നൈനാൻ കോശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൈനാൻ കോശി
Prof Ninan koshy.jpg
പ്രൊഫ.നൈനാൻ കോശി
വിദ്യാഭ്യാസം ബിരുദാനന്തര ബിരുദം
തൊഴിൽ രാഷ്ട്രീയചിന്തകൻ , പ്രൊഫസ്സർ
ജീവിത പങ്കാളി(കൾ) സൂസൻ
കുട്ടി(കൾ) ഷൈനി
നൈനി
എലിസബത്ത്
മാതാപിതാക്കൾ കെ.വി. കോശിയും മറിയമ്മയും

കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയചിന്തകനും നയതന്ത്ര വിദഗ്ദ്ധനും എഴുത്തുകാരനും അദ്ധ്യാപകനും ദൈവശാസ്ത്ര പണ്ഡിതനും ഇടതുപക്ഷ സഹയാത്രികനുമാണ് നൈനാൻ കോശി(മരണം : 4 മാർച്ച് 2015) . 1999 ലെ ലോക്‌സഭ ഇലക്ഷനിൽ മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1934 ഫെബ്രുവരി 1ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് മുണ്ടിയപ്പിള്ളിയിൽ ജനിച്ചു. കെ.വി. കോശിയും മറിയമ്മയുമാണ് മാതാപിതാക്കൾ. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ.ബിരുദം. കേരളത്തിലെ വിവിധ കോളജുകളിൽ ലക്‌ചറർ, പ്രൊഫസർ, ജനറൽ സെക്രട്ടറി, സ്‌റ്റുഡന്റ്‌ ക്രിസ്‌ത്യൻ മൂവ്‌മെന്റ്‌ ഒഫ്‌ ഇന്ത്യ, ഡയറക്‌ടർ ഇൻ ചാർജ്‌, എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെന്റർ ബാംഗ്‌ളൂർ; ഡയറക്‌ടർ, അന്താരാഷ്‌ട്രവിഭാഗം വേൾഡ്‌ കൗൺസിൽ ഓഫ്‌ ചർച്ചസ്‌, ജനീവ; വിസിറ്റിങ്ങ്‌ ഫാക്കൽട്ടി, നാഷനൽ ലോ സ്‌കൂൾ ഒഫ്‌ ഇന്ത്യ യൂനിവേഴ്‌സിറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു. സെറാംപൂർ സർവകലാശാലയിൽനിന്ന്‌ ദൈവശാസ്‌ത്രത്തിൽ ഓണറ്റി ഡോക്‌ടറേറ്റ്‌ നേടി.[1] അന്താരാഷ്ട്ര കൂട്ടായ്മയായ ഡബ്യു.സി.സിസ് കമ്മീഷൻ ഓഫ് ചർച്ചസ് ഓൺ ഇന്റർനാഷണൽ അഫയേഴ്‌സിന്റെ മുൻ ഡയറക്ടറായിരുന്നു. 1991 ൽ ജനീവയിൽ നിന്നു വിരമിച്ച അദ്ദേഹം ഒരു വർഷം ഹാർവാർഡിലെ ലോ സ്കൂളിൽ വിസിറ്റിങ് ഫെലോയായി.

ദക്ഷിണ ആഫ്രിക്കയിലെ ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പിൽ കെന്നത്ത് കൗണ്ട, നയിച്ച യു.എൻ നിരീക്ഷകസംഘത്തിലെ അംഗമായിരുന്നു.[2] ദക്ഷിണകൊറിയയും ഉത്തരകൊറിയയും തമ്മിലുള്ള തർക്കങ്ങളിൽ സമാധാന നിരീക്ഷകനായി പ്രവർത്തിച്ചു.[3] 1999 ൽ മാവേലിക്കര നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് ഇടതുസ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

അണുവായുധത്തിനെതിരെ ആംസ്റ്റർഡാമിൽ നടന്ന പൊതുവേദിയിൽ സജീവമായി പ്രവർത്തിച്ചു. . വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും ജനകീയസംഘങ്ങളും പങ്കെടുത്ത ആ പൊതുവേദിയുടെ റിപ്പോർട്ട് സമാഹരിച്ച്, നൈനാൻ കോശിയും പോൾ അബ്രക്ടും ചേർന്ന് എഡിറ്റ് ചെയ്ത ‘ബിഫോർ ഇറ്റ് ഈസ് ടു ലേറ്റ്’ എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. നിരായുധീകരണ പ്രവർത്തകർക്ക് ആധികാരികമായ മാർഗ്ഗരേഖയായിരുന്നു ഇത്.

കൃതികൾ[തിരുത്തുക]

 • War on Terror
 • Reordering the World
 • സഭയും രാഷ്‌ട്രവും
 • ഇറാക്കിനുമേൽ
 • ആണവഭാരതം : വിനാശത്തിന്റെ വഴിയിൽ
 • ആഗോളവത്‌കരണത്തിന്റെ യുഗത്തിൽ
 • ഭീകരവാദത്തിന്റെ പേരിൽ
 • ദൈവത്തിന്‌ ഫീസ്‌ എത്ര
 • ശിഥിലീകരിക്കപ്പെട്ട വിദ്യാഭ്യാസം
 • ചോംസ്തി നൂറ്റാണ്ടിന്റെ മനസ്സാക്ഷി
 • ഭീകരവാദവും നവലോകക്രമവും
 • പള്ളിയും പാർട്ടിയും കേരളത്തിൽ

കൂടാതെ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്[4].

കുടുംബം[തിരുത്തുക]

സൂസനാണ് ഭാര്യ. ഷൈനി, നൈനി, എലിസബത്ത് എന്നിവരാണ് മക്കൾ.[5]

അവലംബം[തിരുത്തുക]

 1. http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1371
 2. "Inspiring memories of a radiant presence". www.thehindu.com. ശേഖരിച്ചത് 3 മാർച്ച് 2015. 
 3. http://www.mathrubhumi.com/story.php?id=527866
 4. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 678. 2011 ഫെബ്രുവരി 21. ശേഖരിച്ചത് 2013 മാർച്ച് 10. 
 5. http://deshabhimani.com/news-kerala-all-latest_news-446280.html#sthash.R3IZMhjT.RUVPcDK6.dpuf

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൈനാൻ_കോശി&oldid=2784614" എന്ന താളിൽനിന്നു ശേഖരിച്ചത്