നോക്കിയ 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nokia 3
ബ്രാൻഡ്Nokia
നിർമ്മാതാവ്Foxconn
ബന്ധപ്പെട്ടവNokia 2
Nokia 5
Nokia 6
Nokia 7
Nokia 8
തരംSmartphone
ഭാരം140 g
ഓപ്പറേറ്റിങ്‌ സിസ്റ്റംAndroid Android Nougat 7.1.1 "Nougat", upgradable to 8.0 "Oreo"
ചിപ്സെറ്റ്Mediatek MT6737
സി.പി.യു.Quad-core 1.4 GHz Cortex-A53
ജി.പി.യു.Mali-T720MP1
മെമ്മറി2 GB
ഇൻബിൽറ്റ് സ്റ്റോറേജ്16 GB
മെമ്മറി കാർഡ് സപ്പോർട്ട്microSDXC, expandable up to 256 GB
ബാറ്ററി2,630 mAh Non-removable, Li-ion
ഇൻപുട്ട് രീതിMulti-touch screen
Accelerometer
Ambient light sensor
Digital Compass
Gyroscope
Proximity sensor
സ്ക്രീൻ സൈസ്5.0 in (130 മി.m) diagonal IPS LCD, with scratch-resistant Corning Gorilla Glass
1280x720 px
16:9 aspect ratio
പ്രൈമറി ക്യാമറ8 MP AF, 1.12 µm pixel size, f/2 aperture, LED Flash
സെക്കന്ററി ക്യാമറ8 MP AF, 1.12 µm, f/2 aperture, FOV 84 degrees
കണക്ടിവിറ്റിMicro USB (USB 2.0), USB OTG, Wi-Fi, Bluetooth, NFC

2017 ൽ HMD Global പുറത്തിറക്കിയ നോക്കിയ ബ്രാൻഡഡ് സ്മാർട്ഫോണാണ് നോക്കിയ 3 . ഇപ്പോൾ ആൻഡ്രോയിഡ് നൗഗാട്ടിൽ പ്രവർത്തിക്കുന്ന ഈ ഫോൺ ആൻഡ്രോയിഡ് ഓറിയോയിലേക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. [1] 2017 ലെ മൊബൈൽ വേൾഡ് കോൺഗ്രസിൽവെച്ചാണ് HMD Global ഈ ബഡ്ജറ്റ് സ്മാർട്ഫോൺ അവതരിപ്പിച്ചത്. 2017 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ നോക്കിയ 3 യുടെ വില ഇന്ത്യയിൽ 8000 മുതൽ തുടങ്ങുന്നു.r[2]

സാംസങ് ഫോണുകളിലുള്ളപ്പോലെ അനാവശ്യമായ ആപ്ലിക്കേഷനുകളൊന്നും നോക്കിയ 3 ൽ ഉൾപ്പെടുത്തിയിട്ടില്ല. ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള അനവധി ഗൂഗിൾ സേവനങ്ങൾ ഈ ഫോണിൽ ലഭ്യമാണ്. 3 വര്ഷത്തേണക്കെങ്കിലും സ്‌ഥിരമായി സിസ്റ്റം അപ്ഡേറ്റ്കൾ കമ്പനി വാഗ്ദാനം നൽകുന്നു. ആക്സിലറോമീറ്റർ, ജൈറോസ്കോപ്പ്, എൻഎഫ്സി തുടങ്ങിയ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 4G സാങ്കേതികവിദ്യയിലൂടെ ഫാസ്റ്റ് ഡൗൺലോഡിങ്ങും സ്ട്രീമിങ്ങും സാധ്യമാണ്.4G ക്ക് പുറമേ 3G, 2G സിമ്മുകളും ഈ ഫോണിൽ ഉപയോഗിക്കാം. 2630 mAh ബാറ്റെറിയും 3.5 mm ഹെഡ്ഫോൺ ജാക്കും ഈ ഫോണിലുണ്ട്. [3]

പ്രത്യേകതകൾ[തിരുത്തുക]

ഡിസൈൻ[തിരുത്തുക]

5 ഇഞ്ച് HD ഡിസപ്ലൈയും ഗൊറില്ല ഗ്ലാസും നോക്കിയ 3 ക്കുണ്ട് .[1] മനോഹരമായ പോളികാർബണേറ്റ് ബോഡിയും അലൂമിനിയം ഫ്രെയിമും ഈ ഫോണിനുണ്ട്[3]. എങ്കിലും നോക്കിയ 3 വാട്ടർ റെസിസ്റ്റന്റ് അല്ല. [4] വെള്ളനിറത്തിലുള്ള ബ്ലൂ, സിൽവർ വൈറ്റ്, മാറ്റ് ബ്ലാക്ക്, കോപ്പർ വൈറ്റ് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.[3]

ഹാർഡ്വെയർ[തിരുത്തുക]

2GB റാമും 16GB ഇന്റെര്ണല് സ്റ്റോറേജും നോക്കിയ 3ൽ ലഭ്യമാണ്. സ്റ്റോറേജ് മെമ്മറി കാർഡ് മുഖേന 128 GB വരെ ഉയർത്താം. MTK 6737, Quad-core 1.3Ghz CPU ഉം Mediatek MT6737 ചിപ്സെറ്റും ഈ ഫോണിലുണ്ട്[3].

സോഫ്റ്റ്‌വെയർ[തിരുത്തുക]

ആൻഡ്രോയിഡ് നൗഗറ്റിലാണ് ഈ ഫോൺ ലഭ്യമാകുന്നത്. ആൻഡ്രോയിഡ് 7.1 ലേക്കുള്ള അപ്ഡേറ്റ് കഴിഞ്ഞ വര്ഷം തന്നെ കമ്പനി നൽകിയിരുന്നു.[3] ആൻഡ്രോയിഡ് 8 ലേക്ക് ഒരു അപ്ഡേറ്റ് വൈകാതെ ലഭ്യമാകുമെന്ന് കമ്പനി ഉറപ്പുനല്കന്നു.[4]

ക്യാമറ[തിരുത്തുക]

നോക്കിയ 3 യുടെ പ്രൈമറി കാമറയും മുൻ ക്യാമറയും 8 മെഗാപിക്സൽ ആണ്. പ്രൈമറി ക്യാമറക്ക് മാത്രമാണ് LED ഫ്ലാഷ് ലഭ്യമായുള്ളത്. ഇരു ക്യാമെറകളിലും ഓട്ടോ ഫോക്കസ് സംവിധാനമുണ്ട്. 720p / 30fps ക്വാളിറ്റിയിൽ വിഡിയോയോയും റെക്കോർഡ് ചെയ്യാവുന്നതാണ്.[3]

റിലീസ്[തിരുത്തുക]

2017 ഫെബ്രുവരി 26 നാണ് നോക്കിയ 3 പുറത്തിറക്കുമെന്ന് HMD Global പ്രഖ്യാപിച്ചത്.[5] 2017 ജൂണ് 13 നാണ് നോക്കിയ 3 ഇന്ത്യയില് റിലീസ് ചെയ്തത്. ഇത് ജൂലൈ 12 ൽ ഇംഗ്ലണ്ടിലും റിലീസ് ചെയ്യപ്പെട്ടു.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Your pass to Android™ O Beta". Nokia Phones.
  2. "Nokia 3 price, specifications, features, comparison". NDTV Gadgets.
  3. 3.0 3.1 3.2 3.3 3.4 3.5 "Nokia 3 – Android phone with all the smartphone essentials". Nokia.
  4. 4.0 4.1 "Nokia 3 - Full phone specifications". GSM Arena.
  5. "Nokia 6, 5 and 3 launched in India: Price, specs and availability". The Economic Times.
  6. "Nokia confirms UK release dates and prices for Nokia 3, Nokia 5 and Nokia 6". Pocket-lint Limited.
"https://ml.wikipedia.org/w/index.php?title=നോക്കിയ_3&oldid=2944784" എന്ന താളിൽനിന്ന് ശേഖരിച്ചത്