Jump to content

നേറ്റലി ഇമ്മാനുവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നേറ്റലി ഇമ്മാനുവൽ
ജനനം
നേറ്റലി ജോവാൻ ഇമ്മാനുവൽ

(1989-03-02) 2 മാർച്ച് 1989  (35 വയസ്സ്)
തൊഴിൽനടി
സജീവ കാലം2006–മുതൽ

നേറ്റലി ജോവാൻ ഇമ്മാനുവൽ (ജനനം: മാർച്ച് 2, 1989) ഒരു ഇംഗ്ലീഷ് നടിയാണ്.1990 കളുടെ അവസാനത്തിൽ തിയേറ്ററിലൂടെ അഭിനയ രംഗത്ത് വന്നു. 2006-ൽ, ഹോളിയോക്‌സ് എന്ന സോപ്പ് ഓപ്പറയിൽ സാഷ വാലന്റൈൻ എന്ന കഥാപാത്രം അവതരിപ്പിച്ചു സ്ക്രീനിൽ അരങ്ങേറി. പിന്നീട്, തന്റെ ആദ്യ ചിത്രമായ ട്വന്റി8കെയിൽ പ്രത്യക്ഷപ്പെട്ടതുവരെ, പല ബ്രിട്ടീഷ് ടെലിവിഷൻ സീരിയലുകളിലും മുഖം കാണിച്ചു. എച്ച്ബിഒ അവതരിപ്പിച്ച ഗെയിം ഓഫ് ത്രോൺസ് എന്ന ഫാന്റസി പരമ്പരയിൽ മിസ്സാൻഡെയ് എന്ന കഥാപാത്രത്തിലൂടെ ഇമ്മാനുവൽ പ്രശസ്തയായി. മേസ് റണ്ണർ: സ്കോച്ച് ട്രയൽസ് (2015), ഫ്യൂരിയസ് 7 (2015), ദ ഫേറ്റ് ഓഫ് ദ ഫ്യൂറിയസ് (2017) തുടങ്ങിയ ആക്ഷൻ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് അന്താരാഷ്ട്ര പ്രശസ്തി നേടി.  

ചെറുപ്പകാലം[തിരുത്തുക]

ഇംഗ്ലണ്ടിലെ എസെക്സിലെ ഒരു കടൽത്തീര റിസോർട്ട് നഗരമായ സൗത്ത്ഹെഡ്-ഓൺ-സീയിൽ 1989 മാർച്ച് 2-ന് ഇമ്മാനുവൽ ജനിച്ചു.[1] ഒരു ഡൊമിനിക്കൻ മാതാവിന്റെയും അർദ്ധ സെന്റ് ലൂഷ്യൻ അർദ്ധ ഇംഗ്ലീഷ് പിതാവിന്റെയും രണ്ടാമത്തെ കുഞ്ഞാണ് ഇമ്മാനുവൽ.[2][3] ചെറുപ്പത്തിൽ തന്നെ ഇമ്മാനുവൽ കാലയോടുള്ള തന്റെ അഭിനിവേശം പ്രകടമാക്കി.  

കരിയർ[തിരുത്തുക]

2006-ൽ, ഹോളിയോക്‌സ് എന്ന സോപ്പ് ഓപ്പറയിൽ സാഷ വാലന്റൈൻ എന്ന കഥാപാത്രം അവതരിപ്പിച്ചു. 2010 ൽ,കഥാപാത്രത്തിന്റെ കഥാചിത്രങ്ങളിൽ വേശ്യാവൃത്തിയും ഹെറോയിൻ ആസക്തി എന്നിവ ഉൾപ്പെടുത്തുന്നത് വരെ, പരമ്പരയുടെ ഭാഗമായി ഇമ്മാനുവൽ തുടർന്നു.[4][5][6] 2012 ജനുവരിയിൽ ഇമ്മാനുവൽ ബിബിസി ത്രീയിൽ വെബ്സെക്സ്: വാട്സ് ദ ഹാം? പരിപാടി അവതരിപ്പിച്ചു. യു.കെയിലെ 16-24 നുമിടയിൽ വയസ്സുള്ളവരുടെ ഓൺലൈൻ ലൈംഗിക ശീലങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഒരു പരിപാടി ആയിരുന്നു ഇത്.[7] അതേ വർഷം തന്നെ ട്രിസെൻ 8 ത്തിലെ ട്വെൻറ്റി8കെ എന്ന ത്രില്ലർ ചിത്രത്തിൽ അഭിനയിച്ചു.[8][9] തുടർന്നുള്ള വർഷം, എച്ച്ബിഒയുടെ ഫാന്റസി പരമ്പര ഗെയിം ഓഫ് ത്രോൺസിൽ ഡനേറിസ് ടാർഗേറിയന്റെ പരിഭാഷകയായ മിസ്സാൻഡെയായി അഭിനയിച്ചു. 

2015 ൽ, ഇമ്മാനുവൽ പരിപാടിയിൽ സ്ഥിരം അംഗമായി ഉയർത്തി.[10] അതേ വർഷം, ആക്ഷൻ ചിത്രം ഫ്യൂറിയസ് 7 ൽ കമ്പ്യൂട്ടർ ഹാക്കർ റാംസെയെയും[11], സയൻസ് ഫിക്ഷൻ സാഹസിക ചിത്രം മേസ് റണ്ണർ: ദ സ്കോച്ച് ട്രയൽസിൽ ഹാരിയറ്റ് എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.[12][13]  

മാധ്യമങ്ങളിൽ[തിരുത്തുക]

എഫ് എച്ച് എം മാസികയുടെ 100 സെക്സിയസ്റ്റ് വുമൺ ഓഫ് 2013 ൽ 99 ാം സ്ഥാനം നേടി. 2015 ലെ ഇതേ തിരഞ്ഞെടുപ്പിൽ 75 ാം സ്ഥാനം നേടി.[14][15] 2015 ൽ ഇൻസ്റ്റൈൽ, ജിക്യു എന്നെ മാസികയുടെ ഏപ്രിൽ പതിപ്പിലും അവർ പ്രത്യക്ഷപ്പെട്ടു.[16][17]   

അഭിനയജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

Year Title Role Notes
2012 Twenty8k Carla
2015 Furious 7 Ramsey
2015 Maze Runner: The Scorch Trials Harriet
2017 The Fate of the Furious Ramsey
2018 Maze Runner: The Death Cure Harriet In post-production

ടെലിവിഷൻ[തിരുത്തുക]

Year(s) Title Role Notes
2006–2010 Hollyoaks Sasha Valentine 191 episodes
2008 Hollyoaks Later Sasha Valentine Series 1 (4 episodes)
2009 Hollyoaks: The Morning After the Night Before Sasha Valentine
2011 Casualty Cheryl Hallows Episode: "Only Human"
2011 Misfits Charlie Episode 3.1
2012 Websex: What's the Harm? Presenter
2013–present Game of Thrones Missandei Seasons 3 & 4: recurring (15 episodes)

Season 5-present: main role (19 episodes)

അവലംബം[തിരുത്തുക]

 1. "Celeb Birthdays for the Week of March 1–7". The New York Times. 26 February 2015. Archived from the original on 2015-04-19. Retrieved 4 April 2015.
 2. "Game of Thrones' Fetching Consigliere: Nathalie Emmanuel on Missandei and Grey Worm vs. Obama". The Daily Beast. 29 March 2015. Retrieved 4 April 2015.
 3. "Lifelong Jacko fan Louise is set for a Thriller of a time". Southend Standard. 30 April 2010. Archived from the original on 2015-04-09. Retrieved 4 April 2015.
 4. "'Game Of Thrones' Newbie Nathalie Emmanuel Joins Cast Of 'Fast & Furious 7'". Indiewire. 7 September 2013. Archived from the original on 2015-04-13. Retrieved 4 April 2015.
 5. "As Hollyoaks' Gemma Merna leaves the show we look at where the soap's biggest stars are now". Liverpool Echo. Trinity Mirror. 12 November 2014. Retrieved 4 April 2015.
 6. "Nathalie Emmanuel goes from Hollyoaks to Hollywood in Game of Thrones". Liverpool Echo. Trinity Mirror. 4 April 2013. Retrieved 4 April 2015.
 7. "Websex: What's the Harm?, Targeting girls for sex on social networks". BBC. Retrieved 4 April 2015.
 8. "Twenty8k – review". The Guardian. Guardian Media Group. 6 September 2012. Retrieved 4 April 2015.
 9. "Nathalie Emmanuel". A & J Management. Archived from the original on 2019-09-10. Retrieved 4 April 2015.
 10. "'Game of Thrones' scoop: See who's becoming a series regular". Entertainment Weekly. Time Inc. 17 January 2015. Retrieved 4 April 2015.
 11. "Why 'Furious 7' is a bad movie with an all-time tearjerker ending you can't miss". HitFix. 2 April 2015. Retrieved 4 April 2015.
 12. "Maze Runner: The Scorch Trials (2015)". The New York Times. Retrieved 4 April 2015.
 13. "'Maze Runner: The Death Cur' Sets T.S. Nowlin To Pen". Deadline.com. 4 March 2015. Retrieved 4 April 2015.
 14. "Nathalie Emmanuel". FHM. Archived from the original on 19 ഏപ്രിൽ 2015. Retrieved 5 ഏപ്രിൽ 2015.
 15. "FHM 100 Sexiest 2015". FHM. Archived from the original on 2016-04-03. Retrieved 17 December 2015.
 16. "Go Behind the Scenes of Our Shoot With Furious 7 Star Nathalie Emmanuel". InStyle. 4 April 2015. Archived from the original on 2015-04-08. Retrieved 5 April 2015.
 17. "Think Fast with Khaleesi's Sidekick". GQ. Archived from the original on 2015-04-01. Retrieved 5 April 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നേറ്റലി_ഇമ്മാനുവൽ&oldid=4100100" എന്ന താളിൽനിന്ന് ശേഖരിച്ചത്