നൈസെറ്റോ അൽകാല സമോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നൈസെറ്റോ അൽകാല സമോറ
Bundesarchiv Bild 102-12783, Alcala Zamora.jpg
COA of the Second Spanish Republic.svg
6th President of the Spanish Republic
1st President of the Second Republic
In office
December 11, 1931 – April 7, 1936
Prime MinisterManuel Azaña
Alejandro Lerroux
Diego Martínez Barrio
Alejandro Lerroux
Ricardo Samper
Alejandro Lerroux
Joaquín Chapaprieta Torregrosa
Manuel Portela Valladares
Manuel Azaña
മുൻഗാമിKing Alfonso XIII
Succeeded byManuel Azaña
Diego Martínez Barrio (acting)
President of the Council of Ministers
1st President of the Council of Ministers of the Second Republic
In office
April 14 – October 14, 1931
മുൻഗാമിJuan Bautista Aznar-Cabañas
Succeeded byManuel Azaña
Personal details
BornJuly 6, 1877
Priego de Córdoba
DiedFebruary 18, 1949
Buenos Aires
Political partyConservative Republican Party

രണ്ടാം സ്പാനിഷ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായിരുന്നു നൈസെറ്റോ അൽകാല സമോറ (6 ജൂലൈ 1877 – 18 ഫെബ്രുവരി1949). 1877 ജൂലൈ 6-ന് കോർദോവയിലെ പ്രിഗോയിലാണ് നൈസെറ്റോ അൽകാല ജനിച്ചത് [1]</ref>. 1905-ൽ സ്പെയിനിലെ കോർട്ടെസിലെ (നിയമസഭ) അംഗമായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1917-ൽ മരാമത്തുമന്ത്രി, 1922-ൽ യുദ്ധകാര്യമന്ത്രി എന്നീ സ്ഥാനമാനങ്ങൾ കൈകാര്യം ചെയ്തു.

1930-ൽ നൈസെറ്റോ അൽകാല ഒരു റിപ്പബ്ലിക്കൻ വാദിയായിത്തീരുകയും തുടർന്നു ലാജാറയിലുണ്ടായ സൈനിക വിപ്ലവത്തിൽ പങ്കെടുത്തതിനാൽ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. പിന്നീട് 1931 ഏപ്രിലിൽ മാഡ്രിഡിലുണ്ടായ മുനിസിപ്പൽ തെരഞ്ഞെടുപ്പിനെത്തുടർന്നു വിപ്ലവക്കമ്മിറ്റി നേതാവായി. അൽഫോൻസോ XIII-നെ സ്ഥാനത്യാഗം ചെയ്യിക്കുന്നതിൽ മുൻകൈയെടുത്തത് ഇദ്ദേഹമാണ്. 1931 ഏപ്രിൽ 14-ന് അൽഫോൻസോയുടെ സ്ഥാനത്യാഗത്തെത്തുടർന്ന്, സ്പെയിനിലെ താത്കാലിക ഗവൺമെന്റിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. പുതിയ ഭരണഘടനയിലെ 24, 26 എന്നീ പൗരോഹിത്യ വിരുദ്ധ വകുപ്പുകളെച്ചൊല്ലിയുണ്ടായ ഭിന്നതകളെത്തുടർന്ന് 1931 ഒക്ടോബർ 14-ന് രാജിവച്ചു. എന്നാൽ 1931 ഡിസംബർ 11-ന് സ്പെയിനിലെ രണ്ടാം റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തിൽ ഒരു മിതവാദിയായതിനാൽ 1936 ഫെബ്രുവരിയിൽ ഉണ്ടായ ഇടതു-വലതുകക്ഷികളുടെ ശക്തിയായ എതിർപ്പുമൂലം രാജി വയ്ക്കേണ്ടിവന്നു. തുടർന്ന് ഫ്രാൻസിലേക്കും അവിടെനിന്ന് അർജന്റീനയിലേക്കും പലായനം ചെയ്തു. 1949 ഫെ. 18-ന് ബ്യൂനസ് അയേഴ്സിൽ ഇദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]


Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നൈസെറ്റോ അൽകാല സമോറ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നൈസെറ്റോ_അൽകാല_സമോറ&oldid=1418547" എന്ന താളിൽനിന്ന് ശേഖരിച്ചത്