബം[തിരുത്തുക]

  1. മലയാള മനോരമ ഓൺലൈൻ [1] ശേഖരിച്ചത് 2019 ജൂലൈ 16
  2. മാധ്യമം [2] ശേഖരിച്ചത് 2019 ജൂലൈ 18
"https://ml.wikipedia.org/w/index.php?title=നോ_ഷേവ്_നവംബർ&oldid=3257296" എന്ന താളിൽനിന്ന് ശേഖരിച്ചത്