നോൺ പൊലൂട്ടിംഗ് വെഹിക്കിൾ മാർക്ക്
ദൃശ്യരൂപം
നോൺ പൊലൂട്ടിംഗ് വെഹിക്കിൾ മാർക്ക് | |
---|---|
Certifying agency | Central Pollution Control Board of India |
Effective region | India |
Product category | Automobiles |
Legal status | Mandatory |
ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ മോട്ടോർ വാഹനങ്ങളിലും ഉണ്ടായിരിക്കേണ്ട നിർബന്ധിത സർട്ടിഫിക്കേഷൻ അടയാളമാണ് നോൺ പൊലൂട്ടിംഗ് വെഹിക്കിൾ മാർക്ക്. ഭാരത് സ്റ്റേജ് എമിഷൻ മാനദണ്ഡങ്ങളുടെ പ്രസക്തമായ പതിപ്പുമായി മോട്ടോർ വാഹനം യോജിക്കുന്നുവെന്ന് മാർക്ക് സാക്ഷ്യപ്പെടുത്തുന്നു.[1] [2] ഒരു പുതിയ വാഹനത്തിനായുള്ള ഈ സർട്ടിഫിക്കേഷന് വാഹനം വിറ്റ തീയതി മുതൽ 6 മാസത്തേക്ക് പരിമിതമായ സാധുതയുണ്ട്. ഇതിനുശേഷം, വാഹനം പുതുതായി പരിശോധനയ്ക്ക് വിധേയമാക്കണം. അംഗീകൃത പരിശോധനാകേന്ദ്രങ്ങളിലെത്തിച്ച് വാഹനം പരിശോധിക്കുകയും പുതുക്കിയ സർട്ടിഫിക്കറ്റ് നേടുകയും വേണം. ഉപയോഗിച്ച വാഹനത്തിൽ ഇങ്ങനെ നൽകുന്ന സർട്ടിഫിക്കറ്റാണ് പൊലൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ്.