നോട്ടിംഗ്ഹാം ദ്വീപ്
ദൃശ്യരൂപം
Geography | |
---|---|
Location | Hudson Strait |
Coordinates | 63°17′N 77°55′W / 63.283°N 77.917°W |
Area | 1,372 കി.m2 (530 ച മൈ) |
Administration | |
Nunavut | Nunavut |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |
നോട്ടിംഗ്ഹാം ദ്വീപ് കാനഡയിലെ നുനാവട്ടിലെ ക്വിക്കിഖ്ട്ടാലുക് പ്രദേശത്തെ ഒരു ജനവാസമില്ലാത്ത ദ്വീപാണ്. ഹഡ്സൺ കടലിടുക്കിൽ ഹഡ്സൺ ഉൾക്കടലിലേക്കുള്ള പ്രവേശന കവാടത്തിനു തൊട്ടു വടക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്.[1]
ചരിത്രം
[തിരുത്തുക]1610 ൽ ഇംഗ്ലീഷ് പര്യവേക്ഷകനായ ഹെൻട്രി ഹഡ്സണാണ് നോട്ടിംഗ്ഹാം ദ്വീപിനു നാമകരണം നടത്തിയത്. 1884 ൽ ഒരു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇവിടെ നിർമ്മിച്ചിരുന്നു. 1927 ൽ ഹഡ്സൺ ഉൾക്കടലിലെ മഞ്ഞ് നിരീക്ഷിക്കുന്നതിനുള്ള ഒരു പദ്ധതിയുടെ ഭാഗമായി ഇവിടെ ഒരു എയർഫീൽഡ് നിർമ്മിക്കപ്പെട്ടു. 1970 ഒക്ടോബറിൽ ഇന്യൂട്ട് താമസക്കാർ പ്രാഥമികമായി കേപ്പ് ഡോർസെറ്റ് പോലെയുള്ള വലിയ പട്ടണങ്ങളിലേയ്ക്കു കുടിയേറിയതിന്റെ ഫലമായി ദ്വീപ് മനുഷ്യവാസമില്ലാതായിത്തീർന്നു.
അവലംബം
[തിരുത്തുക]- ↑ Trémaudan, Auguste Henri de Trémaudan (1916). The Hudson Bay road (1498-1915) (Digitized Jul 10, 2008 ed.). J.M. Dent. p. 50.