നോ ഗോൺബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അഫ്ഗാനിസ്താനിലെ ആദ്യത്തെ ഇസ്ലാമികനിർമ്മിതികളിലൊന്നാണ് ബൽഖിൽ നിന്നും കണ്ടെടുത്തിട്ടുള്ള നോ ഗോൺബാദ് എന്നറിയപ്പെടുന്ന ഹാജി പിയാദ മോസ്ക്. ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനം, സിസ്താൻ ആസ്ഥാനമാക്കി സഫാരികൾ അഫ്ഗാനിസ്താൻ പൂർണമായും അടക്കിഭരിക്കുന്ന സമയത്താണ് ഇതിന്റെ നിർമ്മിതി നടക്കുന്നത്. 9 താഴികക്കുടങ്ങളുള്ള ഈ പള്ളിക്ക് ഇക്കാരണത്താലാണ് 9 മകുടങ്ങൾ എന്ന അർത്ഥത്തിൽ നോ ഗോൺബാദ് എന്ന പേര് വന്നത്.[1]

ചുടുകട്ടകൊണ്ടുണ്ടാക്കിയ 9 താഴികക്കുടങ്ങളും കാലപ്പഴക്കം മൂലം നശിച്ചു. മകുടങ്ങളെ താങ്ങിനിർത്തിയിരുന്ന കമാനങ്ങളിൽ ഒന്നുമാത്രം ഇന്നും നിലനിൽക്കുന്നുണ്ട്.[2] ഇതിന്റെ നിർമ്മാണരീതി, മാർവ് മരുപ്പച്ചയിൽ അമു ദര്യയുടെ തീരത്തുള്ള തെർമസിൽ നിന്നും, ബുഖാറക്കടുത്തുള്ള കണ്ടെടുത്ത കെട്ടിങ്ങളോട് സാദൃശ്യം പുലർത്തുന്നതാണ്. സ്റ്റക്കോ കൊണ്ടുള്ള ബാഹ്യാലങ്കാരമാണ് ഈ പള്ളിയിലുള്ളത്[1].

1960-ലാണ് ഈ പുരാവസ്തുകേന്ദ്രം കണ്ടെത്തുന്നത്.[2] ഇതിനെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്ന് നടക്കുന്നുണ്ട്[3].

അവലംബം[തിരുത്തുക]

  1. 1.0 1.1 Vogelsang, Willem (2002). "12 - The Iranian Dynasties". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 191. ISBN 978-1-4051-8243-0.
  2. 2.0 2.1 "HAJI PIYADA MOSQUE (NOH GUMBAD) Conserving one of Central Asia's earliest mosques". World Monuments Fund. ശേഖരിച്ചത് 24 ഡിസംബർ 2010.
  3. "Workers restore the 9th century mosque of Noh-Gonbad or Nine Cupolas, the oldest in the country". SFGate. Sunday, August 10, 2008. ശേഖരിച്ചത് 2009 നവംബർ 08. Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നോ_ഗോൺബാദ്&oldid=1689068" എന്ന താളിൽനിന്ന് ശേഖരിച്ചത്