നൈലിന്റെ ലില്ലി
നൈലിന്റെ ലില്ലി | |
---|---|
A. africanus flowers | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | അമരില്ലിഡേസി |
Subfamily: | Agapanthoideae |
Genus: | Agapanthus |
Species: | A. africanus
|
Binomial name | |
Agapanthus africanus | |
Synonyms[1] | |
|
ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഒരു ചെടിയാണ് ആഫ്രിക്കൻ ലില്ലി (African lily). (ശാസ്ത്രീയനാമം: Agapanthus africanus). നൈലിന്റെ ലില്ലി എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നു. ദക്ഷിണാഫ്രിക്കയാണ് ജന്മദേശം. ഇന്ത്യയിൽ പൂന്തോട്ടച്ചെടിയായിട്ടാണ് ഇത് പക്ഷേ കൂടുതലായും അറിയപ്പെടുന്നത്. 60 സെ.മീ. വരെ ഉയരത്തിൽ വളരുന്ന തണ്ടിലാണ് പൂക്കൾ ഉണ്ടാകുന്നത്. വളരെ മനോഹരമായ പൂക്കളാണ് ഈ സസ്യത്തിന്റെത്. ഇളം വയലറ്റ് നിറത്തോടുകൂടിയവയാണ് പൂക്കൾ. രണ്ടോ മൂന്നോ സെന്റീമീറ്റർ വീതിയും 10 മുതൽ 35 സെ.മീ. വരെ നീളവുമുണ്ടാകും ഇലകൾക്ക്. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് സാധാരണയായി പൂവിടുന്നത്. കാലാവസ്ഥയ്ക്കനുസരിച്ച് ഇതിന് മാറ്റങ്ങൾ വരാറുണ്ട്. പൂക്കൾ ചിത്രശലഭങ്ങളെ ആകർഷിക്കുന്നു. വെളുത്ത പൂക്കളുണ്ടാകുന്ന ഇനവും ഈ സ്പീഷീസിൽ സാധാരണയായി കണ്ടുവരുന്നു. നൈലിന്റെ വെളുത്ത ലില്ലി എന്ന പേരിലാണ് ഈയിനം അറിയപ്പെടുന്നത്.
ചിത്രശാല
[തിരുത്തുക]-
നൈലിന്റെ ലില്ലി, ആഫ്രിക്കൻ ലിലി എന്നീ പേരുകളിൽ അറിയപ്പെടുന്ന ചെടിയുടെ പൂവ്
-
നൈലിന്റെ വെളുത്ത ലില്ലി. നൈലിന്റെ ലില്ലി എന്ന ചെടിയുടെ വെളുത്തപൂവുണ്ടാകുന്ന ഇനം
-
ഉദ്യാനത്തിൽ
അവലംബം
[തിരുത്തുക]- Bailey, L. H. (1920). Manual of Gardening, a Practical Guide to the Making of Home Grounds (2nd Ed. ed.). New York: Macmillan. OCLC 2481316. Project Gutenberg Literary Archive Foundation.
{{cite book}}
:|edition=
has extra text (help)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- PlantZAfrica: Agapanthus africanus Archived 2014-09-29 at the Wayback Machine.
- Mweb: Agapanthus africanus Archived 2010-05-24 at the Wayback Machine.
- Plantweb: Agapanthus africanus Archived 2013-02-13 at the Wayback Machine.
- Agapanthus africanus Archived 2012-08-25 at the Wayback Machine.