നെൽസൺ മണ്ടേലയുടെ മരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Death and state funeral
of Nelson Mandela
Madiba's house 4.jpg
Candlelight vigil outside Mandela's home.
Date5–15 December 2013
LocationJohannesburg, Gauteng
(Memorial service)
Pretoria, Gauteng
(Public viewing)
Qunu, Eastern Cape
(State funeral and burial)
Websitewww.mandela.gov.za

2013 ഡിസംബർ 5 ന് നെൽസൺ മണ്ടേല അന്തരിച്ചു. നീണ്ടുനിന്ന ശ്വാസകോശ സംബന്ധമായ അണുബാധമൂലമാണ് അന്ത്യംസംഭവിച്ചത്. ദക്ഷിണാഫ്രിക്കയുടെ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട  ആദ്യപ്രസിഡന്റായിരുന്നു മണ്ടേല. രാജ്യത്തിന്റെ കറുത്ത വർഗ്ഗക്കാരനായ ആദ്യതലവനും അദ്ദേഹമായിരുന്നു. പ്രാദേശികസമയം 20:50 (യുടിസി+2) ന് ജോഹനാസ്ബെർഗ്ഗിലെ ഹോഗ്ടണ്ണിലുള്ള അദ്ദേഹത്തിന്റെ വസതിയിൽവച്ച് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു അന്ത്യം[1]. അപ്പോഴത്തെ പ്രസിഡന്റായിരുന്ന ജേക്കബ് സുമയാണ് അന്ത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്[2]. ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സർക്കാരുകളുടെയും സംഘടനകളുടെയും വ്യക്തികളുടെയും പ്രതികരണങ്ങൾ അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റി.

ദക്ഷിണാഫ്രിക്ക ഔദ്യോഗികമായി പത്തുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുശോചനച്ചടങ്ങുകൾ നടന്നു. ഔദ്യോഗിക അനുശോചനച്ചടങ്ങ് ജോഹനാസ്ബെർഗ്ഗിലെ എഫ്എൻബി സ്റ്റേഡിയത്തിൽവ ച്ചാണ് നടന്നത്. അതിശക്തമായ തണുപ്പും മഴയും ഗതാഗത തടസ്സങ്ങളും കാരണം സ്റ്റേഡിയത്തിന്റെ മുക്കാൽഭാഗമേ നിറഞ്ഞിരുന്നുള്ളു[3]. അദ്ദേഹത്തിന്റെ ഭൌതികശരീരം പ്രിറ്റോറിയയിലെ യൂണിയൻകെട്ടിടത്തിലാണ്  ഡിസംബർ 11 മുതൽ 13 വരെ സൂക്ഷിച്ചത്. ഔദ്യോഗിക ശവസംസ്കാരം 15 ഡിസംബർ 2013 ന് ഈസ്റ്റേൺ കേപ് പ്രവിശ്യയിലുള്ള ക്വുന്നുവിൽ നടത്തി.

6 ഡിസംബർ 2013 ന് പ്രാദേശികസമയം 23:45 ന്  അപ്പോഴത്തെ പ്രസിഡന്റായ ജേക്കബ് സുമ ഔദ്യോഗികമായി ദേശീയ ടെലിവിഷനിൽ മണ്ടേലയുടെ അന്ത്യം‌ സ്ഥിരീകരിച്ച് പ്രഖ്യാപനം നടത്തി.[4][5]

ഔദ്യോഗിക ശവസംസ്കാര ചടങ്ങുകൾ[തിരുത്തുക]

Members of the public paying their respects outside Mandela's Houghton home.
South African flag flying half-mast outside Drakenstein Correctional Centre where Mandela was imprisoned from 1988 to his release in 1990.
The largest South African flag flying half-mast at the Donkin Reserve, Port Elizabeth.
US President Barack Obama delivering his speech at Mandela's state memorial service.
Members of the public queueing to view Mandela's body at the Union Buildings.
Qunu village in the Eastern Cape, where Mandela's funeral was held on 15 December 2013.

References[തിരുത്തുക]

  1. "South Africa's Nelson Mandela dies in Johannesburg". BBC News. 5 December 2013. മൂലതാളിൽ നിന്നും 11 April 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 December 2013. Italic or bold markup not allowed in: |publisher= (help)
  2. Polgreen, Lydia (5 December 2013). "Mandela's Death Leaves South Africa Without Its Moral Center". The New York Times. മൂലതാളിൽ നിന്നും 11 April 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 December 2013. Italic or bold markup not allowed in: |publisher= (help)
  3. "Nelson Mandela Memorial Draws Mourners And Leaders From Around The World". The Huffington Post. ശേഖരിച്ചത് 29 January 2016.
  4. "President Jacob Zuma on death of former President Nelson Mandela". The Presidency. 5 December 2013. മൂലതാളിൽ നിന്നും 11 April 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 December 2013.
  5. "President Jacob Zuma announces the passing of Madiba". SABC. 5 December 2013. മൂലതാളിൽ നിന്നും 11 April 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 December 2013.
"https://ml.wikipedia.org/w/index.php?title=നെൽസൺ_മണ്ടേലയുടെ_മരണം&oldid=2586298" എന്ന താളിൽനിന്ന് ശേഖരിച്ചത്