ഉള്ളടക്കത്തിലേക്ക് പോവുക

നോറ എഫ്രോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോറ എഫ്രോൺ
നോറ എഫ്രോൺ
ജനനം(1941-05-19)മേയ് 19, 1941
New York City, New York, U.S.
മരണംജൂൺ 26, 2012(2012-06-26) (71 വയസ്സ്)
New York City, New York, U.S.
മരണ കാരണംPneumonia brought on by acute myeloid leukemia
അൽമ മേറ്റർWellesley College
തൊഴിൽ(s)Actress, screenwriter, producer, director, journalist, playwright
സജീവ കാലം1973–2012
Notable workSilkwood, When Harry Met Sally..., Sleepless in Seattle, Julie & Julia
ജീവിതപങ്കാളി(s)Dan Greenburg
(m. 1967-1976; divorced)
Carl Bernstein
(m.1976-1980; divorced)
Nicholas Pileggi
(m. 1987–2012; her death)
Parent(s)Henry Ephron,
Phoebe Wolkind
അവാർഡുകൾBAFTA Award (1994), Crystal Awards (1994), Ian McLellan Hunter Award (2003), Golden Apple Award (2009)

ഹോളിവുഡിലെ പ്രമുഖയായ തിരക്കഥാകൃത്തും സംവിധായികയുമാണ് നോറ എഫ്രോൺ (19 മേയ് 1941 – 26 ജൂൺ 2012). മികച്ച തിരക്കഥാകൃത്തിനുള്ള ഓസ്‌കർ നാമനിർദ്ദേശം മൂന്ന് തവണ ലഭിച്ച നോറ നിർമാതാവ്, നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവർത്തക എന്നീ നിലകളിലും പ്രസിദ്ധയാണ്.

ജീവിതരേഖ

[തിരുത്തുക]

ഹെന്റി എഫ്രോണിന്റെയും ഫോബിയുടെയും മകളായി 1941 മെയ് 19ന് ന്യൂയോർക്കിൽ ജനിച്ചു. അച്ഛൻ തെരുവുനാടക രചയിതാവും അമ്മ തിരക്കഥാകൃത്തുമായിരുന്നു. ബിരുദപഠനത്തിന് ശേഷം, 1960-തുകളുടെ അവസാനം മുതൽ യു.എസ്സിലെ വിവിധ മാസികകളിൽ ലേഖനങ്ങൾ എഴുതി. രണ്ട് ഓർമക്കുറിപ്പുകളും പല ലേഖനസമാഹാരങ്ങളും എഴുതിയിട്ടുണ്ട്. 'ഐ റിമമ്പർ നത്തിങ്: ആൻഡ് അദർ റിഫ്‌ളക്ഷൻസ്', 'ഐ ഫീൽ ബാഡ് എബൗട്ട് മൈ നെക്ക്: ആൻഡ് അദർ തോട്‌സ് ഓൺ ബീയിങ് എ വുമൺ' എന്നിവയാണ് ഓർമക്കുറിപ്പുകൾ. മൂന്ന് തവണ വിവാഹിതയായി. എഴുത്തുകാരൻ ഡാൻ ഗ്രീൻബർഗാണ് ആദ്യ ഭർത്താവ്. 1976-ൽ ആ ബന്ധം അവസാനിച്ചു. വാട്ടർഗേറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടർമാരിൽ ഒരാളായ കാൾ ബേൺസ്റ്റീനെ പിന്നീട് വിവാഹം കഴിച്ചു. അന്നത്തെ ബ്രിട്ടീഷ് അംബാസഡറുടെ ഭാര്യയുമായുള്ള ബേൺസ്റ്റീന്റെ ബന്ധത്തെത്തുടർന്ന് നോറ വിവാഹമോചനം നേടി. ഈ സംഭവത്തെ അടിസ്ഥാനമാക്കി അവർ എഴുതിയ നോവലാണ് 'ഹാർട്ട്‌ബേൺ'. ഇത് പിന്നീട് മെറിൽസ്ട്രീപ്പും ജാക്ക് നിക്കോൾസണും അഭിനയിച്ച സിനിമയായി മാറി. തിരക്കഥാകൃത്തായ നിക്കൊളാസ് പിലെഗിയാണ് നോറയുടെ മൂന്നാമത്തെ ഭർത്താവ്. ഈ ബന്ധം 20 വർഷം നീണ്ടു. രണ്ട് മക്കളുണ്ട്.

സ്‌കിൽവുഡ്', 'വെൻ ഹാരി മെറ്റ് സാലി', 'സ്ലീപ്‌ലെസ് ഇൻ സിയാറ്റിൽ' എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. 2009-തിൽ പുറത്തിറങ്ങിയ 'ജൂലി ആൻഡ് ജൂലിയ'യാണ് നോറ തിരക്കഥയെഴുതിയ അവസാന സിനിമ

ഫിലിമോഗ്രാഫി

[തിരുത്തുക]

പുരസ്കാരങ്ങളും നോമിനേഷനുകളും

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Nora Ephron- Awards". Internet Movie Database. Retrieved May 3, 2012.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നോറ_എഫ്രോൺ&oldid=4580511" എന്ന താളിൽനിന്ന് ശേഖരിച്ചത്