നേനെന്ദു വെതുകുദുരാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ കർണ്ണാടക ബിഹാഗ്‌ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നേനെന്ദു വെതുകുദുരാ. ഈ കൃതി ഹരികാംബോജി രാഗത്തിലും ആലപിക്കാറുണ്ട്.[1] തന്റെ പ്രിയപ്പെട്ട ശ്രീരാമ വിഗ്രഹം സഹോദരൻ എടുത്ത് പുഴയിൽ എറിഞ്ഞപ്പോൾ ത്യാഗരാജസ്വാമികൾ രചിച്ചകൃതിയാണത്രേ ഇത്.[2]

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി നേനെന്ദു വെതുകുദുരാ ഹരി ഹരി! ഞാൻ എവിടെയാണ് അങ്ങയെ തിരയേണ്ടത്?
അനുപല്ലവി ആ നാൽഗു മോമുല-വാനി മൊര-
നാലകിഞ്ചി രാനി നിന്നു
ബ്രഹ്മാവിന്റെ അപേക്ഷപോലും നിരസിച്ച്
വരാതിരുന്ന അങ്ങയെ ഞാൻ എവിടെയാണ് തിരയേണ്ടത്?
ചരണം കലുഷാത്മുഡൈ ദുഷ്കർമ യുതുഡൈ
പലുമാരു ദുർഭാഷിയൈ
ഇലലോ ഭക്താഗ്രേസരുല
വേഷിയൈ ത്യാഗരാജപൂജിത
ഭക്തന്മാരെന്നു ഭാവിച്ച് കപടന്മാരും ദുഷ്കൃത്യങ്ങൾ
ചെയ്യുന്നവരും മോശം വാക്കുകൾ ഉപയോഗിക്കുന്നവരും
ജീവിക്കുന്ന ഇവിടെ ത്യാഗരാജനാൽ പൂജിക്കപ്പെടുന്ന
അങ്ങയെ ഞാൻ എവിടെയാണ് തിരയേണ്ടത്?

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നേനെന്ദു_വെതുകുദുരാ&oldid=3755967" എന്ന താളിൽനിന്ന് ശേഖരിച്ചത്