നൈവാഷ തടാകം

Coordinates: 0°46′6.70″S 36°21′2.32″E / 0.7685278°S 36.3506444°E / -0.7685278; 36.3506444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൈവാഷ തടാകം
Location of lake in Kenya
Location of lake in Kenya
നൈവാഷ തടാകം
നിർദ്ദേശാങ്കങ്ങൾ0°46′6.70″S 36°21′2.32″E / 0.7685278°S 36.3506444°E / -0.7685278; 36.3506444
Basin countriesKenya
ഉപരിതല വിസ്തീർണ്ണം139 km2 (54 sq mi)
ശരാശരി ആഴം6 m (20 ft)
പരമാവധി ആഴം30 m (98 ft)
ഉപരിതല ഉയരം1,884 m (6,181 ft)
Designated10 April 1995
Reference no.724[1]

നൈവാഷ തടാകം നയ്‌റോബിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത്, നകുരു കൗണ്ടിയിലെ നൈവാഷ പട്ടണത്തിന് പുറത്ത് സ്ഥിതി ചെയ്യുന് കെനിയയിലെ ഒരു ശുദ്ധജല തടാകമാണ്. ഗ്രേറ്റ് റിഫ്റ്റ് വാലിയുടെ ഭാഗമാണിത്. അടിക്കടിയുണ്ടാകുന്ന കൊടുങ്കാറ്റുകൾ കാരണം പരുക്കൻ ജലം എന്നർത്ഥം വരുന്ന Nai'posha എന്ന പ്രാദേശിക മസായി നാമത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.

സ്ഥാനം[തിരുത്തുക]

1,884 മീറ്റർ (6,181 അടി) ഉയരത്തിൽ കെനിയൻ റിഫ്റ്റ് താഴ്‌വരയിലെ ഏറ്റവും ഉത്തുംഗമായ ഭാഗത്ത് സ്ഥിതിചെയ്യുന്ന നൈവാഷ തടാകം, അഗ്നിപർവ്വത പാറകളുടെയും വലിയ പ്ലീസ്റ്റോസീൻ കാലഘട്ട തടാകത്തിൽ നിന്നുള്ള അവശിഷ്ട നിക്ഷേപങ്ങളുടെയും ഭൂമിശാസ്ത്രപരമായ ഒരു സങ്കീർണ്ണ സംയോജനമാണ്. ക്ഷണികമായി ഒഴുകുന്ന അരുവികൾ കൂടാതെ, ഈ തടാകം ഉറവ വറ്റാത്ത മാലേവ, ഗിൽഗിൽ നദികളാലും പോഷിപ്പിക്കപ്പെടുന്നു. ദൃശ്യമായ ജല നിർഗ്ഗമനമാർഗ്ഗമില്ലാത്ത തടാക ജലം താരതമ്യേന ശുദ്ധമായതിനാൽ ഏതോ ഭൂഗർഭ മാർഗ്ഗത്തിലൂടെ പുറത്തേക്ക് ഒഴുകുന്നതായി അനുമാനിക്കപ്പെടുന്നു.[2]

2010-ന് മുമ്പ് 139 ചതുരശ്ര കിലോമീറ്റർ (54 ചതുരശ്ര മൈൽ)[3] സാധാരണ ഉപരിതല വിസ്തീർണ്ണമുണ്ടായിരുന്ന തടാകം 2020 ആയപ്പോഴേക്കും 198 ചതുരശ്ര കിലോമീറ്ററായി (76 ചതുരശ്ര മൈൽ) വർദ്ധിച്ചു.[4] ഏകദേശം 64 ചതുരശ്ര കിലോമീറ്റർ (25 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഒരു ചതുപ്പുനിലത്താൽ ഇത് ചുറ്റപ്പെട്ടിരിക്കുന്നുവെങ്കിലും അതിൻറെ വിസ്തൃതി മഴയെ ആശ്രയിച്ച് വലിയതോതിൽ വ്യത്യാസപ്പെടാവുന്നതാണ്. 1,884 മീറ്റർ (6,181 അടി) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.[5] ശരാശരി 6 മീറ്റർ (20 അടി) ആഴമുള്ള തടാകത്തിൻറെ പരമാവധി ആഴമേറിയ ഭാഗം ക്രസന്റ് ദ്വീപിന് സമീപമുള്ള  30 മീറ്റർ (98 അടി) ആഴമുള്ള ഭാഗമാണ്.[6] ഞൊറോവ ഗോർജ് ഒരിക്കൽ തടാകത്തിന്റെ ഔട്ട്‌ലെറ്റ് ആയി രൂപപ്പെട്ടിരുന്നുവെങ്കിലും അത് ഇപ്പോൾ തടാകത്തിന് മുകൾ ഭാഗത്ത് ഹെൽസ് ഗേറ്റ് ദേശീയോദ്യാനത്തിൻറെ പ്രവേശന കവാടമാണ്. തടാകത്തിന്റെ വടക്കുകിഴക്കൻ അറ്റത്താണ് നൈവാഷ പട്ടണം (മുമ്പ് കിഴക്കൻ നകുരു) സ്ഥിതി ചെയ്യുന്നത്.

പരിസ്ഥിതി[തിരുത്തുക]

400-ലധികം വ്യത്യസ്തയിനം പക്ഷികളും ഹിപ്പോകളുടെ ഗണ്യമായ ജനസംഖ്യയും ഉൾപ്പെടെ വിവിധതരം വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഈ തടാകം. കാലാവസ്ഥാ വ്യതിയാനം, മത്സ്യബന്ധന ശ്രമങ്ങൾ, അധിനിവേശ ഇനങ്ങളുടെ പ്രവേശനം എന്നിവയാൽ തടാകത്തിലെ മത്സ്യ സമൂഹം കാലക്രമേണ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. 2001-ൽ ആകസ്മികമായി കോമൺ കാർപ്പ് ഇനം കൊണ്ടുവന്നതിനെ തുടർന്നാണ് മത്സ്യസമ്പത്തിലെ ഏറ്റവും പുതിയ മാറ്റം. ഒമ്പത് വർഷങ്ങൾക്ക് ശേഷം, 2010-ൽ, തടാകത്തിൽ പിടിക്കപ്പെട്ട മത്സ്യങ്ങളുടെ 90% ത്തിലധികം കോമൺ കാർപ്പ് ആയിരുന്നു. നൈവാഷ തടാകത്തിന് പരിസരത്തായി രണ്ട് ചെറിയ തടാകങ്ങളായ ഒലോയ്ഡൻ, സോനാച്ചി (ഒരു ഹരിത നിറത്തിലുള്ള ഗർത്ത തടാകം) എന്നിവ സ്ഥിതിചെയ്യുന്നു. ക്രേറ്റർ ലേക്ക് ഗെയിം സാങ്ച്വറി സമീപത്തായി സ്ഥിതിചെയ്യുന്നു. തടാകതീരം യൂറോപ്യൻ കുടിയേറ്റക്കാരുടെ അധിവാസത്തിന് പേരുകേട്ടതാണ്.

അവലംബം[തിരുത്തുക]

  1. "Lake Naivasha". Ramsar Sites Information Service. Retrieved 25 April 2018.
  2. Harper, David M. (2003). Lake Naivasha, Kenya. Springer. ISBN 1-4020-1236-5.
  3. "THE OUTFLOW OF LAKE NAIVASHA BASED ON THE STABLE ISOTOPE COMPOSITION" (characteristics), M.K. Arusei, J. K Sanga, M.P Tole, Department of Chemistry, School of Environmental Studies, Moi University, P.O Box 3900 Eldoret, Kenya, webpage:UNEP-Moi-Arusei-PDF Archived 2005-06-12 at the Library of Congress
  4. Tobiko, Keriako (2021). "Rising Water Levels in Kenya's Rift Valley Lakes, Turkwel Gorge Dam and Lake Victoria" (PDF). Kenya Government and UNDP. Archived from the original (PDF) on 2022-04-28. Retrieved 2022-03-16.
  5. "THE OUTFLOW OF LAKE NAIVASHA BASED ON THE STABLE ISOTOPE COMPOSITION" (characteristics), M.K. Arusei, J. K Sanga, M.P Tole, Department of Chemistry, School of Environmental Studies, Moi University, P.O Box 3900 Eldoret, Kenya, webpage:UNEP-Moi-Arusei-PDF Archived 2005-06-12 at the Library of Congress
  6. "THE OUTFLOW OF LAKE NAIVASHA BASED ON THE STABLE ISOTOPE COMPOSITION" (characteristics), M.K. Arusei, J. K Sanga, M.P Tole, Department of Chemistry, School of Environmental Studies, Moi University, P.O Box 3900 Eldoret, Kenya, webpage:UNEP-Moi-Arusei-PDF Archived 2005-06-12 at the Library of Congress
"https://ml.wikipedia.org/w/index.php?title=നൈവാഷ_തടാകം&oldid=3830915" എന്ന താളിൽനിന്ന് ശേഖരിച്ചത്