നോർത്ത് ഈസ്റ്റ് ദില്ലി (ലോകസഭാമണ്ഡലം)
ദൃശ്യരൂപം
നോർത്ത് ഈസ്റ്റ് ദില്ലി ലോകസഭാമണ്ഡലം ( ഹിന്ദി: उत्तर पूर्व दिल्ली लोकसभा निर्वाचन क्षेत्र ) ദേശീയ തലസ്ഥാന പ്രദേശമായ ദില്ലിയിലെ 7 ലോകസഭാമണ്ഡലങ്ങളിൽ ഒന്നാണ്. 2002-ൽ രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മീഷന്റെ ശുപാർശകൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 2008-ൽ ഈ ലോകസഭാമണ്ഡലം നിലവിൽ വന്നത്. യുപി, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കാണ് ഈ ലോകസഭാമണ്ഡലത്തിൽ മുൻതൂക്കം. [1] ബിജെപി നേതാവായ മനോജ് തിവാരി ആണ് നിലവിൽ ഇവിടത്തെ ലോകസഭാംഗം.[2]
നിയമസഭാമണ്ഡലങ്ങൾ
[തിരുത്തുക]നിലവിൽ നോർത്ത് ഈസ്റ്റ് ദില്ലി ലോകസഭാമണ്ഡലത്തിൽ താഴെപ്പറയുന്ന 10 വിധാൻ സഭ (നിയമസഭ) മണ്ഡലങ്ങളാണുള്ളത്:
- ബുരാരി
- തിമർപൂർ
- സീമപുരി
- റോഹ്താസ് നഗർ
- സീലാംപൂർ
- ഘോണ്ട
- ബാബർപൂർ
- ഗോകൽപൂർ
- മുസ്തഫാബാദ്
- കാരവാൽ നഗർ
ലോകസഭാംഗങ്ങൾ
[തിരുത്തുക]| തിരഞ്ഞെടുപ്പ് | അംഗം | പാർട്ടി | |
|---|---|---|---|
| 1952-2004 | നിലവിലില്ല | ||
| 2009 | ജയ് പ്രകാശ് അഗർവാൾ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
| 2014 | മനോജ് തിവാരി | ഭാരതീയ ജനതാ പാർട്ടി | |
| 2019 | |||
ഇതും കാണുക
[തിരുത്തുക]- ദില്ലി സദർ (ലോകസഭാമണ്ഡലം)
- ലോകസഭയിലെ മുൻ മണ്ഡലങ്ങളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ "Elections 2019: Tight Triangular Contest in Purvanchali-Dominated North East Delhi". NewsClick (in ഇംഗ്ലീഷ്). 2019-05-11. Retrieved 2019-05-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-04. Retrieved 2019-08-28.