നെൽസൺ മണ്ടേലയും സിനിമയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1  ഗുഡ് ബൈ ബഫാന, 2 ഇൻവിക്ടസ്, 3  മണ്ടേല, 

ഗുഡ് ബൈ ബഫാന

ബില്ലി ഓഗസ്റ്റ് സംവിധാനം ചെയ്ത ഈ ചിത്രം 2007-ലാണ് ഇറങ്ങിയത്. മണ്ടേലയും അദ്ദേഹത്തിന്റെ ജയിൽ വാർഡൻ ജയിംസ് ഗ്രിഗറി എന്ന വെള്ളക്കാരനും തമ്മിൽ വളർന്നുവന്ന ആത്മബന്ധത്തിന്റെ കഥ പറയുന്നു ഈ ചിത്രം. മണ്ടേലയും ജയിംസും രണ്ട് ദശകത്തോളം ഒരുമിച്ചുണ്ടായിരുന്നു. മണ്ടേലയുമായുള്ള അടുപ്പം ജയിംസിന്റെ അടിസ്ഥാനവിശ്വാസങ്ങളെത്തന്നെ മാറ്റിമറിച്ചു. 27 വർഷത്തെ തടവിനുശേഷം 1990-ൽ മണ്ടേല മോചിതനായി. ഈ വിമോചനത്തോടെയാണ് 'ഗുഡ് ബൈ ബഫാന' അവസാനിക്കുന്നത്.

ക്ഷിണാഫ്രിക്കൻ നേതാവ് നെൽസൻ മണ്ടേലയുടെ ജീവിതം ആധാരമാക്കി നിരവധി  ഫീച്ചർ സിനിമകൾ ഇറങ്ങിയിട്ടുണ്ട് അതിൽ മൂന്നെണ്ണമാണ് പ്രധാനപ്പെട്ടവ. മണ്ടേല, ഗുഡ്‌ബൈ ബഫാന( Goodbye Bafana ), ഇൻവിക്ടസ്('INVICTUS') എന്നിവയാണീചിത്രങ്ങൾ.'മണ്ടേല'യിൽ അദ്ദേഹത്തിന്റെ യൗവനകാലമാണ് നമ്മൾ കണ്ടത്. രണ്ടാമത്തെ ചിത്രമാണ്  'ഗുഡ്‌ബൈ ബഫാന'

ഇൻവിക്ടസ്

ജോൺ കാർലിൻ എഴുതിയ ഒരു ഗ്രന്ഥത്തെ ആധാരമാക്കി അമേരിക്കൻ നടൻ ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത ചിത്രമാണ്‌  ഇൻവിക്ടസ്', 'അപരാജിതൻ' എന്നർഥം വരുന്ന ഇൻവിക്ട്‌സ് എന്നത് ലാറ്റിൻ വാക്കാണ്. ദക്ഷിണാഫ്രിക്കൻ നേതാവ് നെൽസൻ മണ്ടേലയ്ക്ക്  ഈ വാക്ക് നന്നായി ചേരും.  നിണമൊഴുകുമ്പോഴും ശിരസ്സുയർത്തിപ്പിടിച്ച് സ്വന്തം വിധിയുടെ യജമാനൻ താൻ തന്നെയാണെന്ന് ലോകത്തെ പഠിപ്പിച്ച നേതാവ്. ദക്ഷിണാഫ്രിക്കയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മണ്ടേല അഞ്ചുകൊല്ലം രാജ്യം ഭരിച്ചു. ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും കാലമായിരുന്നു അത്. ഭിന്ന സംസ്‌കാരങ്ങളുള്ള ജനതയെ ഒരുമിപ്പിച്ചു നിർത്താൻ അക്ഷീണം പ്രയത്‌നിച്ചു അദ്ദേഹം. 

മണ്ടേല.

ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാണദ്ദേഹം. അടിസ്ഥാനപരമായി മാറ്റമുണ്ട് മണ്ടേലയ്ക്ക്. ഏറ്റുമുട്ടലിന്റെ പാത അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നു. 'ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷം ആവുന്നതെല്ലാം സന്തോഷത്തോടെ വിട്ടുകൊടുക്കണ'മെന്ന ഗാന്ധിയൻ ദർശനമാണ് അദ്ദേഹത്തിന്റെ വഴികാട്ടി. അനുരഞ്ജനത്തിന്റെ പാതയിലൂടെ ഭിന്ന വിഭാഗങ്ങളെ ഒരുമിപ്പിക്കുകയാണ് മണ്ടേല. തങ്ങളെ അടിച്ചമർത്തിയ വർണവെറിയരോട് അദ്ദേഹം പൊറുക്കുന്നു. അവരുടെ സംസ്‌കാരം നിലനിർത്തി അവരെയും തന്നോടൊപ്പം ചേർത്തുപിടിക്കുകയാണ് മണ്ടേല. സമാധാനവാദിയാണ് മണ്ടേല. അതേസമയം, തടിമിടുക്കും ആക്രമണോത്സുകതയും ആവശ്യമുള്ള റഗ്ബി എന്ന കളിയുടെ ആരാധകനാണദ്ദേഹം. ഈ കളിയെ രാഷ്ട്രീയതന്ത്രജ്ഞതയുടെ ഭാഗമാക്കിമാറ്റുന്ന മണ്ടേലയെയും ആ ഭരണകാലവുമാണ്. ആ ഭരണകാലമാണ് 2009-ൽ ഇറങ്ങിയ 'ഇൻവിക്ടസ്' എന്ന ഇംഗ്ലീഷ് സിനിമ വിഷയമാക്കുന്നത്.