നോബുലെ മഹ്‌ലസേല
നോബുലെ മഹ്‌ലസേല | |
|---|---|
| ജനനം | നോബുലെ മിമി മഹ്‌ലസേല ഏപ്രിൽ 10, 1982 വയസ്സ്) |
| വിദ്യാഭ്യാസം | വേവർലി ഗേൾസ് ഹൈസ്‌കൂൾ |
| അൽമ മേറ്റർ | ഷ്വാനെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്നോളജി |
| തൊഴിൽ | നടി |
| സജീവ കാലം | 2010–present |
ഒരു ദക്ഷിണാഫ്രിക്കൻ നടിയും മോഡലുമാണ് നോബുലെ മിമി മഹ്‌ലസേല (ജനനം: 10 ഏപ്രിൽ 1982).[1]ജനപ്രിയ സീരിയൽ 7 ഡി ലാനിലെ 'അഗ്ഗി എൻഗ്‌വെൻയ-മെയിൻജീസ്' എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[2]
സ്വകാര്യ ജീവിതം
[തിരുത്തുക]1982 ഏപ്രിൽ 10 ന് ദക്ഷിണാഫ്രിക്കയിലെ സോവെറ്റോയിലെ ബരഗ്വനാഥ് ആശുപത്രിയിൽ മഹ്‌ലസേല ജനിച്ചു. 1999-ൽ ജോഹന്നാസ്ബർഗിലെ വേവർലി ഗേൾസ് ഹൈസ്കൂളിൽ കലാലയ പ്രവേശനം ചെയ്തു. തുടർന്ന് ഷ്വാനെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി (ടി.യു.ടി) എന്നറിയപ്പെടുന്ന പ്രിട്ടോറിയ ടെക്‌നിക്കോണിൽ നിന്ന് നാടകം പഠിച്ചു.[3]
കരിയർ
[തിരുത്തുക]ടെലിവിഷൻ രംഗത്തു പ്രവേശിക്കുന്നതിനുമുമ്പ് ഒരു എബിഎസ്‌എ ഇൻ-ഹൗസ് പരസ്യത്തിനായി അവർ ഒരു ‘സെക്രട്ടറി’ ആയി അഭിനയിച്ചു.[4]2012 ൽ മാഡ് ബഡ്ഡീസ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് പ്രവേശിച്ച അവർ 'ഫീമെയ്ൽ ട്രാഫിക് കോപ്പ്' എന്ന ചെറിയ വേഷം ചെയ്തു. 2016-ൽ മൈ ഫാദേഴ്‌സ് വാർ എന്ന ചിത്രത്തിൽ 'എൻതറ്റി' എന്ന വേഷം ചെയ്തു.
2010 മുതൽ പ്രശസ്തമായ ടെലിവിഷൻ സീരിയൽ 7de ലാനിൽ 'ആഗീ എൻഗ്‌വെൻയ-മെയിന്റ്ജീസ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[5]ഈ വേഷം വളരെയധികം പ്രചാരം നേടി.
ഫിലിമോഗ്രാഫി
[തിരുത്തുക]| Year | Film | Role | Genre | Ref. |
|---|---|---|---|---|
| 2010 | 7 ഡി ലാൻ | അഗ്ഗി എൻഗ്‌വെൻയ-മെയിൻജീസ് | TV സീരീസ് | |
| 2012 | മാഡ് ബുഡ്ഡീസ് | ഫീമെയ്ൽ ട്രാഫിക് കോപ്പ് | ഫിലിം | |
| 2016 | മൈ ഫാദേഴ്‌സ് വാർ | എൻതറ്റി | ഫിലിം |
അവലംബം
[തിരുത്തുക]- ↑ "'I felt I made bad choices in my life'- 7de Laan's Aggie on overcoming doubt". Times Live. Retrieved 2020-11-28.
{{cite web}}:|archive-date=requires|archive-url=(help) - ↑ "Nobuhle Mahlasela: 'Size does not determine who you are'". Times Live. Retrieved 2020-11-28.
{{cite web}}:|archive-date=requires|archive-url=(help) - ↑ "Nobuhle Mimi Mahlasela interview". Afternoon Express. Archived from the original on 2021-11-18. Retrieved 2020-11-28.
- ↑ "7de Laan Nobuhle's headache: Why am I attracting all these young guys?". Times Live. Retrieved 2020-11-28.
{{cite web}}:|archive-date=requires|archive-url=(help) - ↑ "Actress Nobuhle Mimi Mahlasela has had enough of cyberbullies: 'If you don't like what I post, just unfollow'". news24. Retrieved 2020-11-28.
{{cite web}}:|archive-date=requires|archive-url=(help)
പുറംകണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നോബുലെ മഹ്‌ലസേല
- 'Don't be mean': Nobuhle Mahlasela & Mvelo Makhanya take on cyberbullies
- Nobuhle Mahlasela shows off her bikini bod Archived 2020-12-10 at the Wayback Machine
- Sing along with 7de Laan's beloved 'Aggie' as the actress spins her favourite hits from the 80s and 90s
- 13 Fun Facts About Mimi Mahlasela Archived 2020-12-08 at the Wayback Machine
- Steal her style: Here’s where to get ‘7de Laan’ actress Nobuhle Mahlasela’s cool kimono