നേഹ ധൂപിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നേഹ ധൂപിയ
ജനനം
നേഹ ധൂപിയ

(1980-08-27) ഓഗസ്റ്റ് 27, 1980  (43 വയസ്സ്)
തൊഴിൽചലച്ചിത്രനടി
സജീവ കാലം2001 മുതൽ
മാതാപിതാക്ക(ൾ)പ്രദീപ് സിംഗ് ധൂപിയ
മൻപിന്ദർ

ഇന്ത്യൻ ചലച്ചിത്രനടിയും, മോഡലും, 2002-ലെ ഫെമിന മിസ് ഇന്ത്യ ജേതാവുമാണ് നേഹ ധൂപിയ . (ഹിന്ദി: नेहा धूपिया, ജനനം ഓഗസ്റ്റ് 27, 1980)

ജീവിതരേഖ[തിരുത്തുക]

ഇന്ത്യൻ നേവി കമാൻഡറായിരുന്ന പ്രദീപ് സിംഗ് ധൂപിയയുടെയും, മൻപിന്ദറിൻറെയും(അമ്മ) മകളായി കൊച്ചിയിൽ ജനിച്ചു. നേഹയുടെ സഹോദരൻറെ പേര് ഹർദീപ് എന്നാണ്. നേവൽ പബ്ലിക് സ്കൂളിൽ പഠനമാരംഭിച്ച നേഹ ന്യൂ ഡൽഹിയിലെ ധൌല ക്വാനിലുള്ള ആർമ്മി പബ്ലിക് സ്കൂളിലും പഠിച്ചിട്ടുണ്ട്. ജീസസ് ആൻഡ് മേരി കോളേജ് ന്യൂഡെൽഹിയിൽ നിന്ന് ബിരുദം നേടിയ നേഹ തൻറെ കലാജീവിതം ആരംഭിക്കുന്നത് രാജധാനി എന്ന ടെലി സീരിയലിലൂടെയാണ് അന്ന് നേഹയ്ക്ക് 19 വയസ്സായിരുന്നു പ്രായം.

2002ലെ മിസ്സ് ഇന്ത്യ യൂണിവേഴ്സ് കിരീടം അണിഞ്ഞ നേഹ ധൂപിയ 2002ലെ തന്നെ മിസ്സ് യൂണിവേഴ്സ് മത്സരത്തിലെ അവസാന പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു.

നേഹയുടെ ആദ്യ ഹിന്ദി ചലച്ചിത്രം 2003ൽ പുറത്തിറങ്ങിയ കയാമത് ആണ്. പിന്നീട് പുറത്തിറങ്ങിയ ജൂലി, ശീഷ, ക്യാ കൂൾ ഹെ ഹം, ഷൂട്ട് ഔട്ട് ലോഖണ്ട്‌വാല, ദസ് കഹാനിയാം എന്നി ചിത്രങ്ങൾ നേഹ ധൂപിയയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്.

അഭിനയിച്ച സിനിമകൾ[തിരുത്തുക]

 • 1994 മിന്നാരം
 • 1997 പ്യാർ കിയ തൊ ഡർനാ ക്യാ
 • 2000 നട്ടു ഒഡരു
 • 2003 നിന്നെ ഇഷ്ട പഡ്ഡനു (തെലുഗു)
 • 2003 കയാമത്
 • 2003 മിസ്സ് ഇന്ത്യ
 • 2004 ജൂലി
 • 2004 രക്ത്
 • 2005 സിസ്കിയാം
 • 2005 ശീഷ (ഡബിൾ റോൾ)
 • 2005 ക്യാ കൂൾ ഹെ ഹം
 • 2005 ഗരം മസാല
 • 2006 ഫൈറ്റ് ക്ലബ്
 • 2006 തീസരി ആംഗ്
 • 2006 ചുപ് ചുപ് കെ
 • 2006 ഉത്താൻ
 • 2007 ഡെൽഹി ഹൈറ്റ്സ്
 • 2007 ഏക് ചാലിസ് കി ലാസ്റ്റ് ലോകൽ
 • 2007 ഷൂട്ട് ഔട്ട് ലോകണ്ട്‌വാല
 • 2007 ദസ് കഹാനിയാം
 • 2008 മിത്യ
 • 2008 രാം രാം ക്യാ ഹെ ഡ്രാമ
 • 2008 സിംഗ് ഈസ് കിംഗ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നേഹ_ധൂപിയ&oldid=2332625" എന്ന താളിൽനിന്ന് ശേഖരിച്ചത്