നേസൽ കാനുല
നേസൽ കാനുല | |
---|---|
ICD-10-PCS | A4615 |
ICD-9 | 93.90 93.99 |
MeSH | D012121 |
OPS-301 code | 8-71 |
ശ്വാസകോശ സഹായം ആവശ്യമുള്ള ഒരു രോഗിക്ക് അല്ലെങ്കിൽ വ്യക്തിക്ക് അനുബന്ധ ഓക്സിജൻ അല്ലെങ്കിൽ വർദ്ധിച്ച വായുപ്രവാഹം എത്തിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് നേസൽ കാനുല (എൻസി). ഈ ഉപകരണത്തിൽ ഭാരം കുറഞ്ഞ ഒരു ട്യൂബ് അടങ്ങിയിരിക്കുന്നു, അത് ഒരു അറ്റത്ത് രണ്ട് വശങ്ങളായി വിഭജിച്ച് മൂക്കുകളിൽ സ്ഥാപിക്കുകയും അതിൽ നിന്ന് വായുവിന്റെയും ഓക്സിജന്റെയും മിശ്രിതം ഒഴുകുകയും ചെയ്യുന്നു. ട്യൂബിന്റെ മറ്റേ അറ്റം ഒരു പോർട്ടബിൾ ഓക്സിജൻ ജനറേറ്റർ പോലുള്ളതൊ, അല്ലെങ്കിൽ ഒരു ഫ്ലോമീറ്റർ വഴി ആശുപത്രിയിലെ വാൾ കണക്ഷൻ പോലെ ഉള്ളതായ ഒരു ഓക്സിജൻ വിതരണവുമായി ബന്ധിപ്പിച്ചിരിക്കുന്നു. രോഗിയുടെ ചെവിക്ക് ചുറ്റും ട്യൂബ് ഹുക്ക് വഴിയോ അല്ലെങ്കിൽ ഇലാസ്റ്റിക് ഹെഡ്ബാൻഡ് ഉപയോഗിച്ചോ ആണ് നേസൽ കാനുല ശരീരവുമായി ബന്ധിപ്പിക്കുന്നത്.
സാധാരണയായി രോഗിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ആദ്യത്തേതും വ്യാപകമായി ഉപയോഗിക്കുന്നതുമായ രൂപത്തിൽ പ്രായപൂർത്തിയായവരിൽ ഉപയോഗിക്കുന്ന കാനുലയിൽ മിനിറ്റിൽ 1–3 ലിറ്റർ ഓക്സിജൻ ആണ് വഹിക്കപ്പെടുന്നത്.
നാസൽ കാൻയുല കണ്ടെത്തിയത് വിൽഫ്രഡ് ജോൺസ് ആണ്, 1949 ൽ അദ്ദേഹത്തിന്റെ തൊഴിലുടമയായ ബിഒസി ഇതിനു പേറ്റൻറ് നേടിയിട്ടുണ്ട്