നേഹ മഹാജൻ
നേഹ മഹാജൻ | |
---|---|
ജനനം | |
തൊഴിൽ | നടി, സംഗീതജ്ഞ |
സജീവ കാലം | 2004–തുടരുന്നു |
മാതാപിതാക്ക(ൾ) | പണ്ഡിറ്റ് വിദുർ മഹാജൻ |
ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് നേഹ മഹാജൻ. മറാത്തി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള ഇവർ മലയാള ചലച്ചിത്രരംഗത്തും പ്രവർത്തിച്ചിട്ടുണ്ട്.[1] സൽമാൻ റുഷ്ദിയുടെ മിഡ്നൈറ്റ്'സ് ചിൽഡ്രൻ എന്ന പുസ്തകത്തെ ആസ്പദമാക്കി 2012-ൽ ദീപ മേഹ്ത സംവിധാനം ചെയ്ത അതേപേരിലുള്ള ചലച്ചിത്രത്തിലെ അഭിനയത്തിലൂടെയാണ് നേഹ മഹാജൻ ബോളിവുഡിലേക്കു കടന്നുവരുന്നത്.
2013-ൽ മാധവ് വസേ സ്റ്റേജ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഹാംലെറ്റ് എന്ന മറാഠി നാടകത്തിൽ 'ഒഫീലിയ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നേഹയായിരുന്നു.[2] തുടർന്ന് ആജോബ (2013), ഫീസ്റ്റ് ഓഫ് വാരണാസി (2013) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.[3] 2015-ൽ സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ എന്നിവർ സംവിധാനം ചെയ്ത ചായം പൂശിയ വീട് എന്ന മലയാള ചലച്ചിത്രത്തിൽ നായികയായി.[4] ഈ ചിത്രത്തിലെ ചില രംഗങ്ങളിൽ നേഹ നഗ്നയായി അഭിനയിച്ചത് വലിയ വിവാദമായിരുന്നു.[5]
ആദ്യകാല ജീവിതം
[തിരുത്തുക]1990 ഓഗസ്റ്റ് 18-ന് മഹാരാഷ്ട്രയിലെ പൂനെയിലാണ് നേഹ മഹാജന്റെ ജനനം. സിത്താർ സംഗീതജ്ഞനായ പണ്ഡിറ്റ് വിദുർ മഹാജനാണ് പിതാവ്.[6] അമേരിക്കയിലെ ടെക്സസിലുള്ള ട്രിംപിൾ ടെക് ഹൈസ്കൂളിലെ അഭിനയപഠനത്തിനുശേഷം പൂനെ സർവകലാശാലയിൽ നിന്ന് എം.ഫിൽ. നേടിയ നേഹ മറാത്തി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഒഡിയ എന്നീ ഭാഷകളിലെ നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വിവാദങ്ങൾ
[തിരുത്തുക]നേഹ മഹാജാൻ അഭിനയിക്കുന്ന ആദ്യത്തെ മലയാളചലച്ചിത്രമാണ് ചായം പൂശിയ വീട് (2015). ഈ ചിത്രത്തിൽ നേഹ അവതരിപ്പിക്കുന്ന 'വിഷയ' എന്ന നായികാ കഥാപാത്രത്തിന്റെ മാറിടം ഭാഗികമായി പ്രദർശിപ്പിക്കുന്ന മൂന്നു രംഗങ്ങളുണ്ടായിരുന്നു.[7][8] അതിനാൽ ചിത്രത്തിനു പ്രദർശനാനുമതി നൽകാൻ സെൻസർ ബോർഡ് തയ്യാറായില്ല.[7] സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ചിത്രത്തിന്റെ സംവിധായകരും നേഹ മഹാജനും രംഗത്തെത്തിയിരുന്നു. സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഈ ചിത്രം ആ വർഷത്തെ കേരളാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി.[7][8]
ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | സിനിമ | ഭാഷ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|---|
2017 | ടിടിഎംഎം | മറാത്തി | രാജശ്രീ | |
2016 | വൺവേ ടിക്കറ്റ് | മറാത്തി | ഉർവ്വശി | |
2016 | യൂത്ത് | മറാത്തി | ||
2016 | ഫ്രണ്ട്സ് | മറാത്തി | ||
2015 | ചായം പൂശിയ വീട് | മലയാളം | വിഷയ | |
2015 | Nilkanth Master | മറാത്തി | ||
2015 | Coffee Ani Barach Kahi | മറാത്തി | ആഭ | |
2014 | ഫീസ്റ്റ് ഓഫ് വാരണാസി | ഹിന്ദി | മായ | |
2014 | ആജോബ | മറാത്തി | ||
2012 | മിഡ്നൈറ്റ്സ് ചിൽഡ്രൻ | ഇംഗ്ലീഷ് | നസീം |
അവലംബം
[തിരുത്തുക]- ↑ Praveen, S.R. (31 August 2015). "Directors out against CBFC directives". The Hindu. Retrieved 30 November 2016.
- ↑ Shetty, Akshata (28 February 2013). "Theatre director Madhav Vaze directs Shakespeare's Hamlet in Marathi". Times of India. Archived from the original on 2015-04-02. Retrieved 2015-03-05.
- ↑ "Supreme Motion Pictures launched at a star-studded event". Times of India. 24 July 2013. Retrieved 2015-03-05.
- ↑ Talkies, Cochin (29 December 2014). "Neha Mahajan Trying her luck in Mollywood for the first time". Newshunt. Archived from the original on 2015-04-02. Retrieved 2015-03-05.
- ↑ Samyuktha K. (27 February 2014). "Staying true to the city's ethos". Deccan Chronicle. Retrieved 2015-03-05.
- ↑ "Talegaon girl Neha mahajan makes her Bollywood debut". Sakaal Times. 4 February 2013. Retrieved 2015-03-05.
- ↑ 7.0 7.1 7.2 "സെൻസർ ബോർഡിനെ ഭയക്കാത്തവർ". ദേശാഭിമാനി ദിനപത്രം. 2015-11-14. Archived from the original on 2018-03-02. Retrieved 2018-03-02.
- ↑ 8.0 8.1 "നഗ്നതാപ്രദർശനം; ചായം പൂശീയ വീടിന് പ്രദർശനാനുമതി തടഞ്ഞു". ഫിലിം ബീറ്റ്. 2015-08-26. Archived from the original on 2018-03-02. Retrieved 2018-03-02.