Jump to content

നോറ ജോൺസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോറ ജോൺസ്‌
Jones, 2007
Jones, 2007
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഗീതാലി നോറ ജോൺസ് ശങ്കർ
ജനനം (1979-03-30) മാർച്ച് 30, 1979  (45 വയസ്സ്)
New York City, U.S.
ഉത്ഭവംGrapevine, Texas
വിഭാഗങ്ങൾ[1][2][3]
തൊഴിൽ(കൾ)
  • Singer
  • songwriter
ഉപകരണ(ങ്ങൾ)
  • Vocals
  • piano
വർഷങ്ങളായി സജീവം2001–present
ലേബലുകൾBlue Note
വെബ്സൈറ്റ്norahjones.com

ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവും, പിയാനിസ്റ്റുമാണ് നോറ ജോൺസ്‌ (ജനനം: ഗീതാലി നോറ ജോൺസ് ശങ്കർ, മാർച്ച് 30, 1979).[4] നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ അവരുടെ 50 ദശലക്ഷം റെക്കോർഡുകൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്[5]. 2000-2009 ദശാബ്ദത്തിലെ ഏറ്റവും മികച്ച ജാസ് ഗായികയായി ബിൽബോർഡ് മാഗസിൻ നോറ ജോൺസിനെ തിരഞ്ഞെടുത്തു. ഒമ്പത് ഗ്രാമി പുരസ്‌കാരം നേടിയിട്ടുള്ള അവർ ബിൽബോർഡ് മാഗസിൻ  തയാറാക്കിയ 2000-2009 ദശാബ്ദത്തിലെ മികച്ച കലാകാരന്മാരുടെ പട്ടികയിൽ അറുപതാം സ്ഥാനം നേടിയിരുന്നു.[6]

2002 ൽ 'ജോൺസ് കം എവേ വിത് മീ' എന്ന സംഗീത ആൽബത്തിലൂടെയാണ് അവർ തൻ്റെ സംഗീത കരിയർ ആരംഭിച്ചത്. ജാസ്, കൺട്രി, പോപ്പ് എന്നിവ സംയോജിച്ചു പുറത്തിറക്കിയ ഈ ആൽബം 27 ദശലക്ഷം കോപ്പികൾ വിറ്റു, ഡയമണ്ട് പദവി നേടി.[7] ആൽബം ഓഫ് ദി ഇയർ, റെക്കോർഡ് ഓഫ് ദി ഇയർ, മികച്ച പുതുമുഖം ഉൾപ്പെടെ അഞ്ച് ഗ്രാമി പുരസ്കാരങ്ങൾ ഈ ആൽബം നേടി.[8] ഫീൽസ് ലൈക് ഹോം (2004), നോട്ട് ടൂ ലേറ്റ് (2007) എന്നിങ്ങനെ പിന്നീട് പുറത്തിറക്കിയ രണ്ടു ആൽബങ്ങളും ഒരു ദശലക്ഷം പകർപ്പുകൾ വീതം വിറ്റു, പ്ലാറ്റിനം പദവി നേടി.[9] നിരൂപകരും ഇവയെ പൊതുവെ നല്ലരീതിയിൽ സ്വീകരിച്ചു.[10] ജോൺസിന്റെ അഞ്ചാം സ്റ്റുഡിയോ ആൽബം, ലിറ്റിൽ ബ്രോക്കൺ ഹാർട്ട്സ്, 2012 ഏപ്രിൽ 27 നു പുറത്തിറങ്ങി. അവരുടെ ഏറ്റവും പുതിയ ആൽബം ഡേ ബ്രേക്സ്, ഒക്ടോബർ 7, 2016 ന് പുറത്തിറങ്ങി.[11] 2007 ൽ പുറത്തിറങ്ങിയ മൈ ബ്ലൂബെറി നൈറ്റ്സ്സിൽ എന്ന ചലച്ചിത്രത്തിലൂടെ ജോൺസ് സിനിമയിൽ തൻറെ അരങ്ങേറ്റം കുറിച്ചു.

ഇന്ത്യൻ സിത്താർ വിദഗ്ദ്ധനും സംഗീതജ്ഞനുമായ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും, സംഗീതജ്ഞയായ അനൂഷ്ക ശങ്കറിന്റെ അർദ്ധ സഹോദരിയുമാണ് നോറ ജോൺസ്‌.

ആദ്യകാലം

[തിരുത്തുക]

1979 മാർച്ച് 30 ന് ന്യൂയോർക്കിലെ ബ്രൂക്ലിനിൽ അമേരിക്കൻ സംഗീത മേളകളുടെ അവതാരക സ്യൂ ജോൺസിന്റേയും ഇന്ത്യൻ സംഗീതജ്ഞൻ രവി ശങ്കറിന്റേയും പുത്രിയായി ഗീതാലി നോറാ ജോൺസ് ശങ്കർ എന്ന പേരിൽ ജനിച്ചു.[12][13] അവിവാഹിതരായ മാതാപിതാക്കൾ 1986-ൽ വേർപിരിഞ്ഞപ്പോൾ, നോറ ടെക്സസിലെ ഗ്രേപ്പ്‍വൈനിൽ മാതാവിനോടൊപ്പം വളർന്നു. ഡാളസിലെ ബുക്കർ ടി. വാഷിംഗ്ടൺ ഹൈസ്കൂൾ ഫോർ ദ പെർഫോമിംഗ് ആന്റ് വിഷ്വൽ ആർട്സിലേയ്ക്കു മാറുന്നതിനു മുമ്പ് കോളിവില്ലെ മിഡിൽ സ്കൂളിലും ഗ്രേപ്പ്‍വൈൻ ഹൈസ്കൂളിലുമായി വിദ്യാഭ്യാസം ചെയ്തിരുന്നു. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂൾ ഗായകസംഘത്തിൽ അവർ പാടുകയും ബാൻഡിൽ പങ്കെടുക്കുകയും അൾട്ടോ സാക്സോഫോൺ എന്ന കുഴൽവാദ്യം വായിക്കുകയും ചെയ്തിരുന്നു. പതിനാറാമത്തെ വയസ്സിൽ, മാതാപിതാക്കളുടെ സമ്മതത്തോടെ, അവർ ഔദ്യോഗികമായി നോറാ ജോൺസ് എന്നു പേരുമാറ്റം നടത്തി.[14][15]

സ്റ്റുഡിയോ ആൽബങ്ങൾ

[തിരുത്തുക]
  • കം എവേ വിത് മീ (2002)
  • ഫീൽസ് ലൈക് ഹോം (2004)
  • നോട്ട് ടൂ ലേറ്റ് (2007)
  • ദ ഫോൾ (2009)
  • ലിറ്റിൽ ബ്രോക്കൺ ഹാർട്സ് (2012)
  • ഡേ ബ്രേക്സ് (2016)

സഹകരണ ആൽബങ്ങൾ

[തിരുത്തുക]
  • റോം (ഡേഞ്ചർ മൌസ്,ഡാനിയൽലൂപി , ജാക്ക് വൈറ്റ് എന്നിവർക്കൊപ്പം ) (2011)
  • ഫോറെവർലി (ബില്ലി ജോ ആംസ്ട്രാംങ്ങിനൊപ്പം) (2013)

അഭിനയിച്ച ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും

[തിരുത്തുക]
വർഷം പരിപാടി കഥാപാത്രം കുറിപ്പുകൾ
2002,

2004
സാറ്റർഡേ നൈറ്റ് ലൈവ് Herself / Musical Guest "Robert De Niro/Norah Jones" (Season 28, Episode 7)

"Colin Firth/Norah Jones" (Season 29, Episode 14)
2002 ടു വീക്സ് നോട്ടീസ് Herself Cameo
2003 ഡോളി പാർട്ടൺ: പ്ലാറ്റിനം ബ്ലോണ്ടെ Herself Cameo / TV documentary
2003 100% NYC: ട്രിബേക്ക ഫിലിം ഫെസ്റ്റിവൽ Herself Cameo / TV documentary
2004 സെസമി സ്ട്രീറ്റ് Herself "Snuffy's Invisible, Part 1" (Season 35, Episode 13)
2007 മൈ ബ്ലൂബറി നൈറ്റ്സ് Elizabeth (Lizzie/Beth) Film Debut

Nominated – Cannes Film Festival for Palme d'Or
2007 എൽവിസ്: വിവി ലാസ് വെഗാസ് Herself Cameo / TV documentary
2008 ലൈഫ്. സപ്പോർട്ട്. മ്യൂസിക് Herself Cameo
2009 വാഹ് ഡോ ഡെം Willow
2009 30 റോക്ക് Herself "Kidney Now!" (Season 3, Episode 22)
2009 ടോണി ബെന്നെറ്റ്: ഡ്യൂയെറ്റ്സ് II Herself Cameo / TV movie
2012 ടെഡ് Herself
2012 VH1 സ്റ്റോറിടെല്ലേർസ് Herself / Performance
2014 ദേ കെയിം ടുഗദർ Herself

അവലംബം

[തിരുത്തുക]
  1. "Biography". AllMusic. Retrieved June 4, 2018.
  2. "Norah Jones On Piano Jazz". NPR. August 26, 2016. Retrieved June 4, 2018.
  3. "The top 10 best Norah Jones songs". AXS. April 17, 2016. Retrieved June 4, 2018.
  4. Dilworth, Thomas J. (July 6, 2007). "What's Next for Norah Jones?". ABC News. Archived from the original on 2011-06-28. Retrieved November 19, 2009. Hailing from Brooklyn, N.Y., is Geethali Norah Jones Shankar, born on March 30, 1979. Shankar officially changed her name to Norah Jones when she was 16, and has been using it ever since.{{cite news}}: CS1 maint: bot: original URL status unknown (link)
  5. "Grammy Stars Make Beeline for Korea". The Chosun Ilbo. October 12, 2012.
  6. "Artists of the Decade". Billboard.com. Retrieved January 6, 2013.
  7. McCormick, Neil (October 2, 2016). "'Fame happened too fast': Norah Jones on life after Come Away With Me". The Sydney Morning Herald. Retrieved May 29, 2017.
  8. "Norah Jones sweeps Grammy Awards". CNN.com. February 28, 2003. Retrieved August 19, 2010.
  9. "Gold & Platinum – August 19, 2010". RIAA. Archived from the original on ജൂലൈ 25, 2013. Retrieved ഓഗസ്റ്റ് 19, 2010.
  10. "Norah Jones Profile". Metacritic. CBS Interactive. Retrieved July 6, 2016.
  11. Kreps, Daniel (August 5, 2016). "Hear Norah Jones' 'Carry On,' First Single Off New LP 'Day Breaks'". Rolling Stone. Archived from the original on 2016-08-06. Retrieved August 5, 2016.
  12. Dilworth, Thomas J. (July 6, 2007). "What's Next for Norah Jones?". ABC News. Archived from the original on 2011-06-28. Retrieved November 19, 2009. Hailing from Brooklyn, N.Y., is Geethali Norah Jones Shankar, born on March 30, 1979. Shankar officially changed her name to Norah Jones when she was 16, and has been using it ever since.{{cite news}}: CS1 maint: bot: original URL status unknown (link)
  13. Choudhury, Uttara. "Norah Jones says her dad Ravi Shankar will be 'greatly missed' - Firstpost". www.firstpost.com. Retrieved 31 July 2018.
  14. Dilworth, Thomas J. (July 6, 2007). "What's Next for Norah Jones?". ABC News. Archived from the original on 2011-06-28. Retrieved November 19, 2009. Hailing from Brooklyn, N.Y., is Geethali Norah Jones Shankar, born on March 30, 1979. Shankar officially changed her name to Norah Jones when she was 16, and has been using it ever since.{{cite news}}: CS1 maint: bot: original URL status unknown (link)
  15. "Hard to say no to free love: Ravi Shankar". Press Trust of India. Rediff.com. April 29, 2003. Retrieved June 20, 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നോറ_ജോൺസ്‌&oldid=4100108" എന്ന താളിൽനിന്ന് ശേഖരിച്ചത്