നെൽസൺ ഫെർണാണ്ടസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖനായ മലയാള നാടകകൃത്തും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമാണ് നെൽസൺ ഫെർണാണ്ടസ്‌

ജീവിതരേഖ[തിരുത്തുക]

1935 നവംബർ 18-ന്‌ എറണാകുളം ജില്ലയിലെ ഫോർട്ട്‌കൊച്ചിയിൽ ജനിച്ചു. പിതാവ്‌ ആന്റണി ഫെർണാണ്ടസ്‌, മാതാവ്‌ റോസ്‌ലി ഫെർണാണ്ടസ്‌, എറണാകുളം സെന്റ്‌ ആൽബർട്ട്‌സിലും മഹാരാജാസിലും വിദ്യാഭ്യാസം. വോൾട്ടാസിൽനിന്നും 1993-ൽ സ്വയം വിരമിച്ചു. നാലു പതിറ്റാണ്ടിലേറെ പ്രൊഫഷണൽ നാടകരംഗത്ത്‌ ഗാനരചയിതാവ്‌, നടൻ, നാടകകൃത്ത്‌, നാടകസംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.[1] നാടകരാവുകൾ എന്ന കൃതിക്ക് നാടകരചനയെ സംബന്ധിച്ച ഗ്രന്ഥത്തിനുള്ള 2011 ലെ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചു.[2]

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • നാടകരചനയെ സംബന്ധിച്ച ഗ്രന്ഥത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് (2011)[3]

അവലംബം[തിരുത്തുക]

  1. http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=3449
  2. http://www.mathrubhumi.com/online/malayalam/news/story/1634923/2012-06-01/kerala
  3. http://www.mathrubhumi.com/online/malayalam/news/story/1634923/2012-06-01/kerala

പുറം കണ്ണികൾ[തിരുത്തുക]

  • ഉറക്കം കെടുത്തുന്ന നാടകരാവുകൾ [1]
"https://ml.wikipedia.org/w/index.php?title=നെൽസൺ_ഫെർണാണ്ടസ്‌&oldid=1422489" എന്ന താളിൽനിന്ന് ശേഖരിച്ചത്