നോർത്ത്-വെസ്റ്റ് പാസേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The North-West Passage
കലാകാരൻSir John Everett Millais, Bt
വർഷം1874
MediumOil on canvas
അളവുകൾ176.5 cm × 222.2 cm (69.5 in × 87.5 in)
സ്ഥാനംTate Britain, London

1874-ൽ ജോൺ എവററ്റ് മില്ലൈസ് വരച്ച ചിത്രമാണ് നോർത്ത്-വെസ്റ്റ് പാസേജ്. ഒരു എഴുത്തുമേശയ്ക്കരികിൽ ഇരിക്കുന്ന പ്രായമായ ഒരു നാവികനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ മകൾ അദ്ദേഹത്തിന്റെ അരികിൽ ഒരു സ്റ്റൂളിൽ ഇരിക്കുന്നു. അവൾ ഒരു ലോഗ് ബുക്കിൽ നിന്ന് വായിക്കുമ്പോൾ അദ്ദേഹം കാഴ്ചക്കാരനെ ഉറ്റുനോക്കുന്നു. അപൂർണ്ണമായി ചാർട്ട് ചെയ്ത ദ്വീപുകൾക്കിടയിലുള്ള സങ്കീർണ്ണമായ പാതകൾ ചിത്രീകരിക്കുന്ന ഒരു വലിയ ചാർട്ട് മേശപ്പുറത്തുണ്ട്.

പ്രായമായ നാവികൻ സംസാരിക്കുന്നതായി സങ്കൽപ്പിച്ച ഒരു വരി "It might be done and England should do it" എന്ന ഉപശീർഷകത്തോടെയാണ് മില്ലൈസ് പെയിന്റിംഗ് പ്രദർശിപ്പിച്ചത്. അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്തുള്ള സഞ്ചാരയോഗ്യമായ പാതയായ വടക്കുപടിഞ്ഞാറൻ പാത കണ്ടെത്താനുള്ള ബ്രിട്ടീഷ് പര്യവേഷണങ്ങളുടെ ആവർത്തിച്ചുള്ള പരാജയത്തെയാണ് തലക്കെട്ടും ഉപശീർഷകവും സൂചിപ്പിക്കുന്നത്. ഈ സംഘടിതയാത്ര "മരവിച്ച മരുഭൂമിയിൽ നിരാശാജനകമായ പ്രതിബന്ധങ്ങൾക്കെതിരെ മനുഷ്യരും കപ്പലുകളും പോരാടുന്ന പരാജയം, പ്രതികൂലത, മരണം എന്നിവയുടെ തുല്യാർത്ഥകമായി മാറി. "[1]

പശ്ചാത്തലം[തിരുത്തുക]

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹെൻറി ഹഡ്‌സന്റെ യാത്രകൾ മുതൽ വടക്കുപടിഞ്ഞാറൻ പാതക്കായുള്ള തിരച്ചിൽ ആവർത്തിച്ച് നടന്നിരുന്നു. 1845-ൽ ജോൺ ഫ്രാങ്ക്ലിൻ നയിച്ച പര്യവേഷണമായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ശ്രമം. അത് പ്രത്യക്ഷത്തിൽ ഒരു തുമ്പും കൂടാതെ അപ്രത്യക്ഷമായി. തുടർന്നുള്ള പര്യവേഷണങ്ങളിൽ ഫ്രാങ്ക്ളിന്റെ രണ്ട് കപ്പലുകൾ മഞ്ഞുപാളികളിൽ കുടുങ്ങിയതിനും, പല കാരണങ്ങളാൽ നിരവധി വർഷങ്ങളായി ജീവനക്കാർ മരിച്ചതിനും തെളിവുകൾ കണ്ടെത്തി. ചിലർ ഹിമത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചത് പരാജയപ്പെട്ടു. പിന്നീടുള്ള ഈ പര്യവേഷണങ്ങൾക്ക് കാനഡയ്ക്കും ആർട്ടിക്കിനും ഇടയിൽ ഒരു റൂട്ട് നാവിഗേറ്റ് ചെയ്യാൻ കഴിഞ്ഞില്ല. ജോർജ്ജ് നരെസിന്റെ നേതൃത്വത്തിൽ ചുരം പര്യവേക്ഷണം ചെയ്യാനുള്ള ഒരു പുതിയ പര്യവേഷണം ബ്രിട്ടീഷ് ആർട്ടിക് പര്യവേഷണം ഒരുങ്ങുന്നതിനിടെയാണ് മില്ലൈസിന് പെയിന്റിംഗ് ആശയം ഉണ്ടായത്.[1][2]

സൃഷ്ടി[തിരുത്തുക]

തന്റെ പഴയ നാവികന്റെ രൂപത്തിന്റെ മാതൃകയായി എഡ്വേർഡ് ജോൺ ട്രെലാനിയെ ഉപയോഗിക്കാൻ മില്ലൈസിന് താൽപ്പര്യമുണ്ടായിരുന്നു. അവരുടെ പരസ്പര സുഹൃത്തായ ജോൺ ലീച്ചിന്റെ ശവസംസ്കാര ചടങ്ങിലാണ് അദ്ദേഹത്തെ കണ്ടത്. മില്ലെയ്‌സിന്റെ ഭാര്യ എഫി ഗ്രേ അക്കാലത്ത് അദ്ദേഹം വരച്ചുകൊണ്ടിരുന്ന തുർക്കിഷ് ബാത്തിൽ മാതൃകയാകാൻ സമ്മതിച്ചുകൊണ്ട് ട്രെലാനിയെ ചിത്രത്തിനായി ഇരിക്കാൻ പ്രേരിപ്പിച്ചു. സ്ത്രീ രൂപം പിന്നീട് സ്റ്റിച്ച്, സ്റ്റിച്ച്, സ്റ്റിച്ച് (1876) എന്ന മറ്റൊരു പെയിന്റിംഗിൽ ഉപയോഗിച്ച മിസിസ് എല്ലിസ് എന്ന ഒരു പ്രൊഫഷണൽ മോഡലായിരുന്നു. വലതുവശത്ത് യഥാർത്ഥത്തിൽ നാവികന്റെ രണ്ട് പേരക്കുട്ടികളെ ചിത്രീകരിച്ചിരുന്നു. അവർ മില്ലൈസിന്റെ സ്വന്തം മക്കളായ ജോണും ആലീസ് മില്ലെയ്സിനെയും മാതൃകയാക്കി. അവർ ലോകത്തിന്റെ ഒരു ഭൂഗോളത്തിലേക്ക് നോക്കുന്നതായി കാണിച്ചു. എന്നാൽ മില്ലൈസ് പെയിന്റിംഗ് പൂർത്തിയാക്കിയ ശേഷം കുട്ടികളുടെ രൂപങ്ങൾ പ്രധാന വ്യക്തിയിൽ നിന്ന് കണ്ണ് വ്യതിചലിപ്പിക്കുന്നുവെന്ന് കരുതി അദ്ദേഹം അസന്തുഷ്ടനായി. പെയിന്റിംഗിന്റെ ഈ ഭാഗം അദ്ദേഹം വെട്ടിമാറ്റി അതിനെ ഒരു സ്‌ക്രീൻ ഉപയോഗിച്ച് മാറ്റി അതിന് മുകളിൽ ബ്രിട്ടീഷ് നാവിക പതാകകൾ തൂക്കിയിരിക്കുന്നു. [3]

ചാർട്ടിൽ ചിത്രീകരിച്ചിരിക്കുന്നത് 1848-53 കാലഘട്ടത്തിലെ റോബർട്ട് മക്ലൂർ പര്യവേഷണ വേളയിൽ മാപ്പ് ചെയ്ത കാനഡയുടെ വടക്കൻ തീരമാണ്. എഡ്വേർഡ് അഗസ്റ്റസ് ഇംഗിൾഫീൽഡ് ആണ് ഇത് രൂപകൽപന ചെയ്യുകയും 1854-ൽ അച്ചടിക്കുകയും ചെയ്തത്.[2] ആ വൃദ്ധൻ മക്ലൂറിന്റെ ഒരു പര്യവേഷണത്തിൽ പങ്കെടുത്ത ആളായിരുന്നുവെന്ന് സൂചിപ്പിക്കാൻ മില്ലിസ് ഉദ്ദേശിച്ചിരിക്കാം. മഞ്ഞിൽ കുടുങ്ങിയ കപ്പലിനെ ചിത്രീകരിക്കുന്ന പശ്ചാത്തലത്തിലുള്ള പെയിന്റിംഗ് (പതാകയുടെ ഭാഗികമായി മറച്ചത്) മക്ലൂറിന്റെ എച്ച്എംഎസ് ഇൻവെസ്റ്റിഗേറ്റർ എന്ന കപ്പലിന്റെ ചിത്രങ്ങളോട് സാമ്യമുള്ളതാണ്. അത് മൂന്ന് വർഷത്തിന് ശേഷം കുഴപ്പത്തിലായതിന് ശേഷം 1853-ൽ മക്ലൂറും സംഘവും ഇതിനെ ഉപേക്ഷിച്ചു.[2]

റോയൽ അക്കാദമി എക്‌സിബിഷനിൽ പെയിന്റിംഗ് കണ്ടപ്പോൾ മില്ലൈസ് ഒരു ഗ്ലാസ് ഗ്രോഗും നാരങ്ങയും ഉൾപ്പെടുത്തിയതാണ് പരിപൂർണ്ണ മദ്യവർജ്ജി ആയിരുന്ന ട്രെലാനിയെ പ്രകോപിപ്പിച്ചത്. മില്ലൈസിന്റെ മകൻ ജോൺ ഗില്ലെ മില്ലൈസ് പറയുന്നതനുസരിച്ച് "ഒരു കൈയിൽ ഒരു ഗ്ലാസ് റമ്മും വെള്ളവും മറുകൈയിൽ നാരങ്ങയുമായി സഹപ്രവർത്തകനായ മില്ലൈസ് എന്നെ പിൻതലമുറയ്ക്ക് കൈമാറി" എന്ന് അദ്ദേഹം ആൽബനി ക്ലബ്ബിലെ സുഹൃത്തുക്കളോട് പരാതിപ്പെട്ടു. എന്നിരുന്നാലും, "സ്കോച്ച് മുഴുക്കുടിയന്മാരുടെ ഒരു രാഷ്ട്രമാണ്" എന്നതിനാൽ മില്ലെയ്‌സിന്റെ സ്കോട്ടിഷ് ഭാര്യ എഫിയെ കുറ്റപ്പെടുത്താമെന്ന് അദ്ദേഹം ഒടുവിൽ തീരുമാനിച്ചു.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 Tate Gallery, The North-West Passage 1874
  2. 2.0 2.1 2.2 James, Ian, "'The North-West Passage' by Sir John Millais", Polar Record, January 1986; 23 (142), pp. 81-4.
  3. Millais, John Guille, The Life and Letters of Sir John Everett Millais, 1898, pp. 48-55.
  4. Millais, John Guille, The Life and Letters of Sir John Everett Millais, 1898, p. 390.